അന്യഗ്രഹജീവൻ

ഭൂമിയിൽ ജനിക്കാത്തതും ഭൂമിക്കുവെളിയിൽ നിന്നും വന്നതുമായ ജീവശകലങ്ങളെയാണ് അന്യഗ്രഹജീവൻ . ഇവ ബാക്ടീരിയ പോലുള്ള ലളിത ജീവികളോ, മനുഷ്യരേക്കാൾ പതിന്മടങ്ങ് ബുദ്ധിശക്തിയുള്ളതോ ആയിരിക്കാം. ബഹിരാകശത്തെ വിദൂര ഗ്രഹങ്ങളിൽ ഏതിലെങ്കിലും ജീവനോ ജീവജാലങ്ങളോ ഉള്ളതായി അറിവായിട്ടില്ല. എന്നാൽ ജീവന്റെ അടിസ്ഥാനമായ ജലം ചില ഗ്രഹങ്ങളിൽ ഉള്ളതായി അറിവ് കിട്ടിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ചിലപ്പോൾ ഈ ഗ്രഹങ്ങളിൾ ജീവനും കണ്ടേക്കാം. അടുത്തിടയാൺ ചന്ദ്രനിൽ ജലം കണ്ടെത്തിയത്[അവലംബം ആവശ്യമാണ്].

1967 ൽ സോവിയറ്റ് യൂണിയൻ പുറത്തിറക്കിയ സ്റ്റാമ്പ്, അന്യഗ്രഹത്തിൽ നിന്നുള്ള ഒരു സാങ്കല്പിക ഉപഗ്രഹം ചിത്രത്തിൽ

ഭൂമിയിലല്ലാതെ ജീവൻ തിരുത്തുക

ചന്ദ്രനിൽ ജലം ഉണ്ടെന്ന്[അവലംബം ആവശ്യമാണ്] അടുത്തിടെ തെളിയിക്കപ്പെട്ടു. ഇന്ത്യയുടെ ചന്ദ്രയാൻ ഇതിൽ നിർണായകമായ പങ്ക് വഹിച്ചു. ചൊവ്വയിൽ ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് അഭ്യൂഹം, മനുഷ്യവാസം സാധ്യമാകുമോ എന്ന് നാസ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

പഠനങ്ങൾ തിരുത്തുക

ഭൂമിക്ക് പുറത്ത് സൌരയൂഥത്തിൽ ബാക്ടീരിയ പോലുള്ള ഏകകോശ രൂപത്തിലുള്ള ജീവന് വലിയ സാധ്യത കല്പിക്കപ്പെട്ടിട്ടുണ്ട് .കാൾ സാഗൻ , സ്റ്റിഫൻ ഹോക്കിങ്ങ്സ് തുടങ്ങിയവരുടെ അഭിപ്രായം ഭൂമിക്ക് പുറത്ത് ജീവൻ ഇല്ലതിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ്.[1][2] അവിടങ്ങളിൽ ജീവന് സ്വതന്ത്രമായി ഉത്ഭവിച്ചതോ അല്ലെങ്കില് പാൻസ്പേർമിയ സിദ്ധാന്ത പ്രകാരം പുറത്ത് നിന്ന് എത്തപ്പെട്ടതോ ആകാം.അടുത്ത കാലത്ത് നടത്തിയ കമ്പ്യൂട്ടർ സിമുലേഷനുകൾ കാണിക്കുന്നത് ജീവന് ആവശ്യമായ ഓർഗാനിക് തന്മാത്രകൾ ഗ്രഹ രൂപീകരണ സമയത്തെ തന്മാത്രാ മേഘപടലങ്ങളിൽ തന്നെ ഉണ്ടായിരുന്നു എന്നാണ്.[3] അത് കൊണ്ട് തന്നെ മറ്റു നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും ജൈവതന്മാത്രകൾക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായപ്രകാരം സൌരയൂധത്തിൽ ശുക്രൻ,ചൊവ്വ, വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പ,ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റാൻ,എൻസെലാഡസ് എന്നിവിടങ്ങലിൽ ജീവസാധ്യത വളരെ കൂടുതലാണ്.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=അന്യഗ്രഹജീവൻ&oldid=3841073" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻപ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചെറുശ്ശേരിസുഗതകുമാരിഉള്ളൂർ എസ്. പരമേശ്വരയ്യർസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിമധുസൂദനൻ നായർരാമകൃഷ്ണൻ കുമരനല്ലൂർഹംപിമുഗൾ സാമ്രാജ്യംഅന്തർദേശീയ ബാലവേല വിരുദ്ധ ദിനംബാബർരാമപുരത്തുവാര്യർചണ്ഡാലഭിക്ഷുകികേളു ചരൺ മഹാപത്രലോക പരിസ്ഥിതി ദിനംമലയാളംഅക്‌ബർആധുനിക കവിത്രയംജി. കുമാരപിള്ളവായനദിനംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഈദുൽ അദ്‌ഹകടത്തനാട്ട് മാധവിയമ്മസുരേഷ് ഗോപികേന്ദ്ര മന്ത്രിസഭപി.എൻ. പണിക്കർഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളംപ്രാചീന ശിലായുഗംരാജ്യസഭകുഞ്ചൻ നമ്പ്യാർഎസ്.കെ. പൊറ്റെക്കാട്ട്പ്രാചീനകവിത്രയം