നവരത്നങ്ങൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നവരത്നങ്ങൾ (വിവക്ഷകൾ) എന്ന താൾ കാണുക.നവരത്നങ്ങൾ (വിവക്ഷകൾ)

സുപ്രസിദ്ധമായ ഒൻപത് രത്നങ്ങളാണ് നവരത്നങ്ങൾ. ഒമ്പത്‌ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്‌ നവരത്നങ്ങൾ. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് ഹിന്ദു, ജൈന, ബുദ്ധ മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. ഇന്ത്യ കൂടാതെ തായ്‌ലൻഡ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ മറ്റ് ഏഷ്യൻ രാജ്യങ്ങളിലും നവരത്ന ആഭരണങ്ങൾ പ്രചാരത്തിലുണ്ട്[1]. തായ്‌ലൻഡിലെ 'ഓർഡർ ഓഫ് നയൻ ജെംസ്' എന്നറിയപ്പെടുന്ന രാജകീയ ബഹുമതിയും നവരത്നങ്ങളെ ആധാരമാക്കിയുള്ളതാണ്. [2]

നവരത്നങ്ങൾ
നവരത്നമോതിരം

നവരത്നങ്ങളും ഗ്രഹങ്ങളും തിരുത്തുക

നവരത്നങ്ങളും ജ്യോതിഷപ്രകാരം അവ പ്രതിനിധാനം ചെയ്യുന്ന ഗ്രഹങ്ങളും താഴെ പറയുന്നവയാണ്.[3]

രത്നംആംഗലേയ നാമംഗ്രഹം
വജ്രംDiamondശുക്രൻ
മരതകംEmeraldബുധൻ
പുഷ്യരാഗംYellow sapphireവ്യാഴം
വൈഡൂര്യംChrysoberyl (Cat's Eye)കേതു
ഇന്ദ്രനീലംBlue sapphireശനി
ഗോമേദകംHessoniteരാഹു
പവിഴംCoralചൊവ്വ
മുത്ത്Pearlചന്ദ്രൻ
മാണിക്യംRubyസൂര്യൻ

ജന്മനക്ഷത്ര രത്നങ്ങൾ തിരുത്തുക

ഭാരതീയ ജ്യോതിഷപ്രകാരമുള്ള ജന്മനക്ഷത്ര രത്നങ്ങൾ താഴെ പറയുന്നവയാണ്.[4][5]

നക്ഷത്രങ്ങൾരത്നം
അശ്വതി, മകം, മൂലംവൈഡൂര്യം
ഭരണി , പൂരം, പൂരാടംവജ്രം
കാർത്തിക, ഉത്രം, ഉത്രാടംമാണിക്യം
രോഹിണി, അത്തം, തിരുവോണംമുത്ത്
മകയിരം, ചിത്തിര, അവിട്ടംപവിഴം
തിരുവാതിര, ചോതി, ചതയംഗോമേദകം
പുണർതം, വിശാഖം, പൂരുരുട്ടാതിമഞ്ഞപുഷ്യാരാഗം
പൂയം, അനിഴം, ഉതൃട്ടാതിഇന്ദ്രനീലം
ആയില്യം, തൃക്കേട്ട , രേവതിമരതകം

പൊതുവായി പറയപ്പെടുന്ന, നക്ഷത്രവശാൽ അനുയോജ്യമായ രത്‌നങ്ങളെയാണ് ഇവിടെ സൂചിപ്പിക്കുന്നതെങ്കിലും രത്‌നധാരണം നടത്തുമ്പോൾ ഒരു രത്‌നശാസ്ത്രജ്ഞനെക്കൊണ്ട് ജാതകഗ്രഹനിലകൂടി വിലയിരുത്തിവേണം രത്‌നം തിരഞ്ഞെടുക്കാൻ.

അവലംബം തിരുത്തുക

  1. https://www.culturalindia.net/jewellery/types/navratna-jewelry.html
  2. http://soravij.com/jewels/royaljewels/files/royals/ninegems.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-14. Retrieved 2019-06-14.
  4. list of gems & star. Archived 2020-08-04 at the Wayback Machine. article : Brahmasree K Vishnu NamboothiriKaraykkattillam, Chennithala
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-21. Retrieved 2020-04-27.


നവരത്നങ്ങൾ
മുത്ത് | മാണിക്യം | മരതകം | വൈഡൂര്യം | ഗോമേദകം | വജ്രം | പവിഴം | പുഷ്യരാഗം | ഇന്ദ്രനീലം
"https:https://www.how.com.vn/wiki/index.php?lang=ml&q=നവരത്നങ്ങൾ&oldid=4075778" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംകുമാരനാശാൻപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഉള്ളൂർ എസ്. പരമേശ്വരയ്യർവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടജി. കുമാരപിള്ളചണ്ഡാലഭിക്ഷുകിമലയാളംചെറുശ്ശേരികെ.ജി. ശങ്കരപ്പിള്ളമുഗൾ സാമ്രാജ്യംഹംപിസുരേഷ് ഗോപികേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംസുഗതകുമാരിഅങ്കണവാടികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംഇന്ത്യപ്രാചീന ശിലായുഗംഎൻ. ചന്ദ്രബാബു നായിഡുതകഴി ശിവശങ്കരപ്പിള്ളലോക്‌സഭകടത്തനാട്ട് മാധവിയമ്മനിതീഷ് കുമാർപ്രധാന ദിനങ്ങൾകേന്ദ്ര മന്ത്രിസഭരാഹുൽ മാങ്കൂട്ടത്തിൽ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഅക്‌ബർ