കെയ് പനബേക്കർ

അമേരിക്കന്‍ ചലചിത്ര നടന്‍

സ്റ്റെഫാനി കെയ് പനബേക്കർ, (ജനനം മെയ് 2, 1990) ഒരു മുൻ അമേരിക്കൻ നടി, ഒരു മുൻ ഡബ്ബിങ് ആർട്ടിസ്റ്റ്, മൃഗശാല സൂക്ഷിപ്പുകാരി എന്നീ നിലകളിലൊക്കെ തിളങ്ങിയിരുന്ന വ്യക്തിയാണ്. 2009-ലെ "ഫെയിം" എന്ന പുനർനിർമ്മിക്കപ്പെട്ട അമേരിക്കൻ മ്യൂസിക്കൽ സിനിമയിലെ ജെന്നി ഗാരിസൺ, 'ഫിൽ ഓഫ് ദ ഫൂച്ചർ' എന്ന ചിത്രത്തിലെ ഡെബ്ബീ ബെർവിക്ക്, 'സമ്മർലാൻറിലെ' നിക്കി വെസ്റ്റെർലി എന്നീ കഥാപാത്രങ്ങളാണ് കെയ് പനബേക്കറെ പ്രശസ്തയാക്കിയത്. അവർ ഡാനിയേൽ പനബേക്കർ എന്ന നടിയുടെ ഇളയ സഹോദരിയാണ്.

കെയ് പനബേക്കർ
Panabaker in 2007
ജനനം
Stephanie Kay Panabaker

(1990-05-02) മേയ് 2, 1990  (34 വയസ്സ്)
കലാലയംUCLA
തൊഴിൽActress, Voice actress, Zookeeper
സജീവ കാലം2001 - 2012
ബന്ധുക്കൾDanielle Panabaker (sister)

ആദ്യകാലം തിരുത്തുക

കെയ് പനബേക്കർ ടെക്സാസിലെ ഓറഞ്ചിൽ ഡോണയുടേയും ഹാരോൾഡ് പനബേക്കറുടേയും മകളായി ജനിച്ചു.[1] മൂത്ത സഹോദരി ഡാനിയേലിൻറെ കാൽപ്പാടുകൾ പിന്തുടർന്ന്, ചിക്കാഗോ, ഇല്ലിനോയി, ഫിലാഡെൽഫിയ, പെൻസിൽവാനിയ, അറ്റ്ലാൻറ, ജോർജ്ജിയ എന്നിവിടങ്ങളിലെ വിവിധ കമ്മ്യൂണിറ്റി തിയറ്ററുകളുമായി ചേർന്നു പ്രവർത്തിച്ചിരുന്നു. ഇല്ലിനോയിയിലെ നാപേവില്ലെയിലെ ക്രോൺ മിഡിൽ സ്കൂളിൽ കെയ് പനബേക്കർ ആറാം ക്ലാസ്സിൽ പഠിക്കുകയും ഏഴാം ക്ലാസിൻറെ ആരംഭത്തിൽ കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലേക്ക് മാറുകയും ചെയ്തു. വിവിധ പ്രോജക്ടുകൾക്കിടയിൽ കെയ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 13 വയസ്സുള്ളപ്പോൾ, ഹൈസ്കൂളിൽ നിന്ന് വലെഡിക്ടോറിയനായി ബിരുദം നേടുകയും ചെയ്തു.[2] അഭിനയം പഠിച്ചിരുന്ന ഗ്ലെൻഡെയിൽ കമ്യൂണിറ്റി കോളേജിൽ[3][4] നിന്നും രണ്ട് അക്കാദമിക സ്കോളർഷിപ്പുകൾ അവർക്കു ലഭിച്ചിരുന്നു. പതിനഞ്ച് വയസ്സുള്ളപ്പോൾ ഒരു അസോസിയേറ്റ് ബിരുദം നേടിയിരുന്നു. ലോസ് ആഞ്ചലസ് (UCLA) കാലിഫോർണിയ സർവകലാശാലയിലേയ്ക്കു കെയ് പനബേക്കർ പ്രവേശനം നേടുകയും അവിടെ ചരിത്രത്തിൽ ഒരു ജൂനിയറായി അംഗീകരിക്കപ്പെടുകയും ചരിത്രത്തിൽ ബാച്ചിലർ ബിരുദം 18 വയസ്സ് തികയുന്നതിനുമുൻപ് നേടുകയും ചെയ്തു.[5]

സിനിമാ ജീവിതം തിരുത്തുക

Film roles[6][7]
വർഷംസിനിമയുടെ പേര്കഥാപാത്രംകുറിപ്പ്
2001Monsters, Inc.Additional voices
2002Dead HeatSamantha "Sam"
2006Read It and WeepJamie Bartlett
2007Moondance AlexanderMoondance Alexander
2007Nancy DrewGeorge Fayne
2007Modern Twain Story: The Prince and the Pauper, AA Modern Twain Story: The Prince and the PauperElizabeth
2009FameJenny Garrison
2010Lake Effect, TheThe Lake EffectCelia
2011CyberbullySamantha Caldone
2012Little BirdsAllison
2012Beverly Hills Chihuahua 3: Viva la Fiesta!RosaVoice role

അവലംബം തിരുത്തുക

  1. "Kay Panabaker". Biography. TV Guide. Retrieved 2 February 2013. Has worked with various children's organizations, including Children's Hospital Los Angeles, Young Storytellers Foundation, and Starlight Starbright Children's Foundation.
  2. "Kay Panabaker". Full Biography. The New York Times. Archived from the original on 2013-02-16. Retrieved 2 February 2013.
  3. "Kay Panabaker". Hollywood.com. Retrieved 2009-04-11.
  4. Rice, Lynette (May 12, 2010). "Breaking: ABC picks up 'No Ordinary Family' starring Michael Chikilis". Entertainment Weekly. Archived from the original on May 13, 2010. Retrieved May 12, 2010.
  5. "Kay Panabaker". Biography. TV Guide. Retrieved 2 February 2013. Has worked with various children's organizations, including Children's Hospital Los Angeles, Young Storytellers Foundation, and Starlight Starbright Children's Foundation.
  6. "Kay Panabaker: Biography". TV.com. Archived from the original on 2015-02-02. Retrieved 19 January 2015.
  7. Southern, Nathan. "Kay Panabaker". AllMovie. Retrieved 19 January 2015.
"https:https://www.how.com.vn/wiki/index.php?lang=ml&q=കെയ്_പനബേക്കർ&oldid=3803358" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംകുമാരനാശാൻലോക പരിസ്ഥിതി ദിനംതുഞ്ചത്തെഴുത്തച്ഛൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവള്ളത്തോൾ നാരായണമേനോൻമലയാളംചാലിയാർസുരേഷ് ഗോപിഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിരാമോജി റാവുഈദുൽ അദ്‌ഹസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകണ്യാർകളിരണ്ടാം ലോകമഹായുദ്ധംപ്രാചീനകവിത്രയംചണ്ഡാലഭിക്ഷുകിസൗരയൂഥംഇല്യൂമിനേറ്റിഇന്ത്യയുടെ ഭരണഘടനആധുനിക കവിത്രയംലൈംഗികബന്ധംമുഗൾ സാമ്രാജ്യംബാബർകേരളംകേന്ദ്ര മന്ത്രിസഭകൊട്ടിയൂർ വൈശാഖ ഉത്സവംകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർപവൻ കല്യാൺമറിയം ത്രേസ്യരാജ്യസഭതകഴി ശിവശങ്കരപ്പിള്ളഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾരാമപുരത്തുവാര്യർ