അധോവായു

മലദ്വാരത്തിൽ നിന്ന് കുടൽ വാതകം പുറന്തള്ളുന്നതിന്റെ ശാരീരിക പ്രവർത്തനം

സസ്തനികളും മറ്റ് ചില ജന്തുക്കളും മലാശയത്തിലൂടെ പുറംതള്ളുന്ന ദഹനപ്രക്രീയയിലെ ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു (വളി, പൊറി, ഊച്ചി) പലവിധത്തിൽ വയറ്റിൽ പെട്ടുപോകുന്ന വാതകങ്ങൾ ആണ് ഇങ്ങനെ പുറത്ത് പോകുന്നത്. ഇതിൽ ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളിൽ പെടുന്നതൊ, രക്തത്തിൽ നിന്നും പുറംതള്ളപ്പെടുന്നതോ, ഭക്ഷണം ദഹിക്കുമ്പോൾ പുറത്ത് വരുന്നതൊ ആയിരിക്കാം. മലം വൻകുടലിൽ നിന്ന് മലാശയത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന പെരിസ്റ്റാൽട്ടിക് പ്രക്രീയയിലൂടെത്തന്നെയാണ് അധോവായുവും മലാശയത്തുന്നത്.

Flatulence
മറ്റ് പേരുകൾPassing gas, farting, breaking wind
Illustration of man suffering from "wind"
സ്പെഷ്യാലിറ്റിGastroenterology

മറ്റ് പേരുകൾ തിരുത്തുക

വളി, പൊറി, കുശു, അമിട്ട്, ഊച്ച്,കുശുക്ക് നസ്ക്തു മുശുക്ക് തുടങ്ങി നിരവധി നാമങ്ങളിൽ പ്രാദേശികമായി അറിയപ്പെടുന്നു.

ഘടന തിരുത്തുക

സാധാരണയായി അധോവായുവിൽ 59% നൈട്രജൻ,21% ഹൈഡ്രജൻ, 9% കാർബൺ ഡൈ ഓക്സൈഡ്, 7% മീഥൈൻ, 4%ഓക്സിജൻ എന്നിവയാണുള്ളത്. ഒരു ശതമാനത്തിനടുത്ത് സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവയും ഉണ്ടാകാറുണ്ട്. [1]അധോവായുവിന്റെ ഘടനയും രീതിയും ഒരാളുടെ ദഹനപ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ശബ്ദം തിരുത്തുക

അധോവായുവിന്റെ പ്രത്യേകതകളിലോന്ന് അതിന്റെ ശബ്ദമാണ്. അധോവായു പുറന്തള്ളുമ്പോഴുണ്ടാകുന്ന ശബ്ദം വയറ്റിനകത്തെ വായുവിന്റെ മർദ്ദം മൂലമാണുണ്ടാകുന്നത്. മലദ്വാരത്തിലെ സ്ഫിങ്ക്റ്റർ പേശിയുടെ കമ്പനം മൂലവും ചിലപ്പോഴൊക്കെ പൃഷ്ടം അടഞ്ഞിരിക്കുന്നത് മൂലവുമാണുണ്ടാകുന്നത്. ശബ്ദമില്ലാത്ത അധോവായുവിനെ കുശു എന്നാണ് വിളിക്കാറുള്ളത്.

ഗന്ധം തിരുത്തുക

അധോവായുവിന് മണം നൽകുന്നത് അതിലെ സൾഫർ സാന്നിധ്യം ആണ്. കഴിക്കുന്ന ഭക്ഷണത്തിലെ സൾഫർ ഉള്ളടക്കം ആണ് ഇതിനെ സ്വാധീനിക്കുന്നത്.

  1. http://www.oddee.com/item_98612.aspx
"https:https://www.how.com.vn/wiki/index.php?lang=ml&q=അധോവായു&oldid=3867058" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: 2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമലയാള മനോരമ ദിനപ്പത്രംമലയാളംപ്രധാന താൾകനകലതഅരളിരാജസ്ഥാൻ റോയൽസ്വെസ്റ്റ് നൈൽ വൈറസ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഅരിപ്പ വനപ്രദേശംപാർക്കിൻസൺസ് രോഗംഇന്ത്യൻ പ്രീമിയർ ലീഗ്മീശ (നോവൽ)തുഞ്ചത്തെഴുത്തച്ഛൻഉദ്യാനപാലകൻവെസ്റ്റ്‌ നൈൽ പനിസുപ്രഭാതം ദിനപ്പത്രംകുമാരനാശാൻഹരികുമാർഇല്യൂമിനേറ്റിപ്രസവംആടുജീവിതംകേരളംരബീന്ദ്രനാഥ് ടാഗോർജയറാം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകാലാവസ്ഥഇന്ത്യയുടെ ഭരണഘടന2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)ചട്ടമ്പിസ്വാമികൾസഞ്ജു സാംസൺമഴസഹായം:To Read in Malayalamവള്ളത്തോൾ നാരായണമേനോൻലൈംഗികബന്ധംകേരളത്തിലെ ജില്ലകളുടെ പട്ടികവൈക്കം മുഹമ്മദ് ബഷീർകുഞ്ചൻ നമ്പ്യാർ