മുന്നിലേയ്ക്കുള്ള മഹത്തായ കുതി‌ച്ചുചാട്ടം

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ ഒരു സാമൂഹിക പദ്ധതിയാണ് മുന്നിലേയ്ക്കുള്ള മഹത്തായ കുതിച്ചുചാട്ടം (ചൈനീസ്: 大跃进; പിൻയിൻ: Dà yuè jìn) എന്നറിയപ്പെടുന്നത്. 1958 മുതൽ 1961 വരെയാണ് ഇത് നടപ്പിലാക്കിയത്. മാവോ സെതുങ്ങിന്റെ നേതൃത്ത്വത്തിലായിരുന്നു ഇത് നടപ്പിലാക്കിയത്. രാജ്യത്തെ ഒരു കാർഷിക സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് വ്യവസായവത്കരണത്തിലൂടെയും കളക്റ്റീവുകളിലൂടെയും സോഷ്യലിസ്റ്റ് സമൂഹമാക്കി പെട്ടെന്ന് മാറ്റിയെടുക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. ചൈനയിലെ വലിയൊരു പട്ടിണിയിലേയ്ക്കാണ് ഈ പദ്ധതി നയിച്ചത്.

മുന്നിലേയ്ക്കുള്ള മഹത്തായ കുതി‌ച്ചുചാട്ടം
"മുന്നിലേയ്ക്കുള്ള മഹത്തായ കുതിച്ചുചാട്ടം" ലഘൂകരിച്ച ചൈനീസ് (മുകളിൽ) പരമ്പരാഗത ചൈനീസ് (താഴെ) അക്ഷരങ്ങൾ
Simplified Chinese大跃进
Traditional Chinese大躍進
Literal meaning"മുന്നിലേയ്ക്കുള്ള കുതിച്ചുചാട്ടം"

കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കിയും സ്വകാര്യ കൃഷി നിരോധിച്ചും മറ്റുമാണ് ഈ പദ്ധതി മുന്നോട്ട് പോയത്. സ്വകാര്യ കൃഷി ചെയ്തവരെ വേട്ടയാടുകയും അവരെ പ്രതിവിപ്ലവകാരികളായി മുദ്രകുത്തുകയും ചെയ്തു. ഗ്രാമീണരെ സാമൂഹികമായ സമ്മർദ്ദത്തിലൂടെ നിർബന്ധിച്ച് പണിയെടുപ്പിക്കുമായിരുന്നു. പണിയെടുക്കാൻ ബലം പ്രയോഗിക്കുന്ന സാഹചര്യവും നിലനിന്നിരുന്നു. [1] ആദ്യകാലത്ത് ഗ്രാമീണ വ്യവസായവൽക്കരണം വികസിച്ചുവെങ്കിലും പിന്നീട് തകർന്നുപോയി.[2]

ഈ പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിനാൾക്കാർ പട്ടിണി മൂലം മരിച്ചു എന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.[3] 1.8 കോടി മുതൽ 3.25 കോടി വരെയും[4] 4.6 കോടിവരെയുമുള്ള വ്യത്യസ്തമായ കണക്കുകളാണ് ഇതുസംബന്ധിച്ചുള്ളത്.[5] മനുഷ്യരുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കൂട്ട മരണത്തിലേയ്ക്കാണ് ഇത് വഴിവച്ചതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[6] ഇക്കാലത്ത് ചൈനയുടെ സാമ്പത്തികരംഗം ചുരുങ്ങുകയാണുണ്ടായത്.[7] വലിയ മുതൽ മുടക്കിൽ നിന്നും വളരെച്ചെറിയ വരവേ ഉണ്ടായിരുന്നുള്ളൂ[8]

പിന്നീട് ഈ പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് (1960 മാർച്ചും 1962 മേയ് മാസവും) ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചർച്ചകൾ നടത്തുകയുണ്ടായി. സമ്മേളനങ്ങളിൽ മാവോയെ കുറ്റപ്പെടുത്തപ്പെട്ടു. മിതവാദികളായ ലിയു ഷവോക്വി, ഡെങ് സിയാവോപിങ് എന്നിവർ നേതൃത്വനിരയിലേയ്ക്കുയർന്നു. മാവോയെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുത്തപ്പെട്ടു. 1966-ൽ മാവോ സാംസ്കാരിക വിപ്ലവം എന്ന പദ്ധതി പ്രഖ്യാപിക്കുന്നതിലേയ്ക്കാണ് ഇത് നയിച്ചത്.

മാവോയെ അനുകൂലിക്കുന്നവർ മരണസംഖ്യ ചോദ്യം ചെയ്യുന്നുണ്ട്. പട്ടിണിമരണങ്ങൾ ഈ പദ്ധതി മൂലമല്ല ഉണ്ടായതെന്നും [9] ഇത് വ്യവസായ വൽക്കരണത്തിലേയ്ക്ക് നയിച്ചുവെന്നും അവർ അവകാശപ്പെടുന്നു.

സാമ്പത്തിക പ്രത്യാഘാതങ്ങൾ തിരുത്തുക

പദ്ധതിയുടെ ആദ്യ നാളുകളിൽ ചൈനയുടെ സാമ്പത്തികരംഗത്ത് വളർച്ചയാണുണ്ടായത്. ഇരുമ്പിന്റെ ഉത്പാദനം 1958-ൽ 45 ശതമാനം വർദ്ധിച്ചു. 1961-ൽ ഇടിഞ്ഞ ഉത്പാദനം 1964-ലാണ് വീണ്ടും 58-ലെ സ്ഥിതിയിലെത്തിയറ്റ്. 30 മുതൽ 40% വരെ വീടുകൾ തകർക്കപ്പെട്ടു.[10] ഗ്രാമവാസികളെ മാറ്റിത്താമസിക്കാനും വളമുണ്ടാക്കാനും റോഡുകൾ ബലപ്പെടുത്താനും ഭക്ഷണശാലകൾ പണിയാനും മറ്റും വീടുകൾ പൊളിക്കുകയായിരുന്നു ചെയ്തത്. ചിലപ്പോൾ വീട്ടുടമസ്ഥരെ ശിക്ഷിക്കാനായിരുന്നു വീടുകൾ പൊളിക്കപ്പെട്ടത്.[11]

1960-കളിൽ കൂട്ടുകൃഷി ക്രമേണ ഉപേക്ഷിക്കപ്പെട്ടു. ആദ്യകാലത്ത് കർഷകരെ സഹായിക്കുവാൻ ഗവണ്മെന്റിന് സാധിച്ചില്ല. പക്ഷേ 1960-കളിൽ കുറഞ്ഞ തോതിലും പിന്നീട് ഡെങ് സിയാവൊ പിങിന്റെ ഭരണകാലത്ത് 1978-ന് ശേഷവും കർഷകരുടെ സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെട്ടു.[12] തങ്ങളുടെ ഭാവിക്ക് ഭീഷണിയുണ്ടായിട്ടുപോലും ചില കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ പാർട്ടി നേതൃത്ത്വത്തിനെയാണ് പദ്ധതിയുടെ പരാജയത്തിന് കുറ്റം പറഞ്ഞത്. സാമ്പത്തികരംഗം വികസിപ്പിക്കുന്നതിന് സാങ്കേതികജ്ഞാനം വികസിപ്പിക്കുകയും ബൂർഷ്വാകളുടെ രീതികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പലരും വാദിച്ചു. ലിയും ഷവോക്വി 1962-ലെ സമ്മേളനത്തിൽ സാമ്പത്തികത്തകർച്ചയുടെ 30% കാരണം പ്രകൃതിയും, 70% മനുഷ്യന്റെ പിഴവുകളുമാണെന്നായിരുന്നു.[13]

എതിർത്തുനിൽപ്പുകൾ തിരുത്തുക

പലതരത്തിൽ ജനങ്ങൾ മുന്നിലേയ്ക്കുള്ള മഹത്തായ കുതിച്ചുചാട്ടത്തെ എതിർത്തു. പല പ്രവിശ്യകളിലും സായുധകലാപമുണ്ടായി.[14][15] ഈ കലാപങ്ങളൊന്നും കേന്ദ്രഗവണ്മെന്റിന് വലിയ ഭീഷണിയുയർത്തിയില്ല.[14] ഹെനാൻ, ഷാങ്‌ഡോങ്, ക്വിങ്‌ഹായ്, ഗാൻസു, സിച്ചുവാൻ, ഫുജിയാൻ, യുന്നാൻ, ടിബറ്റ് എന്നിവിടങ്ങളിൽ കലാപമുണ്ടായി.[16][17] പാർട്ടി അംഗങ്ങൾക്കെതിരേ പലയിടത്തും ആക്രമണങ്ങളുമുണ്ടായി.[15][18] ധാന്യപ്പുരകൾ പലയിടത്തും ആക്രമിക്കപ്പെട്ടു. [15][18] ട്രെയിൻ കൊള്ളകളും അടുത്തുള്ള ഗ്രാമങ്ങൾ ആക്രമിച്ച് കൊള്ളയടിക്കലും മറ്റും സാധാരണമായിരുന്നു.[18]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

This article incorporates public domain text from the United States Library of Congress Country Studies.China

ഗ്രന്ഥസൂചിക തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ