ഉർദു

ഒരു ഭാഷ
(ഉറുദു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയും പാകിസ്താനിലെ ദേശീയഭാഷയുമാണ്‌ ഉർദു. ദില്ലിയിലെ സുൽത്താൻ വംശത്തിന്റെ കാലത്ത്‌ അപഭ്രംശ ഭാഷകളിൽ നിന്നും രൂപാന്തരപ്പെട്ടതും മുഗളരുടെ കാലത്ത്‌ പേർഷ്യൻ, അറബി, തുർക്കിഷ് [അവലംബം ആവശ്യമാണ്] എന്നീ ഭാഷകളുടെ സ്വാധീനത്താൽ വികാസം പ്രാപിച്ചതുമായ ഭാഷയാണ്‌ ഉർദു.[1] ഹിന്ദിയുമായി വളരെയേറെ സാമ്യമുണ്ടെങ്കിലും അറബി ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻ, അറബി എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു.

ഉർദു
اُردو
Native toഇന്ത്യ, പാകിസ്താൻ
Regionദക്ഷിണേഷ്യ (ഇന്ത്യൻ ഉപഭൂഖണ്ഡം)
Native speakers
11 കോടി പ്രധാനഭാഷയായി (1993)
48 കോടി ആകെ (1999)
ഉർദു ലിപി (നസ്താലീക് ലിപി)
Official status
Official language in
 ഇന്ത്യ (ഡൽഹി, ഉത്തർപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ)
 പാകിസ്താൻ (ഉർദു )
Regulated byദേശീയ ഭാഷ അതോറിറ്റി,
നാഷനൽ കൗൺസിൽ ഫൊർ പ്രൊമോഷൻ ഫോർ ഉർദു
Language codes
ISO 639-1ur
ISO 639-2urd
ISO 639-3urd

ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ മാതൃഭാഷയായി ഈ ഭാഷ സംസാരിക്കുന്നുണ്ട്‌ - ആന്ധ്രാപ്രദേശ്‌, ബീഹാർ, ദില്ലി, ജമ്മു-കശ്മീർ, മധ്യപ്രദേശ് , ഉത്തർപ്രദേശ്, കർണാടക , മഹാരാഷ്ട്ര, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ്‌ കൂടുതലായും ഉർദു സംസാരിച്ചുവരുന്നത്‌. പാകിസ്താനിൽ ഉർദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്‌. [2]

ഉർദു കവിയായ ഡോ. മുഹമ്മദ് അല്ലാമാ ഇഖ്ബാലിന്റെ ജന്മദിനമായ നവംബർ 9 ലോക ഉർദു ദിനമായി ആചരിച്ചുവരുന്നു.

ചരിത്രം തിരുത്തുക

ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഇന്നത്തെ ഉർദുവും ഹിന്ദിയും, ഹിന്ദുസ്താനി എന്നോ ഉർദു എന്നോ ആയിരുന്നു അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് അക്കാലത്തിനു മുമ്പുള്ള ഉർദുവിന്റെയും ഹിന്ദുസ്താനിയുടെയും ചരിത്രം ഒന്നുതന്നെയാണ്.

ദില്ലിയാണ് ഉർദുവിന്റെ ജന്മസ്ഥലമായി കണക്കാക്കുന്നത്. ദില്ലിയിൽ ജീവിക്കാത്ത ആരെയും ഉർദുവിന്റെ യഥാർത്ഥവിദ്വാനായി കണക്കാക്കാനാവില്ലെന്നും പുരാനി ദില്ലിയിൽ ജമാ മസ്ജിദിന്റെ പടവുകളാണ് ഈ ഭാഷയുടെ ഏറ്റവും മികച്ച പഠനകേന്ദ്രമെന്നുമാണ് മൗലവി അബ്ദുൾ ഹഖ് പരാമർശിച്ചിരിക്കുന്നത്.[3] ദില്ലിയിലെ മുഗൾ ഭരണകാലത്ത് നിരവധി ഉർദു സാഹിത്യകാരന്മാരും സൃഷ്ടികളും ഉടലെടുത്തു.ഉർദുവിന്റെ സ്ത്രീകൾ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഭാഷാഭേദവും ദില്ലിയിൽ പ്രചരിച്ചിരുന്നു. സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ള സ്ത്രീകളുടെയിടയിലും ഈ വകഭേദത്തിന് പ്രചാരമുണ്ടായിരുന്നു.[3]

ലിപി തിരുത്തുക

അറബിക്‌ ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ പേർഷ്യൻ ലിപി(നസ്താലീക് രീതി) ഉപയോഗിച്ച് വലത്തുനിന്ന്‌ ഇടത്തോട്ടാണ്‌ ഉർദു എഴുതുന്നത്.

അക്ഷരംപേര്‌ഉച്ചാരണം (Phonemic representation in IPA)
اalif അലിഫ്അ ആ /ɪ/,/ʊ/,/ɘ/,/ɑ/ depending on diacritical marks
بbe ബെ/b/
پpe പെ/p/
تte തെ/t̪/
ٹṭeടെ/ʈ/
ثse സെ/s/
جjīm ജീം/dʒ/
چce ചെ/tʃ/
حbaṛī heഹേ/h/
خkheഖെ/x/
دdālദാൽദ dental /d̪/
ڈḍālഡാൽഡ retroflex /ɖ/
ذzāl സാൽസ (ज़) /z/
رre രെര dental /rʃ/
ڑṛeഡെഡ retroflex /ɽ/
زze സെ/z/
ژzhe സെ/ʒ/
سsīn സീൻ/s/
شshīn ശീൻ/ʃ/
صsu'ād സ്വാദ്/s/
ضzu'ād സ്വാദ് ज़्वादസ ज़ /z/
طto'eതൊ/t/ dental
ظzo'e സൊ ज़ोസ ज़ /z/
ع‘ainഅയെൻ/ɑ/ after a consonant; otherwise /ʔ/, /ə/, or silent.
غghain ഗയെൻ/ɣ/
فfe ഫെ/f/
قqāf ക്വാഫ്ക്വ/q/
کkāf കാഫ്/k/
گgāf ഗാഫ്/g/
لlām ലാം/l/
مmīmമീം/m/
نnūn നൂൻ/n/ or a nasal vowel
وvā'o വാഓവ,ഉ, ഊ,ഒ,ഔ /v/, /u/, /ʊ/, /o/, /ow/
ہ, ﮩ, ﮨchoṭī he ചെറിയ ഹെഹ,ആ /ɑ/ at the end of a word, otherwise /h/ or silent
ھdo cashmī heindicates that the preceding consonant is aspirated (/pʰ/, /t̪ʰ/, /ʈʰ/, /tʃʰ/, /kʰ/) or murmured (/bʱ/, /d̪ʱ/, /ɖʱ/, /dʒʱ/, /gʱ/).
ءhamzah ഹംസ/ʔ/ or silent
یchoṭī yeചെറിയ എയ,ഇ,എ,ഏ /j/, /i/, /e/, /ɛ/
ےbaṛī yeവലിയ എ/eː/


സംസാരം തിരുത്തുക

ഇംഗ്ലീഷ്ഉർദുലിപ്യന്തരണംകുറിപ്പ്
Helloالسلام علیکمassalāmu ‘alaikum അസ്സലാമു അലൈകുംlit. "Peace be upon you." (from Arabic)
Helloو علیکم السلامvālikum assalām വ അലൈകുമുസ്സലാംlit. "And upon you, peace." Response to assalāmu ‘alaikum (from Arabic)
Hello(آداب (عرض ہےādāb (arz hai) ആദാബ് (അർസ് ഹൈ)lit. "Regards (are expressed)", a very formal secular greeting
Good Byeخدا حافظkhudā hāfiz ഖുദാ ഹാഫിസ്lit. "May God be your Guardian" . Standard and commonly used by Muslims and non-Muslims, or al vida formally spoken all over
yesہاںn ഹാങ്casual
yesجی ജീformal
yesجی ہاں nജീ ഹാങ്confident formal
noنا നാcasual
noنہیں، جی نہیںnahīn, nahīn നഹീ, ജീ നഹീformal;jī nahīn is considered more formal
pleaseمہربانیmeharbānī മെഹർബാനി
thank youشکریہshukrīā ശുക്രിയ
Please come inتشریف لائیےtashrīf laīe തശ്രീഫ് ലായിയേlit. "Bring your honour"
Please have a seatتشریف رکھیئےtashrīf rakhīe തശ്രീഫ് രഖിയേlit. "Place your honour"
I am happy to meet youآپ سے مل کر خوشی ہوئیāp se mil kar khushī hūye ആപ് സേ മിൽകർ ഖുശി ഹുയീlit. "Having met you happiness happened"
Do you speak English?کیا اپ انگریزی بولتے ہیں؟kya āp angrezī bolte hain? ആപ് അംഗ്രേസി ബോൽതേ ഹൈlit. "Do you speak English?"
I do not speak Urdu.میں اردو نہیں بولتا/بولتیmain urdū nahīn boltā/boltī മൈ ഉർദു നഹി ബോൽതാ/ബോൽതിboltā is masculine, boltī is feminine
My name is Rajuمیرا نام راجو ہےmerā nām rāju hai മേരാ നാം രാജു ഹൈ
Which way to Lahore?لاھور کس طرف ہے؟lāhaur kis taraf hai? ലാഹോർ കിസ് തരഫ് ഹൈ?
Where is Lucknow?لکھنؤ کہاں ہے؟lakhnau kahān hai ലഖ്നൗ കഹാങ് ഹൈ?
Urdu is a good language.اردو اچھی زبان ہےurdū achchhī zabān hai ഉർദു അച്ഛീ സബാൻ ഹൈ

അവലംബം തിരുത്തുക

  1. "Urdu's origin: it's not a "camp language"". dawn.com. Retrieved 5 July 2015.
  2. http://www.ethnologue.com/show_language.asp?code=urd
  3. 3.0 3.1 വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 35. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

Wiki How
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഉർദു പതിപ്പ്


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https:https://www.how.com.vn/wiki/index.php?lang=ml&q=ഉർദു&oldid=3650643" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ