ആക്കം

ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് സംവേഗം

ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് സംവേഗം അഥവാ ആക്കം. സംവേഗം എന്നത് മാസ്സ് × പ്രവേഗം ആണ് (p = mv). ആക്കത്തിന്റെ യൂണിറ്റ് Kg m/s ആകുന്നു. [1] ഉദാഹരണമായി

നനഞ്ഞ മണൽ നിറച്ച് പരത്തിയിട്ടിരിക്കുന്ന ഒരു ട്രേയിൽ,ഒരേ വലിപ്പമുളള വ്യത്യസ്ത ഭാരമുള്ള, ഗോലി കളോ സ്റ്റീൽ ഉണ്ടകളോ, ഒരേ ഉയരത്തിൽ നിന്നും താഴേക്കിട്ടാൽ ഉണ്ടാകുന്ന കുഴികളുടെ ആഴങ്ങൾ വ്യത്യസ്തമായിരിക്കും. ഇവിടെ ആഴത്തിന്റെ വ്യത്യാസത്തിന് കാരണമായത് ആ വസ്തുവിന്റെ പ്രവേഗവും വസ്തുവിന്റെ ഭാരവുമാണ്. വസ്തുക്കളുടെ മാസും പ്രവേഗവും വർദ്ധിക്കുന്നതിനനുസരിച്ച് അവ മറ്റ് വസ്തുക്കളിൽ ഏൽപ്പിക്കുന്ന ആഘാതവും വർദ്ധിക്കുന്നു. അതായത് ആക്കത്തിന്റെ അളവ് ചലിക്കുന്ന വസ്തുവിന്റെ മാസിന്റെയും പ്രവേഗത്തിന്റെയും ഗുണനഫലമാണ്.[2]

ആക്കസംരക്ഷണ നിയമം തിരുത്തുക

ബാഹ്യബലം ഉപയോഗിക്കുന്നില്ലെങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ സംവേഗം എപ്പോഴും സ്ഥിരമായിരിക്കും.

സംവേഗ സംരക്ഷണത്തിന്റെ ഒരു ഉദാഹരണം

ചലന നിയമത്തിൽ തിരുത്തുക

ഒരു വസ്തുവിനുണ്ടാകുന്ന സംവേഗ വ്യതിയാ‍നത്തിന്റെ നിരക്ക് അതിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലും സംവേഗവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും എന്നാണ് ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിൽ പറയുന്നത്.

അവലംബം തിരുത്തുക

  1. ഒൻപതാം തരം പാഠപുസ്തകം, പി. ഡി. എഫ്. മലയാളം.
  2. പത്താം ക്ലാസ് തുല്യതാ പാഠാവലി, ഊർജതന്ത്രം പേജ് 19
"https:https://www.how.com.vn/wiki/index.php?lang=ml&q=ആക്കം&oldid=3620229" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾഈദുൽ അദ്‌ഹപ്രത്യേകം:അന്വേഷണംവായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻമലയാളം അക്ഷരമാലഹജ്ജ്അറഫാദിനംമലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർബിഗ് ബോസ് (മലയാളം സീസൺ 6)പാദുവായിലെ അന്തോണീസ്സുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർചെറുശ്ശേരിഇബ്രാഹിംആധുനിക കവിത്രയംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളി മെമ്മോറിയൽകേരളംഭൂകമ്പംഎസ്.ആർ. ബൊമ്മായ് കേസ്കുഞ്ചൻ നമ്പ്യാർനന്തനാർകൂടിയാട്ടംലോക പരിസ്ഥിതി ദിനംസുരേഷ് ഗോപിഇന്ത്യയുടെ ഭരണഘടനതിരുവനന്തപുരംമധുസൂദനൻ നായർഇല്യൂമിനേറ്റിവൈക്കം സത്യാഗ്രഹംബാബർപ്രാചീനകവിത്രയംകമല സുറയ്യആടുജീവിതം