സിഡ് ചാരിസ്

അമേരിക്കന്‍ ചലചിത്ര നടന്‍

സിഡ് ചാരിസ് (ജനനം: തുല എല്ലിസ് ഫിങ്ക്ലിയ; മാർച്ച് 8, 1922[1] - ജൂൺ 17, 2008)[2] ഒരു അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായിരുന്നു. കുട്ടിക്കാലത്ത് പോളിയോയിൽ നിന്ന് മുക്തി നേടിയ സിഡ് ബാലെ പരിശീലിക്കുകയും 1940 കളിൽ സിനിമയിലേക്ക് പ്രവേശിക്കുകയും ചെയ്തു. അവളുടെ വേഷങ്ങൾ സാധാരണയായി ഒരു നർത്തകി എന്ന നിലയിലുള്ള അവളുടെ കഴിവുകൾ അവതരിപ്പിക്കുന്നവയായിരുന്നു. ഫ്രെഡ് അസ്റ്റയർ, ജീൻ കെല്ലി എന്നിവരോടൊപ്പം ജോടിയായി അഭിനയിച്ച സിഡിൻറെ സിനിമകളിൽ സിംഗിൻ ഇൻ ദ റെയിൻ (1952), ദ ബാൻഡ് വാഗൺ (1953), ജീൻ കെല്ലി, വാൻ ജോൺസൺ എന്നിവർക്കൊപ്പമുള്ള ബ്രിഗഡൂൺ (1954), സിൽക്ക് സ്റ്റോക്കിംഗ്സ് (1957) എന്നിവ ഉൾപ്പെടുന്നു. 1950-കളുടെ അവസാനത്തോടെ സിനിമകളിൽ നൃത്തം ചെയ്യുന്നത് നിർത്തിയ അവർ, പക്ഷേ സിനിമയിലും ടെലിവിഷനിലും അഭിനയം തുടരുകയും 1991-ൽ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.[3] പിന്നീടുള്ള വർഷങ്ങളിൽ, ഡോക്യുമെന്ററികളിലൂടെ ഹോളിവുഡ് മ്യൂസിക്കലിന്റെ ചരിത്രം ചർച്ച ചെയ്ത അവർ, 1994 ൽ ദാറ്റ്സ് എന്റർടൈൻമെൻറ്! III എന്ന ഡോക്യുമെൻററി അവതരിപ്പിച്ചു.

സിഡ് ചാരിസ്
ചാരിസ് 1949ൽ
ജനനം
തുല എല്ലിസ് ഫിങ്ക്ലിയ

(1922-03-08)മാർച്ച് 8, 1922
മരണംജൂൺ 17, 2008(2008-06-17) (പ്രായം 86)
അന്ത്യ വിശ്രമംഹിൽസൈഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരി
മറ്റ് പേരുകൾലില്ലി നോർവുഡ്
ഫെലിയ സിഡെറോവ
മരിയ ഇസ്തോമിന
തൊഴിൽനടി, നർത്തകി
സജീവ കാലം1939–2007
ജീവിതപങ്കാളി(കൾ)
നിക്കോ ചാരിസ്
(m. 1939; div. 1947)
കുട്ടികൾ2
ബന്ധുക്കൾNana Visitor (niece)
  1. Ronald Bergan (2008-06-18). "Obituary: Cyd Charisse". The Guardian. Retrieved June 29, 2021.
  2. "Cyd C. Martin". Social Security Death Index. New England Historic Genealogical Society. Retrieved March 9, 2011.
  3. "Cyd Charisse – Broadway Cast & Staff | IBDB". www.ibdb.com. Retrieved 2021-10-20.
"https:https://www.how.com.vn/wiki/index.php?lang=ml&q=സിഡ്_ചാരിസ്&oldid=3765276" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്‌ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി