സീരിയൽ എ റ്റി എ, സാറ്റ (SATA or Serial Advanced Technology Attachment) ഹാർഡ്‌ ഡിസ്ക്, സി ഡി ഡ്രൈവ് മുതലായ കമ്പ്യൂട്ടർ വിവര സംഭരണ ഉപാധികളുമായി ഹോസ്റ്റ് ബസ്‌ അഡാപ്റ്ററിനെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. സീരിയൽ എ റ്റി എ പഴയ പാരലൽ എ റ്റി എ (PATA) (IDE എന്നും അറിയപ്പെട്ടിരുന്നു) യുടെ പരിഷ്കരിച്ച രൂപം ആണ്. ഇത് പാരലൽ എ റ്റി എയുടെ പല പോരായ്മകളും പരിഹരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പാരലൽ എ റ്റി എ കേബിളിൽ 40 വ്യത്യസ്ത ചാലകങ്ങളാണ് (conductors) ഉണ്ടായിരുന്നത് പക്ഷെ സാറ്റയിൽ 7 ചാലകങ്ങൾ മാത്രമേ ഉള്ളൂ. ഇത് കേബിളിന്റെ വലിപ്പവും ചെലവും കുറക്കാൻ സഹായിച്ചിരിക്കുന്നു. അതോടൊപ്പം സാറ്റയിൽ ഒരു ഇൻപുട്ട്/ഔട്ട്പുട്ട് ക്യൂവിംഗ് പ്രോട്ടോകോൾ ഉപയോഗിച്ച് കൂടുതൽ വേഗത്തിലുള്ള വിവര കൈമാറ്റം സാധ്യമാണ്.

സീരിയൽ എ റ്റി എ
Serial ATA (SATA)


ഒരു സാറ്റ കേബിളും രണ്ടു ഒന്നാം തലമുറ (1.5 Gbit/s) സാറ്റ കണക്ടറുകളും ഒരു മദർബോർഡിൽ
Year created:2003

Capacity1.5, 3.0, 6.0 Gbit/s
Style:സീരിയൽ
Hotplugging?no
External?Optional (eSATA)

സാറ്റ ഹോസ്റ്റ് അഡാപ്റ്ററുകളും മറ്റു കമ്പ്യൂട്ടർ ഉപാധികളുമായുള്ള വിവര കൈമാറ്റം രണ്ടു ജോഡി ചലകങ്ങളാൽ നിർമ്മിതമായ ഒരു ഹൈ-സ്പീഡ്‌ സീരിയൽ കേബിൾ വഴിയാണ്. അതേസമയം പാറ്റ (PATA) യിൽ ഇത് ഒരു 16-ബിറ്റ്‌ ഡാറ്റ ബസിലൂടെ ആണ് (ഇതിനു പ്രത്യേകം കണ്ട്രോൾ സിഗ്നലുകൾ ആവശ്യമാണ് മാത്രമല്ല ഇത് വളരെ ചെറിയ ആവൃത്തിയിലാണ് (frequency) പ്രവർത്തിച്ചിരുന്നത്.)

2009 ആയപ്പോൾ സാധാരണ കമ്പ്യൂട്ടറുകളിൽ പാറ്റയ്ക്കുപകരം സാറ്റ ഉപയോഗിച്ചുതുടങ്ങിയിരുന്നു. 2008 ഡെസ്ക്ടോപ്‌ കമ്പ്യൂട്ടർ വിപണിയിൽ 99% വും സാറ്റ കയ്യടക്കിയിരുന്നു.[1]

  1. "Serial ATA: Meeting Storage Needs Today and Tomorrow" (PDF). Archived from the original (PDF) on 2012-04-17. Retrieved 2011-10-30.
"https:https://www.how.com.vn/wiki/index.php?lang=ml&q=സാറ്റ&oldid=3691627" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ