കോപ ഡെൽ റേ
സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകൾക്കിടയിൽ നടക്കുന്ന വാർഷിക ഫുട്ബോൾ ടൂർണ്ണമെന്റാണ് കോപ ഡെൽ റേ (സ്പാനിഷ്: Copa del Rey). രാജാവിന്റെ കിരീടം (ഇംഗ്ലീഷ്: King's Cup) എന്നാണീ സ്പാനിഷ് വാക്കിന്റെ അർത്ഥം. ടൂർണ്ണമെന്റിന്റെ മുഴുവൻ പേര് കാമ്പിയോനാറ്റോ ഡി എസ്പാന - കോപ ഡി സു മജെസ്റ്റദ് എൽ റേ ഡി ഫുട്ബോൾ (സ്പാനിഷ്: Campeonato de España – Copa de Su Majestad el Rey de Fútbol, മലയാളം: സ്പെയിനിന്റെ പോരാട്ടം - ചക്രവർത്തി തിരുമനസ്സിന്റെ ഫുട്ബോൾ കിരീടം, ഇംഗ്ലീഷ്: Championship of Spain – His Majesty the King's Football Cup) എന്നതാണ്.
Region | സ്പെയ്ൻ |
---|---|
റ്റീമുകളുടെ എണ്ണം | 83 |
നിലവിലുള്ള ജേതാക്കൾ | ബാഴ്സലോണ (29ആം കിരീടം) |
കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | ബാഴ്സലോണ (29 കിരീടങ്ങൾ) |
Television broadcasters | Canal+ Liga, GolT, laSexta, FORTA, Canal+, MARCA TV, RTVE (only the Final) |
വെബ്സൈറ്റ് | http://www.RFEF.es |
2017–18 Copa del Rey |
കിരീടം
തിരുത്തുക2010 ഡിസംബർ 22ന് റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡെറേഷന്റെ അസാധാരണമായൊരു യോഗത്തിൽ സെവിയ്യ എഫ്. സി, 2009ൽ അവർ നേടിയ കിരീടം സൂക്ഷിച്ച് വെക്കാൻ ഫെഡെറേഷനോട് അനുവാദം ചോദിച്ചു. 2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫിഫ ലോകകപ്പിൽ സ്പെയിൻ കിരീടം നേടിയതിന്റെ ഓർമ്മക്കായാണ് സെവിയ്യ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. റയൽ മാഡ്രിഡിന് ആദ്യത്തെ കോപ ഡി ലാ റിപ്രബ്ലിക്ക (1936ൽ) കിരീടവും, സെവിയ്യക്ക് തന്നെ ആദ്യ കോപ ഡെൽ ജെനറിലിസിമോ (1939ൽ) കിരീടവും അത്ലെറ്റിക്കോ മാഡ്രിഡിന് അവസാനത്തെ കോപ ഡെൽ ജെനറലിസിമോ (1976ൽ) കിരീടവും സ്വന്തമാക്കാൻ മുമ്പ് അനുവാദം നൽകിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് സെവിയ്യ ഈയാവശ്യം മുന്നോട്ട് വെച്ചത്.
ഇതിനെത്തുടർന്ന് മാഡ്രിഡിലെ സ്വർണ്ണപ്പണിക്കാരനായിരുന്ന ഫെഡെറികോ അലെഗ്രെ പുതിയ കിരീടം നിർമ്മിച്ചു. 15 കിലോഗ്രാം ഭാരമുള്ള, വെള്ളിയിൽ നിർമ്മിതമായതായിരുന്നു പുതിയ കിരീടം. 2011ൽ റയൽ മാഡ്രിഡ് ഈ കിരീടത്തിന്റെ ആദ്യ അവകാശികളായി. തുടർന്നുള്ള വിജയാഘോഷങ്ങൾക്കിടെ പ്ലാസ ഡി സിബെലെസിൽ വെച്ച് തുറന്ന ഡബിൾ ഡെക്കർ ബസിൽ സഞ്ചരിക്കുകയായിരുന്ന ടീം അംഗം സെർജിയോ റാമോസിൽ നിന്ന് കിരീടം താഴേക്ക് വീഴുകയും ബസ് കിരീടത്തിനു മുകളിലൂടെ കയറുകയും ചെയ്തു. പത്ത് കഷ്ണങ്ങളായി മാറിയ കിരീടത്തിന് പകരം ഇതിന്റെ ഒരു മാതൃകയാണ് പിന്നീട് റയൽ മാഡ്രിഡിന് ലഭിച്ചത്.[1][2]
വിജയികൾ
തിരുത്തുക‡ : കാസിലിയ സിഎഫ് റയൽ മാഡ്രിഡിന്റെ റിസർവ്വ് ടീമാണ് (റയൽ മാഡ്രിഡ് കാസിലിയ). 1990–91 മുതൽ കോപ ഡെൽ റേയിൽ റിസർവ്വ് ടീമുകൾക്ക് കളിക്കാനാവില്ല.
ഫൈനലുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "La Copa 'suplente' ya está en la sala de trofeos del Bernabéu". MARCA.COM. Retrieved 26 April 2011.
- ↑ Tremlett, Giles (21 April 2011). "Real Madrid player Sergio Ramos drops Spanish cup under a bus". The Guardian. London. Retrieved 26 April 2011.