ഷ്രെക്ക് ദ തേർഡ്

ഷ്രെക്ക് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രം

2007 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ കോമഡി ചലച്ചിത്രമാണ് ഷ്രെക്ക് ദ തേർഡ്. ഷ്രെക്ക് ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യ രണ്ട്‌ ചിത്രങ്ങളെ പോലെ ഫെയറി ടെയ്ൽ മാതൃകയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിസ് മില്ലേറും റാമൻ ഹ്യുയിയും സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ഡ്രീംവർക്സ് അനിമേഷനും വിതരണം പാരാമൗണ്ട് പിക്ചർസ് നിർവഹിച്ചു.

Shrek the Third
Theatrical release poster
സംവിധാനം
നിർമ്മാണം
കഥAndrew Adamson
തിരക്കഥ
ആസ്പദമാക്കിയത്Characters created
by William Steig
അഭിനേതാക്കൾ
സംഗീതംHarry Gregson-Williams
ചിത്രസംയോജനം
  • Joyce Arrastia
  • Michael Andrews
സ്റ്റുഡിയോ
വിതരണംParamount Pictures
റിലീസിങ് തീയതി
  • മേയ് 6, 2007 (2007-05-06) (Los Angeles)
  • മേയ് 18, 2007 (2007-05-18) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$160 million[1]
സമയദൈർഘ്യം93 minutes
ആകെ$799 million[1]

ആദ്യ ചിത്രത്തിൽ ഷ്രെക്കിന്റെയും ഫിയോണയുടെയും വിവാഹശേഷം എട്ടു മാസം കഴിഞ്ഞാണ് ഈ ചിത്രത്തിലെ കഥ നടക്കുന്നത്.[2] മടിയോടെ ഫാർ ഫാർ എവേ എന്ന രാജ്യത്തിന്റെ അധിപനായി ഇരിക്കെ, സിംഹാസനത്തിൻറെ അടുത്ത അവകാശിയെ തേടി ഷ്രെക്ക് പുറപ്പെടുന്നു. അതേസമയം, പ്രിൻസ് ചാർമിങ് ഷ്രെക്കിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനും സിംഹാസനം പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങൾ മേനയുന്നു. പരമ്പരയിലെ മുൻ ചിത്രങ്ങളിൽ മുഖ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത മൈക്ക് മയർസ്, എഡ്ഡി മർഫി, കാമറൂൺ ഡയസ്, ആന്റോണിയോ ബന്തേരാസ്, റൂപ്പേർ്ട്ട് എവറട്ട്, ജൂലി ആൻഡ്രൂസ് എന്നിവരെ കൂടാതെ ജസ്റ്റിൻ ടിംബർലേക്ക്, എറിക് ഇഡിൽ എന്നിവരും ചിത്രത്തിൽ ശബ്ദം നൽകി.

മെയ് 6, 2007 ന് ലോസ് ആൻജിലസിലെ മാൻ വില്ലജ് തിയേറ്ററിൽ ആദ്യമായ് പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം തുടർന്ന് മെയ് 18, 2007 ന് യുഎസിൽ എങ്ങും റിലീസ് ചെയ്തു. [3]മികച്ച അനിമേഷൻ ചിത്രത്തിനുള്ള 2008 കിഡ്സ് ചോയ്സ് അവാർഡിന് നാമനിർദ്ദേശം ലഭിച്ചിരുന്നെങ്കിലും റാറ്ററ്റൂയിയോട് പരാജയപ്പെട്ടു. മികച്ച അനിമേഷൻ ചിത്രത്തിനുള്ള 61 നാമത് ബാഫ്റ്റാ അവാർഡിനും ചിത്രത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2015 പ്രവർത്തനം നിർത്തിയ പസിഫിക് ഡാറ്റാ ഇമേജസിന്റെ അവസാന ചിത്രമാണ് ഷ്രെക്ക് ദ തേർഡ്.[4] 166 ദശലക്ഷം ഡോളർ ബജറ്റിൽ നിർമിച്ച ചിത്രം 799 ദശലക്ഷം ഡോളർ വരുമാനം നേടി 2007 ൽ ഏറ്റവും വരുമാനം നേടുന്ന നാലാമത് ചിത്രമായി. തുടർചിത്രമായ ഷ്രെക്ക് ഫോറെവർ ആഫ്റ്റർ 2010 ൽ പുറത്തുവന്നു.

"https:https://www.how.com.vn/wiki/index.php?lang=ml&q=ഷ്രെക്ക്_ദ_തേർഡ്&oldid=3264115" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ