ബിസിപിഎൽ

പ്രോഗ്രാമിങ് ഭാഷ
(BCPL എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിസിപിഎൽ ("ബേസിക് കംമ്പയിൻഡ് പ്രോഗ്രാമിംഗ് ലാംഗ്വേജ്") (BCPL)ഒരു പ്രോസ്സീജറൽ, ഇംപറേറ്റീവ്, സ്ട്രക്ചേർഡ് കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയാണ്. മറ്റ് ഭാഷകൾക്ക് വേണ്ടി കംപൈലർ എഴുതുക എന്നതാണ് ബിസിപിഎല്ലിന്റെ പൊതു ഉപയോഗം. എന്നിരുന്നാലും, അതിന്റെ സ്വാധീനം ഇന്നും അനുഭവപ്പെടുന്നു ബിസിപിഎൽ വാക്യഘടനാപരമായി മാറ്റം വരുത്തിയതുമൂലം അതിന്റെ സ്വാധീനം ഇപ്പോഴും അനുഭവപ്പെടും. ബി എന്നു വിളിക്കുന്ന ഭാഷ സി പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കിയുള്ളതാണ്. ബിസിപിഎൽ ആധുനിക പ്രോഗ്രാമിങ് ഭാഷകളിൽ ഉള്ള പല സവിശേഷതകളും അവതരിപ്പിച്ചു. കോഡ് ബ്ലോക്കുകളുടെ അതിരുകൾ നിർണ്ണയിക്കുന്നതിന് വളഞ്ഞ ബ്രെയ്സുകൾ(വളച്ചുകെട്ട്ഉദാ:{ }) ഉപയോഗിച്ചു.[2].

BCPL
ശൈലി:procedural, imperative, structured
പുറത്തുവന്ന വർഷം:1967; 57 years ago (1967)
രൂപകൽപ്പന ചെയ്തത്:Martin Richards
ഡാറ്റാടൈപ്പ് ചിട്ട:typeless (everything is a word)
സ്വാധീനിക്കപ്പെട്ടത്:CPL
സ്വാധീനിച്ചത്:B, C, Go[1]

രൂപകല്പന തിരുത്തുക

ചെറുതും ലളിതവുമായ കമ്പൈലറുകൾ എഴുതാൻ വേണ്ടിയാണ് ബിസിപിഎൽ രൂപകൽപന ചെയ്തത്. പ്രശസ്തമായ ചില കമ്പൈലറുകൾ 16 കിലോബൈറ്റുകളുള്ളവയിൽ പോലും പ്രവർത്തിപ്പിക്കാൻ കഴിയും. കൂടാതെ, യഥാർത്ഥ കംപൈലർ, ബിസിപിഎല്ലിൽ തന്നെ എഴുതിയതും, എളുപ്പത്തിൽ പോർട്ട് ചെയ്യാവുന്നതായിരുന്നു. ബിസിപിഎൽ ഒരു സിസ്റ്റം ബൂട്ട്സ്ട്രാപ്പിങ് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ചോയ്സ് ആയിരുന്നു. കംപൈലർ പോർട്ടബിലിറ്റിക്ക് ഒരു പ്രധാന കാരണം അതിന്റെ ഘടനയായിരുന്നു. അത് രണ്ടു ഭാഗങ്ങളായി വിഭജിച്ചു: ഫ്രണ്ട് എൻഡ് ഉറവിടം പാഴ്സ് ചെയ്യുകയും ഒ-കോഡ് സൃഷ്ടിക്കുകയും ചെയ്തു, പിന്നീടുള്ള ബാക്ക് എൻഡിൽ ഒ-കോഡ് എടുത്തു ലക്ഷ്യമിട്ട കോഡിലേക്ക് വിവർത്തനം ചെയ്തു. ഒരു പുതിയ യന്ത്രം (new machine) പിന്തുണയ്ക്കുന്നതിനായി 1/5 കംപൈലർ കോഡ് മാത്രം തിരുത്തിയെഴുതേണ്ടതുണ്ട്. ഈ ടാസ്ക്ക് സാധാരണയായി 2 മുതൽ 5 വരെ മാസം വരെ എടുക്കാറുണ്ട്.

അവലംബം തിരുത്തുക

  1. Pike, Rob (2014-04-24). "Hello Gophers". Retrieved 2016-03-11.
  2. https://www.cl.cam.ac.uk/~mr10/bcplman.pdf The BCPL Cintsys and CintposUser Guide, 2.1.4 Section brackets
"https:https://www.how.com.vn/wiki/index.php?lang=ml&q=ബിസിപിഎൽ&oldid=3135222" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ