യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ വൻ‌കരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രം

യൂറോപ്യൻ വൻ‌കരയിലെ 27 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രമാണ് യൂറോപ്യൻ യൂണിയൻ. 1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഈ ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവിൽ വന്നത്. ഏകീകൃത യൂറോപ്പിനായി 1951 മുതലുള്ള ശ്രമങ്ങളുടെയും പൊതുവേദികളുടെയും ഫലമാണ് യൂറോപ്യൻ യൂണിയന്റെ പിറവി. യൂറോപ്യൻ വൻ‌കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം.

Circle of 12 gold stars on a blue background
Flag
ദേശീയ മുദ്രാവാക്യം: "In Varietate Concordia" (Latin)
"United in Diversity"
ദേശീയ ഗാനം: "Anthem of Europe" (instrumental)
Globe projection with the European Union in green
തലസ്ഥാനംBrussels (de facto)[1]
50°51′N 4°21′E / 50.850°N 4.350°E / 50.850; 4.350
വലിയ നഗരംParis (metropolitan area)
Berlin (city proper)
ഔദ്യോഗിക ഭാഷകൾ
Official scripts
മതം
(2015)
നിവാസികളുടെ പേര്European[5]
തരംSupranational union
Member states
ഭരണസമ്പ്രദായംIntergovernmental and supranational
Ursula von der Leyen
David Sassoli
Charles Michel
 Croatia
നിയമനിർമ്മാണസഭsee "Politics" section below
Formation[6]
1 January 1958
1 July 1987
1 November 1993
1 December 2009
1 July 2013 (Croatia)
31 January 2020 (UK)
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
4,233,262 km2 (1,634,472 sq mi) (7th)
•  ജലം (%)
3.08
ജനസംഖ്യ
• 2020 estimate
Increase 447,206,135[7]
•  ജനസാന്ദ്രത
106/km2 (274.5/sq mi)
ജി.ഡി.പി. (PPP)2020 estimate
• ആകെ
Increase $20.366 trillion[8]
• പ്രതിശീർഷം
$45,541
ജി.ഡി.പി. (നോമിനൽ)2020 estimate
• ആകെ
Increase $16.033 trillion[9]
• Per capita
$35,851
ജിനി (2018)negative increase 30.9[10]
medium
എച്ച്.ഡി.ഐ. (2017)Increase 0.899[ii]
very high
നാണയവ്യവസ്ഥEuro (EUR; ; in eurozone) and
10 others
സമയമേഖലUTC to UTC+2 (WET, CET, EET)
• Summer (DST)
UTC+1 to UTC+3 (WEST, CEST, EEST)
(see also Summer Time in Europe)
Note: with the exception of the Canary Islands and Madeira, the outermost regions observe different time zones not shown.[iii]
തീയതി ഘടനdd/mm/yyyy (CE)
See also: Date and time notation in Europe
ഇൻ്റർനെറ്റ് ഡൊമൈൻ.eu[iv]
Website
europa.eu
യൂറോപ്യൻ യൂണിയൻറെ പതാക.

ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാർഷിക നയം, പൊതുവ്യാപാരനയം, പൊതുമത്സ്യബന്ധന നയം എന്നിവയാണ് യൂണിയന്റെ സവിശേഷതകൾ. പൊതുപൗരത്വം പോലുള്ള നയങ്ങൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നു കരുതപ്പെടുന്നു. ഇപ്പോൾതന്നെ അംഗരാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യൂണിയനിലെവിടെയും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ ആധുനിക മൂല്യങ്ങൾക്ക് പ്രത്യേക പരിഗണന ഉള്ള അംഗരാജ്യങ്ങൾ ആണ് മിക്കവയും. നിയമവാഴ്ച, സാമൂഹിക സുരക്ഷ എന്നിവയും യൂറോപ്യൻ യൂണിയനിൽ ലഭ്യമാണ്.

യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ നീതിന്യായ കോടതി, യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക്, യൂറോപ്യൻ യൂണിയൻ മന്ത്രിസഭ എന്നിവയാണ് യൂണിയന്റെ പ്രധാന ഘടകങ്ങൾ. ഒരു ജനതയും ഒരു സർക്കാരുമുള്ള ഐക്യയൂറോപ്പാണ് അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യമെങ്കിലും നിലവിലുള്ള സ്ഥിതിയിൽ ഈ സംവിധാനത്തിന് ഒരു ഫെഡറേഷന്റെയോ മറ്റു ചിലപ്പോൾ കോൺഫെഡറേഷന്റെയോ, രാജ്യാന്തര സംഘടനയുടെയോ സ്വഭാവമേ കല്പിക്കാനാവുകയുള്ളു.

അംഗരാജ്യങ്ങൾ തിരുത്തുക

ഫിൻലാന്റ്സ്വീഡൻഎസ്റ്റോണിയലാത്‌വിയലിത്വാനിയപോളണ്ട്സ്ലോവാക്യഹംഗറിറൊമാനിയബൾഗേറിയഗ്രീസ്സൈപ്രസ്ചെക്ക്‌ റിപ്പബ്ലിക്ക്‌ഓസ്ട്രിയസ്ലൊവീന്യഇറ്റലിമാൾട്ടപോർച്ചുഗൽസ്പെയിൻഫ്രാൻസ്ജർമ്മനിലക്സംബർഗ്ബെൽജിയംനെതർലന്റ്സ്ഡെന്മാർക്ക്യുണൈറ്റഡ് കിങ്ഡംഅയർലന്റ്‎
യൂറോപ്യൻ യൂണിയൻ അംഗങ്ങളെ കാണിക്കുന്ന ഭൂപടം


പേര്തലസ്ഥാനംപ്രവേശനംജനസംഖ്യ
(2016)[7]
ഏരിയ (km2)ജനസാന്ദ്രത
(per km²)
ഓസ്ട്രിയവിയന്ന19950101Error in Template:Date table sorting: '1 January 1995' is an invalid date87,00,47183,855103.76
ബെൽജിയംബ്രസൽസ്19570325Founder1,12,89,85330,528369.82
ബൾഗേറിയസോഫിയ20070101Error in Template:Date table sorting: '1 January 2007' is an invalid date71,53,7841,10,99464.45
ക്രൊയേഷ്യസാഗ്രെബ്20130701Error in Template:Date table sorting: '1 July 2013' is an invalid date41,90,66956,59474.05
സൈപ്രസ്നിക്കോഷ്യ20040501Error in Template:Date table sorting: '1 May 2004' is an invalid date8,48,3199,25191.7
ചെക്ക് റിപ്പബ്ലിക്ക്പ്രാഗ്20040501Error in Template:Date table sorting: '1 May 2004' is an invalid date1,05,53,84378,866133.82
ഡെന്മാർക്ക്കോപ്പൻഹേഗൻ19730101Error in Template:Date table sorting: '1 January 1973' is an invalid date57,07,25143,075132.5
എസ്റ്റോണിയടാലിൻ20040501Error in Template:Date table sorting: '1 May 2004' is an invalid date13,15,94445,22729.1
ഫിൻലാന്റ്ഹെൽസിങ്കി19950101Error in Template:Date table sorting: '1 January 1995' is an invalid date54,87,3083,38,42416.21
ഫ്രാൻസ്പാരിസ്19570325Founder6,66,61,6216,40,679104.05
ജർമ്മനിബെർലിൻ19570325Founder[a]8,21,62,0003,57,021230.13
ഗ്രീസ്ഏതൻസ്19810101Error in Template:Date table sorting: '1 January 1981' is an invalid date1,07,93,5261,31,99081.78
ഹംഗറിബുഡാപ്പെസ്റ്റ്20040101Error in Template:Date table sorting: '1 May 2004' is an invalid date98,30,48593,030105.67
അയർലണ്ട്ഡബ്ലിൻ19730101Error in Template:Date table sorting: '1 January 1973' is an invalid date46,58,53070,27366.29
ഇറ്റലിറോം19570325Founder6,06,65,5513,01,338201.32
ലാത്‌വിയറിഗ20040501Error in Template:Date table sorting: '1 May 2004' is an invalid date19,68,95764,58930.48
ലിത്വാനിയവിൽന്യൂസ്20040501Error in Template:Date table sorting: '1 May 2004' is an invalid date28,88,55865,20044.3
ലക്സംബർഗ്ലക്സംബർഗ് സിറ്റി19570325Founder5,76,2492,586222.83
മാൾട്ടവാല്ലെറ്റ20040501Error in Template:Date table sorting: '1 May 2004' is an invalid date4,34,4033161,374.69
നെതർലന്റ്സ്ആംസ്റ്റർഡാം19570325Founder1,69,79,12041,543408.71
പോളണ്ട്വാർസോ20040501Error in Template:Date table sorting: '1 May 2004' is an invalid date3,79,67,2093,12,685121.42
പോർച്ചുഗൽലിസ്ബൺ19860101Error in Template:Date table sorting: '1 January 1986' is an invalid date1,03,41,33092,390111.93
റൊമാനിയബുക്കാറസ്റ്റ്20070101Error in Template:Date table sorting: '1 January 2007' is an invalid date1,97,59,9682,38,39182.89
സ്ലോവാക്യബ്രാട്ടിസ്ലാവ20040501Error in Template:Date table sorting: '1 May 2004' is an invalid date54,26,25249,035110.66
സ്ലൊവേനിയലുബ്ലിയാന20040501Error in Template:Date table sorting: '1 May 2004' is an invalid date20,64,18820,273101.82
സ്പെയിൻമാഡ്രിഡ്19860101Error in Template:Date table sorting: '1 January 1986' is an invalid date4,64,38,4225,04,03092.13
സ്വീഡൻസ്റ്റോക്ഹോം19950101Error in Template:Date table sorting: '1 January 1995' is an invalid date98,51,0174,49,96421.89
Totals:27 county510,056,0114,475,757113.96

2007 ജനുവരി ഒന്നിന് ചേർക്കപ്പെട്ട ബൾഗേറിയയും റുമേനിയയും, 2013 ജൂലൈ ഒന്നിന് ചേർക്കപ്പെട്ട ക്രൊയേഷ്യയുംഉൾപ്പെടെ 27 അംഗരാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലുള്ളത്. മൊത്തം 43,81,376 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ജനസംഖ്യ 49 കോടിയോളം. യൂണിയനെ മൊത്തത്തിൽ എടുക്കുകയാണെങ്കിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണിത്. ഭൂവിസ്തൃതിയിൽ ഏഴാമതും ജനസംഖ്യയിൽ മൂന്നാമതുമാണ് യൂറോപ്യൻ യൂണിയന്റെ സ്ഥാനം.

1952-ൽ ആറു രാജ്യങ്ങൾ ചേർന്നു രൂപം നൽകിയ യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റിയാണ് യൂറോപ്യൻ യൂണിയൻ ആയി മാറിയത്. ഈ ആറു രാജ്യങ്ങളെ യൂണിയന്റെ സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നു. 1957 മുതൽ 1992-ൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി നിലവിൽ വരും വരെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ എണ്ണം വിവിധ ഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളോടെ പന്ത്രണ്ടായി. ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്‌സ്(സ്ഥാപകാംഗങ്ങൾ), ഡെന്മാർക്ക്, അയർലണ്ട്, യു.കെ., ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് യൂണിയൻ ഔദ്യോഗികമായി നിലവിൽ വന്ന 1992-ൽ അംഗങ്ങളായുണ്ടായിരുന്നത്. ഇതിനു മുൻപ് ഡെന്മാർക്കിന്റെ ഭാഗമായിരുന്ന ഗ്രീൻ‌ലാൻഡ് സ്വാതന്ത്ര്യം ലഭിച്ചതോടെ 1985ൽ കൂട്ടായ്മയിൽ നിന്നും പിന്മാറി.

യൂണിയൻ നിലവിൽ വന്ന ശേഷം 1995 ജനുവരി ഒന്നിനാണ് ആദ്യ കൂട്ടിച്ചേർക്കൽ നടന്നത്. ഓസ്ട്രിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾ അന്ന് കൂട്ടിച്ചേർക്കപ്പെട്ടു. 2004 ജനുവരി ഒന്നിന് സൈപ്രസ്, ചെക് റിപബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാൾട്ട, പോളണ്ട്, സ്ലൊവേക്യ, സ്ലോവേനിയ എന്നിങ്ങനെ 13 രാഷ്ട്രങ്ങൾ യൂണിയനിൽ അംഗമായി. 2007 ജനുവരി ഒന്നിന്‌ ബൾഗേറിയയും റുമേനിയയും യൂണിയനിൽ അംഗമായി.

2013 ജൂലൈ ഒന്നാം തിയതി ക്രൊയേഷ്യ യൂറോപ്യൻ യൂണിയൻ അംഗത്വം നേടിയതോടെ യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങളുടെ എണ്ണം 28 ആയി ഉയർന്നു.

എന്നാൽ കുറച്ചു കാലം കൊണ്ട് ബ്രിട്ടൻ ജനത ഇതിൽ നിന്ന് പിന്മാറണം എന്ന ആവശ്യം ഉയർന്നപ്പോൾ ,ബ്രിട്ടൻ അവിടെ വോട്ടെടുപ്പ് നടത്തി , 1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52 ശതമാനം വോട്ടർമാർ (17,410,742)(17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48 ശതമാനം (16,141241) വോട്ടർമാരാണ്.യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകണമെന്ന് ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു.തുടർന്ന് വന്ന തെരേസ മേയും ബ്രക്സിറ്റിൽ അടിപതറുന്ന കാഴ്ചയാണ് കണ്ടത് , യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകണമെന്ന മുദ്രാവാക്യവുമായി അവസാനം വന്ന  ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന നിലപാടിൽ ഉറച്ചുനിൽകുകയായിരുന്നു.  

European Commission (Brussels)

ഇതും കാണുക തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. On 3 ഒക്ടോബർ 1990, the constituent states of the former German Democratic Republic acceded to the Federal Republic of Germany, automatically becoming part of the EU.

അവലംബം തിരുത്തുക

ഉറവിടങ്ങൾ തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

Official:

Overviews and data:

News and interviews:

Educational resources:

  • European Studies Hub—interactive learning tools and resources to help students and researchers better understand and engage with the European Union and its politics.
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി Laureate of the Nobel Peace Prize
2012
പിൻഗാമി


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https:https://www.how.com.vn/wiki/index.php?lang=ml&q=യൂറോപ്യൻ_യൂണിയൻ&oldid=3981460" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ചെന്നൈ സൂപ്പർ കിങ്ങ്‌സ്മലയാള മനോരമ ദിനപ്പത്രംപ്രധാന താൾമലയാളംപ്രത്യേകം:അന്വേഷണംപത്താമുദയംമലയാളം അക്ഷരമാലലോകപുസ്തക-പകർപ്പവകാശദിനംആടുജീവിതംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിശുദ്ധ ഗീവർഗീസ്ഇല്യൂമിനേറ്റി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഎസ്. ജാനകിമംഗളാദേവി ക്ഷേത്രംകേരളംഅഞ്ചകള്ളകോക്കാൻതുഞ്ചത്തെഴുത്തച്ഛൻഇന്ത്യയുടെ ഭരണഘടനകാലാവസ്ഥപ്രേമലുലൈംഗികബന്ധംആനി രാജമമിത ബൈജുസ്വവർഗ്ഗലൈംഗികതഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംനസ്ലെൻ കെ. ഗഫൂർപന്ന്യൻ രവീന്ദ്രൻഇന്ത്യതൃശൂർ പൂരംസഹായം:To Read in Malayalamഹനുമാൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻലോക്‌സഭകുമാരനാശാൻമോഹൻലാൽമഴ