എൻ.കെ.പി. സാൽവ

ഇന്ത്യൻ രാഷ്ട്രീയപ്രവര്‍ത്തകന്‍
(എൻ.കെ.പി സാൽവെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻ ഇന്ത്യൻ കേന്ദ്രമന്ത്രിയും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്നു നരേന്ദ്രകുമാർ സാൽവെ എന്ന എൻ.കെ.പി സാൽവെ.( - 1 ഏപ്രിൽ 2012).

ജീവിതരേഖ തിരുത്തുക

മധ്യപ്രദേശിലെ ചിന്നവാഡയിൽ ജനിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റായി ജീവിതം തുടങ്ങിയ സാൽവെ പിന്നീട് പൊതു പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. അഞ്ചാം ലോക് സഭയിലേക്ക് മധ്യപ്രദേശിലെ ബീതുളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.[1] പിന്നീട് രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു എന്നീ പ്രധാനമന്ത്രിമാരുടെ സർക്കാറുകളിൽ സാൽവെ കേന്ദ്ര മന്ത്രിയായിരുന്നു. അദ്ദേഹം കേന്ദ്രത്തിൽ ഉരുക്കു വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. വിദർഭ പ്രദേശത്തെ മഹാരാഷ്ട്രയിൽ നിന്ന് വേർപെടുത്തി പ്രത്യേക സംസ്ഥാനം ആക്കണമെന്ന അഭിപ്രായക്കാരനായിരുന്നു സാൽവെ. മറ്റൊരു കോൺഗ്രസ് നേതാവായ വസന്ത് സാഠേയുമായി ചേർന്ന് ഈ ആവശ്യം ശക്തമായി ഉന്നയിച്ച അദ്ദേഹം തുടർന്ന് അതിന്റെ പേരിൽ പാർട്ടി വിട്ടു. ക്രിക്കറ്റ് ഭരണരംഗവുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന് സാൽവെക്ക് 1987-ലെ ലോകകപ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കൊണ്ടുവന്നതിൽ വലിയ പങ്കുണ്ട്. ഇംഗ്ലണ്ടിനു പുറത്ത് ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് അതാദ്യമായിരുന്നു.[2] സാൽവയുടെ പേരിലാണ്‌ ബി.സി.സി.ഐ ചലഞ്ചർ ട്രോഫി കിരീടം നാമകരണം ചെയ്‌തിരിക്കുന്നത്‌.[3]

അവലംബം തിരുത്തുക

  1. http://parliamentofindia.nic.in/ls/lok05/state/05lsmp.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-02. Retrieved 2012-04-02.
  3. http://mangalam.com/index.php?page=detail&nid=566174&lang=malayalam
"https:https://www.how.com.vn/wiki/index.php?lang=ml&q=എൻ.കെ.പി._സാൽവ&oldid=3626587" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംഇന്ത്യയുടെ ഭരണഘടനലൈംഗികബന്ധംമലയാളം അക്ഷരമാലഇല്യൂമിനേറ്റികുമാരനാശാൻമലയാളംതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾകുടുംബശ്രീഇന്ത്യൻ ഭരണഘടന ഭേദഗതികൾപുഴു (ചലച്ചിത്രം)കുറ്റാലംതുഞ്ചത്തെഴുത്തച്ഛൻമഞ്ഞപ്പിത്തംതകഴി സാഹിത്യ പുരസ്കാരംകേരളംനിലപ്പനസ്വാന്റേ പാബോഅന്താരാഷ്ട്ര കുടുംബദിനംനിശാഗന്ധിവള്ളത്തോൾ നാരായണമേനോൻആടുജീവിതംകുഞ്ചൻ നമ്പ്യാർഅധികാരവിഭജനംഉള്ളൂർ എസ്. പരമേശ്വരയ്യർപ്രാചീനകവിത്രയംസഹായം:ഉള്ളടക്കംമലയാള മനോരമ ദിനപ്പത്രംആധുനിക കവിത്രയംഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികഇന്ത്യൻ പാർലമെന്റ്കേരളത്തിലെ ജില്ലകളുടെ പട്ടികഇന്ത്യഡെങ്കിപ്പനിഒ.എൻ.വി. കുറുപ്പ്അർജുൻ തെൻഡുൽക്കർനരേന്ദ്ര മോദിചണ്ഡാലഭിക്ഷുകി