സിഞ്ചിബെറേസി

ഇഞ്ചി കുടുംബം (ginger family) എന്നറിയപ്പെടുന്ന സസ്യകുടുംബമാണ് സിഞ്ചിബെറേസി (Zingiberaceae). സപുഷ്പികളുൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ 52 ജീനസ്സുകളും 1300 ഓളം സ്പീഷിസുകളുണ്ട്. ഇവയെല്ലാം മൂലകാണ്ഡത്തോടു കൂടിയ സുഗന്ധവിളകളാണ് . ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളുടെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ സിഞ്ചിബെറേസി കുടുംബത്തിലെ സസ്യങ്ങൾ കാണപ്പെടുന്നു. തെക്കേ ഏഷ്യയിലാണ് കൂടുതൽ സ്പീഷിസുകൾ കാണപ്പെടുന്നത്.

ഇഞ്ചി കുടുംബം
Red torch ginger (Etlingera elatior)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Zingiberaceae

Type genus
Zingiber
Boehm.

വിവരണം തിരുത്തുക

ഈ കുടുംബത്തിലെ പല സ്പീഷിസുകളും അലങ്കാരച്ചെടികളായും, സുഗന്ധവ്യഞ്ജനങ്ങളായും, ഔഷധ സസ്യങ്ങളായും ഉപയോഗിക്കാറുണ്ട്. സിഞ്ചിബെറേസി കുടുംബത്തിൽ വലിപ്പത്തിൽ ചെറുതും വലുതുമായ സസ്യങ്ങൾ ഉൾപ്പെടുന്നു. ചില സസ്യങ്ങൾ അധിസസ്യങ്ങളും മറ്റുചില സസ്യങ്ങൾ സ്വയം വളരുന്നവയുമാണ്. ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ സമമിതി (പാതികളായി വിഭജിക്കാവുന്ന- zygomorphic)യാണ്. പൂക്കൾക്ക് താഴെയായി സഹപത്രങ്ങൾ (bracts ) വ്യക്തമായ ചക്രാകാരരീതിയിൽ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് കേസരങ്ങളാണിവയ്ക്കുള്ളത്, ഒന്ന് പ്രത്യുൽപാദന ശേഷിയുള്ളതും, ബാക്കി വന്ധ്യമായവയുമാണ് അവ ദളപുടങ്ങളോട് ചേർന്ന് കിടക്കുന്നു. താഴ്ന്ന അണ്ഡാശയത്തോട് കൂടിയ പൂക്കളാണ് സിഞ്ചിബെറേസി കുടുംബത്തിലെ സസ്യങ്ങൾക്കുള്ളത്. പരാഗണസ്ഥലവും നാളി ആകൃതിയിലാണ്.

ഉപകുടുംബങ്ങൾ തിരുത്തുക

ചില ജീനസ്സുകളിൽ പെട്ട സസ്യങ്ങൾ സുഗന്ധതൈലങ്ങൾ ഉൽപാദിപ്പിക്കാറുണ്ട് (ഉദാ., ആൽപിന്യ, ഹെഡിക്യം‍)1300 ഓളം സ്പീഷിസുകളുള്ള സിഞ്ചിബെറേസി കുടുംബത്തിന് നാല് ഉപകുടുംബങ്ങളാണുള്ളത്.

ജനുസുകൾ തിരുത്തുക

കേരളത്തിൽ തിരുത്തുക

ഏലം,മാങ്ങയിഞ്ചി,മലയിഞ്ചി,കച്ചോലം,ചെങ്ങഴിനീർക്കൂവ,അമോമം സഹ്യാദ്രികം,കാട്ടുമഞ്ഞൾ,കസ്തൂരിമഞ്ഞൾ,കല്യാണസൗഗന്ധികം,ചിറ്റരത്ത,പേരേലം,കരിമഞ്ഞൾ,കോലിഞ്ചി,റെഡ് ജിഞ്ചർ,കച്ചൂരം,പെരേലം,വലിയ അരത്ത,വെള്ളക്കൂവ,മഞ്ഞക്കൂവ,കാട്ടരത്ത എന്നിവ ഈ കുടുംബത്തിലെ നമ്മുടെ നാട്ടിൽ കാണുന്ന പ്രധാനസസ്യങ്ങൾ ആണ്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-07-06.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=സിഞ്ചിബെറേസി&oldid=3647348" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം