ഉക്രൈനിയൻ ഭാഷ

(Ukrainian language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉക്രൈനിയൻ ഭാഷ /jˈkrniən/ (українська мова ukrayins'ka mova, pronounced [ukraˈjiɲsʲkɐ ˈmɔvɐ]) ഒരു കിഴക്കൻ സ്ലാവിക് ഭാഷയാണ്. ഉക്രൈനിലെ ഔദ്യോഗിക ഭാഷയും ഉക്രൈനിയൻ ജനതയുടെ പ്രധാന ഭാഷയുമാണിത്. സിറിലിക് ലിപിയുടെ ഒരു വകഭേദമാണ് (ഉക്രൈനിയൻ അക്ഷരമാല കാണുക) ഈ ഭാഷ എഴുതുവാനായി ഉപയോഗിക്കുന്നത്.

ഉക്രൈനിയൻ
українська мова
ukrayins'ka mova
ഉച്ചാരണം[ukraˈjinsʲkɐ ˈmɔvɐ]
ഉത്ഭവിച്ച ദേശംഉക്രൈൻ
സംസാരിക്കുന്ന നരവംശംഉക്രൈനിയൻ ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ
30 ദശലക്ഷം (2007)[1]
പൂർവ്വികരൂപം
സിറിലിക് (ഉക്രൈനിയൻ അക്ഷരമാല)
ഉക്രൈനിയൻ ബ്രെയിൽ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Recognised minority
language in
Regulated byനാഷണൽ അക്കാദമി ഓഫ് സയൻസസ് ഓഫ് ഉക്രൈൻ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഉക്രൈനിയൻ ലാംഗ്വേജ്, Ukrainian language-information fund, Potebnya Institute of Language Studies
ഭാഷാ കോഡുകൾ
ISO 639-1uk
ISO 639-2ukr
ISO 639-3ukr
ഗ്ലോട്ടോലോഗ്ukra1253[4]
Linguasphere53-AAA-ed < 53-AAA-e
(varieties: 53-AAA-eda to 53-AAA-edq)
ഉക്രൈനിയൻ ഭാഷയും ഉക്രൈനിയൻ ജനതയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത്.
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
ഉക്രൈനിയൻ ഭാഷ

കീവൻ റൂസ് എന്ന മദ്ധ്യകാലഘട്ടത്തിലെ രാജ്യത്തിൽ സംസാരിച്ചിരുന്ന ഓൾഡ് ഈസ്റ്റ് സ്ലാവിക് എന്ന ഭാഷയിൽ നിന്നാണ് ഉക്രൈനിയൻ ഭാഷ പരിണമിച്ചുണ്ടായത്. 1804 മുതൽ റഷ്യൻ വിപ്ലവം വരെ ഉക്രൈനിയൻ ഭാഷ റഷ്യൻ സാമ്രാജ്യത്തിലെ സ്കൂളുകളിൽ നിരോധിക്കപ്പെട്ടിരുന്നു. ഉക്രൈന്റെ ഏറ്റവും വലിയ ഒരു ഭാഗമായ നൈപർ ഉക്രൈൻ (ഉക്രൈന്റെ മദ്ധ്യഭാഗവും കിഴക്കൻ പ്രദേശവും തെക്കൻ പ്രദേശവും) ഈ സമയത്ത് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.[5] പടിഞ്ഞാറൻ ഉക്രൈനിൽ ഈ ഭാഷ ഒരിക്കലും നിരോധിക്കപ്പെട്ടിട്ടില്ലാത്തതിനാൽ നിത്യജീവിതത്തിലും [6] നാടൻ പാട്ടുകളിലും, സംഗീതജ്ഞന്മാരിലും എഴുത്തുകാരിലും മറ്റും വലിയ സ്വാധീനമുണ്ടാകുന്ന സാഹചര്യമുണ്ടായി.[6][7]

ഉക്രൈനിയൻ, ബെലാറൂസിയൻ എന്നീ ഭാഷകൾക്ക് 84% പൊതുവായ പദസമ്പത്താണുള്ളത്. പോളിഷ് ഭാഷയുടെ കാര്യത്തിൽ ഇത് 70%, സെർബോ-ക്രോയേഷ്യൻ ഭാഷകളിൽ 68%, സ്ലൊവാക് ഭാഷയിൽ 66%, റഷ്യൻ ഭാഷയുമായി 62% എന്നിങ്ങനെയാണ്.[8] റഷ്യൻ, ബെലറൂസിയൻ, ഉക്രൈനിയൻ എന്നീ ഭാഷകൾ സംസാരിക്കുന്നവർക്ക് ഒരു പരിധിവരെ പരസ്പരം മനസ്സിലാക്കാൻ സാധിക്കും.[9]

കുറിപ്പുകൾ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

Wiki How
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഉക്രൈനിയൻ ഭാഷ പതിപ്പ്
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Ukrainian എന്ന താളിൽ ലഭ്യമാണ്

"https:https://www.how.com.vn/wiki/index.php?lang=ml&q=ഉക്രൈനിയൻ_ഭാഷ&oldid=3947335" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംകുമാരനാശാൻലോക പരിസ്ഥിതി ദിനംതുഞ്ചത്തെഴുത്തച്ഛൻകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവള്ളത്തോൾ നാരായണമേനോൻമലയാളംചാലിയാർസുരേഷ് ഗോപിഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിരാമോജി റാവുഈദുൽ അദ്‌ഹസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകണ്യാർകളിരണ്ടാം ലോകമഹായുദ്ധംപ്രാചീനകവിത്രയംചണ്ഡാലഭിക്ഷുകിസൗരയൂഥംഇല്യൂമിനേറ്റിഇന്ത്യയുടെ ഭരണഘടനആധുനിക കവിത്രയംലൈംഗികബന്ധംമുഗൾ സാമ്രാജ്യംബാബർകേരളംകേന്ദ്ര മന്ത്രിസഭകൊട്ടിയൂർ വൈശാഖ ഉത്സവംകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർപവൻ കല്യാൺമറിയം ത്രേസ്യരാജ്യസഭതകഴി ശിവശങ്കരപ്പിള്ളഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾരാമപുരത്തുവാര്യർ