ഫ്രഞ്ച് എ‍ഞ്ചിനീയറും ഖനനമേഖലയിലെ കാര്യനിർവ്വാഹകനുമായിരുന്നു ഹെന്രി ഫയോൾ. എഴുത്തിലും വ്യാപാരത്തിലും പ്രാഗൽഭനായിരുന്ന ഇദ്ദേഹം ഫയോളിസം എന്ന പേരിൽ ഒരു വ്യാപാരനിർവ്വഹണ സിദ്ധാന്തം രൂപപെടുത്തിയിട്ടുണ്ട്. [1].

ഹെന്രി ഫയോൾ

ജീവചരിത്രം

തിരുത്തുക

1841 ൽ ഇസ്താംബുളിന്റെ ഒരു പ്രാന്തപ്രദേശത്താണ് ഫയോൾ ജനിച്ചത്. 1860 ൽ École Nationale Supérieure des Mines ൽ നിന്നും ബിരുദധാരിയായ ഫയോൾ "Compagnie de Commentry-Fourchambault-Decazeville" എന്ന ഖനിയിൽ എ‍ഞ്ചിനീയറായി പ്രവർത്തനമാരംഭിച്ചു. പിന്നീട് 1888 ൽ അദ്ദേഹത്തെ ഖനിയുടെ മേധാവിയായി നിയമിച്ചു. ഒരു വ്യവസായത്തിന്റെ വിജയത്തിന് നേതൃപാടവം (managerial ability) അത്യന്താപേക്ഷിതമാണെന്ന ഫയോൾ കണക്കാക്കുകയും അത് സ്കൂളുകളിൽ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മനസ്സിലാക്കി. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം എഴുതിയ “Administration Industrielle et Generale” ൽ നേതൃപാടവത്തിന്റെ ഘടകങ്ങളെക്കുറിച്ച് വ്യക്തമാക്കി 1916 ൽ പ്രസിദ്ധീകരിച്ചു. 1918 ൽ ഫയോൾ കമ്പനിയിൽ നിന്നും വിരമിച്ചപ്പോഴേക്കും യൂറോപ്പിലെ സാമ്പത്തിക മുന്നിട്ടുനിൽക്കുന്ന കമ്പനികളിലൊന്നായി അത് മാറിക്കഴിഞ്ഞിരുന്നു.

ഭരണസമിതിയുടെ ധർമ്മങ്ങൾ

തിരുത്തുക

ഹെന്രി ഫയോൾ നിർദ്ദേശിച്ച ഭരണസമിതിയുടെ ധർമ്മങ്ങൾ താഴെ കൊടുക്കുന്നു.

  • ആസൂത്രണം
  • സംഘടിപ്പിക്കൽ
  • തസ്തിക വിന്യാസം
  • മാർഗ്ഗനിർദ്ദേശങ്ങൾ
  • നിയന്ത്രിക്കൽ

ഹെന്രി ഫയോളിന്റെ 14 ഭരണസമിതി തത്ത്വങ്ങൾ

തിരുത്തുക
  1. ജോലിയെ വിഭജിക്കൽ:- ഒരു ജോലി കാര്യക്ഷമമായി പൂർത്തീകരിക്കുന്നതിനായി ജോലിയേയോ ജോലിക്കാരെയോ പലവിഭാഗങ്ങളായി തിരിക്കുന്നതിനെയാണ് ജോലിയെ വിഭജിക്കൽ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
  2. അധികാരവും ഉത്തരവാദിത്തവും
  3. അച്ചടക്കം
  4. ആജ്ഞയിലെ ഐക്യം
  5. മാർഗ്ഗനിർദ്ദേശങ്ങളിലെ ഐക്യം
  6. കീഴവണക്കം
  7. പ്രതിഫലം
  8. കേന്ദ്രീകരണെം
  9. അധികാര ശൃംഖല
  10. ക്രമം
  11. സമത്വം
  12. ഉദ്ദ്യോഗ സ്ഥിരത
  13. മുൻകയ്യെടുക്കൽ
  14. ഐക്യമത്വം മഹാബലം
  1. Morgen Witzel (2003).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
വിക്കിചൊല്ലുകളിലെ ഹെന്രി ഫയോൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.how.com.vn/wiki/index.php?lang=ml&q=ഹെന്രി_ഫയോൾ&oldid=4086138" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ