ഖലീജ് ടൈംസ്

(Khaleej Times എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുഎയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് പത്രമാണ് ഖലീജ് ടൈംസ് [2][3] യുഎഇ യിലെ പ്രശസ്തമായ രണ്ടാമത്തെ ഇംഗ്ലീഷ് പത്രമാണിത്.[4]

ഖലീജ് ടൈംസ്
6 June 2013
തരം2013 ജൂൺ 16 ലെ ആദ്യ പേജ്
FormatBroadsheet
ഉടമസ്ഥ(ർ)Galadari Brothers Group
Suhail Galadari (director)[1]
പ്രസാധകർGaladari Printing and Publishing
സ്ഥാപിതം16 ഏപ്രിൽ 1978; 46 വർഷങ്ങൾക്ക് മുമ്പ് (1978-04-16)
ഭാഷഇംഗ്ലീഷ്
OCLC number60637427
ഔദ്യോഗിക വെബ്സൈറ്റ്KhaleejTimes.com

ചരിത്രവും ലഘു പരിചയവും

തിരുത്തുക

1978 ഏപ്രിൽ 16 നാണ് ഗലദാരി പ്രിൻറിംഗ് ആൻറ് പബ്ലിഷിംഗ്( ഗലദാരി സഹോദരങ്ങൾ)ആണ് ഈ പത്രത്തിന് തുടക്കം കുറിച്ചത്.അന്ന് യുഎഇയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രമായിരുന്നു ഖലീജ് ടൈംസ്.[5][6] ഷാർജയിലാണ് പ്രസിദ്ധീകരിച്ചത്.[3] ഈ ദിനപത്രത്തിൻറെ ഉടമസ്ഥതയിൽ പാതിഭാഗം യുഎഇ സർക്കാറാണ്.[7][8] എങ്കിലും 2008 ൽ യുഎഇ സർക്കാർ തങ്ങളുടെ ഷെയർ വർദ്ദിപ്പിച്ചു.[4]ഇതിന് പുറമെ പത്രത്തിൻറെ ദൈനംദിന കാര്യങ്ങളിലും പുതിയ മുഖ്യപത്രാധിപരെ നിയമിക്കുന്നതിലും സർക്കാർ സ്വാധിനിച്ചിരുന്നു.[4]

ഇന്ത്യ,പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകരാണ് ഈ പത്രത്തിൽ കൂടുതലായി ജോലിചെയ്യുന്നത്.[4] പൊതു വാർത്താവിഭാഗം, ബിസിനസ് പേജ് ,സ്പോർട്സ് എന്നിങ്ങനെ വിവിധ സെക്ഷനുകളുണ്ട്.ദിവസവും 1,50,000 പകർപ്പുകളാണ് പ്രസിദ്ധീകരിക്കുന്നതെന്ന് കരുതുന്നു.യുഎഇക്ക് പുറമെ ബഹറൈൻ, ഒമാൻ,കുവൈത്ത്,ഖത്തർ,സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും പത്രം പ്രസിദ്ധീകരിക്കുന്നു. പ്രധാനമായും 7DAYS, യുഎഇ വീക്കെൻഡ് മാഗസിൻ",നാഷണൽ,ഗൾഫ് ന്യൂസ് എന്നിവരാണ് ഖലീജ് ടൈംസിനൊപ്പം മത്സരിക്കുന്ന മറ്റു മാധ്യമസ്ഥാപനങ്ങൾ..[9]

ഇപ്സോസ് ൻറെ കണക്ക് പ്രകാരം 2009 ൽ ഈ പത്രത്തിൻറെ റീഡർഷിപ്പ് 78.8% ആണ്.[10] The paper's online version was the twenty-first mostly visited website for 2010 in the MENA region.[11]

മറ്റു പ്രസിദ്ധീകരണങ്ങൾ

തിരുത്തുക

ഖലീജ് ടൈംസിൻറെ പ്രധാന പത്രത്തോടൊപ്പം പരസ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി 28 മുതൽ 32 വരെയുള്ള പേജ് ആണ് ദിനംപ്രതി പത്രംപ്രസിദ്ധീകരിക്കുന്നത്.കാർ, റിയൽ എസ്റ്റേറ്റ്,റിക്രൂട്ട്മെൻറ്,വിദ്യാഭ്യാസ സേവനങ്ങൾ ,വിവാഹ പരസ്യങ്ങൾ എന്നിങ്ങനെയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്നത്.

വെള്ളിയാഴ്ച തോറുംWknd Magazine, എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന പ്രത്യേക സപ്ലിമെൻറിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകുന്ന വിഷയങ്ങൾക്കാണ് പ്രധാന്യം നൽകുന്നത്.

"https:https://www.how.com.vn/wiki/index.php?lang=ml&q=ഖലീജ്_ടൈംസ്&oldid=4072229" എന്ന താളിൽനിന്ന് ശേഖരിച്ചത്