ഷമ്മി തിലകൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളചലച്ചിത്ര അഭിനേതാവും, ഡബ്ബിങ് കലാകാരനുമാണ് ഷമ്മി തിലകൻ (ജനനം:20 മെയ് 1971).പ്രശസ്ത നടനായിരുന്ന തിലകന്റെ മകനാണ് ഇദ്ദേഹം. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്[2][3][4].

ഷമ്മി തിലകൻ
ജനനം (1971-05-20) 20 മേയ് 1971  (53 വയസ്സ്)
പത്തനംതിട്ട
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേതാവ്, ഡബ്ബിങ് കലാകാരൻ
സജീവ കാലം1986-തുടരുന്നു[1]

ജീവിതരേഖ

തിരുത്തുക

മലയാള ചലച്ചിത്ര അഭിനേതാവ്, അസിസ്റ്റൻറ്, അസോസിയേറ്റ് ഡയറക്ടർ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ് ഷമ്മി തിലകൻ. പ്രശസ്ത മലയാള ചലച്ചിത്ര അഭിനേതാവായിരുന്ന തിലകൻ്റേയും ശാന്തയുടേയും മകനായി 1971 മെയ് 20ന് പത്തനംതിട്ട ജില്ലയിൽ ജനിച്ചു.

ഷാജി തിലകൻ, ഷോബി തിലകൻ എന്നിവർ സഹോദരൻമാരാണ് ഷിബു തിലകൻ, സോണിയ തിലകൻ, സോഫിയ തിലകൻ എന്നിവർ അർധ സഹോദരങ്ങളാണ്. ഷമ്മി തിലകൻ്റെപ്രാഥമിക വിദ്യാഭ്യാസം തടിയൂർ എൻ.എസ്.എസ്. ഹൈസ്കൂളിലായിരുന്നു.

1986-ൽ തൻ്റെ പതിനഞ്ചാം വയസിൽ നാടകങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഷമ്മി തിലകൻ കൊല്ലം രശ്മി തീയേറ്റേഴ്സ്, ട്യൂണ, ചാലക്കുടി സാരഥി, പി.ജെ.തീയേറ്റേഴ്സ്, കലാശാല തൃപ്പൂണിത്തുറ എന്നീ നാടക സമിതികളിൽ അംഗമായി പ്രവർത്തിച്ചു ഒപ്പം തന്നെ ഇരുപത്തഞ്ച് നാടകങ്ങൾ സംവിധാനം ചെയ്തു.

1986-ൽ കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇരകൾ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 2001-ൽ റിലീസായ മോഹൻലാൽ നായകനായി അഭിനയിച്ച പ്രജ എന്ന സിനിമയിലെ ഷമ്മിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.പിന്നീട് ഹാസ്യവേഷങ്ങളിലും മികച്ച പ്രകടനം നടത്തി. അതിലൊന്ന് 2013-ലെ നേരം സിനിമയിലെ ഊക്കൻ ടിൻറു എന്ന പോലീസ് ഓഫീസർ വേഷമാണ്.

ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകൻ നിരവധി മലയാള സിനിമകളിൽ വിവിധ അഭിനേതാക്കൾക്ക് അദ്ദേഹം ശബ്ദം നൽകി. അതിൽ പ്രശസ്തമായവ കടത്തനാടൻ അമ്പാടിയിലെ പ്രേംനസീറിനും, ദേവാസുരത്തിലെ നെപ്പോളിയനും, ഗസലിലെ നാസറിനും, ഒടിയനിലെ പ്രകാശ് രാജിനും ശബ്ദം കൊടുത്തതാണ്.

ഇതുവരെ 150-ഓളം മലയാള സിനിമകളിൽ അഭിനയിച്ച ഷമ്മി തിലകൻമലയാള സിനിമയിൽ അസോസിയേറ്റ്, അസിസ്റ്റൻറ് ഡയറകടറായും പ്രവർത്തിച്ചു.1989-ലെ ജാതകം എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായ ഷമ്മി 1987-ലെ കഥയ്ക്ക് പിന്നിൽ, 1990-ലെ രാധാമാധവം എന്നീ സിനിമകളുടെ അസിസ്റ്റൻറ് ഡയറക്ടറായിരുന്നു[5][6]

അവാർഡുകൾ

  • കേരള സംസ്ഥാന ഫിലിം അവാർഡ് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് : ഒടിയൻ (2018), ഗസൽ (1993)
  • മികച്ച ഹാസ്യതാരം,വനിതാ ഫിലിം അവാർഡ് : നേരം (2013), ശൃംഗാരവേലൻ (2013)


സ്വകാര്യ ജീവിതം

  • ഭാര്യ : ഉഷ
  • ഏക മകൻ : അഭിമന്യു

ശബ്ദം നൽകിയ സിനിമകൾ

തിരുത്തുക
  • ഒടിയൻ 2018[7]
  • ബ്ലാക്ക് ബട്ടർഫ്ലൈ 2013
  • ചൈനാ ടൗൺ 2011
  • കുലം 1997
  • ഇതാ ഒരു സ്നേഹഗാഥ 1997
  • ഇന്ദ്രപ്രസ്ഥം 1996
  • അറേബ്യ 1995
  • സ്ഫടികം 1995
  • വൃദ്ധൻമാരെ സൂക്ഷിക്കുക 1995
  • സോപാനം 1994
  • സമൂഹം 1993
  • ഗസൽ 1993
  • കടത്താനാടൻ അമ്പാടി 1990

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
അഭിനയരംഗത്തെ പ്രകടനങ്ങൾ[8](Selected Filmography)
#വർഷംചലച്ചിത്രംകഥാപാത്രംസംവിധായകൻ
1162022പാപ്പൻഇരുട്ടൻ ചാക്കോ
1152021ജനഗണമന
1142019സൂത്രക്കാരൻ
1132019കളിക്കൂട്ടുകാർ
1122019സകലകലാശാല
1112018തീവണ്ടി
1102018കളി
1092017പോക്കിരി സൈമൺ
1082017തരംഗം
1072017ബോബി
1062017മാച്ച് ബോക്സ്
1052017ലക്ഷ്യം
1042017ചങ്ക്സ്
1032016സൂം
1022016ഡാർവിൻ്റെ പരിണാമം
1012016പാപ്പനും വർക്കിയും
1002015അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ
992015ഇലഞ്ഞിക്കാവ് പി.ഒ
982014കുരുത്തം കെട്ടവൻ
972014മഞ്ഞ
962014വേഗം
952014ഭയ്യാ ഭയ്യാ
942014മാന്നാർ മത്തായി സ്പീക്കിംഗ് 2
932014അവതാരം
922013വീപ്പിംഗ് ബോയ്
912013നാടോടിമന്നൻ
902013ശൃംഗാരവേലൻ
892013ലോക്പാൽ
882013നി കൊ ഞാ ചാ
872013ഹൗസ്ഫുൾ
862013നേരംഎസ്.ഐ. ഉക്കൻ ടിന്റു
852012മാസ്റ്റേഴ്സ്
842012റൺ ബേബി റൺ
832012സിംഹാസനം
822011ദി മെട്രോ
812011സീനിയേഴ്സ്
802011രതിനിർവേദം
792011കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്
782011ആഴക്കടൽപോളച്ചൻ
772010നമ്പർ 9 കെ.കെ.റോഡ്
762010എഗെയ്ൻ കാസർകോട് കാദർഭായ്സിജു
75201024 ഹവേഴ്സ്ഇൻസ്പെക്ടർ അജയ്
742010ഞാൻ സഞ്ചാരി
732009പുതിയ മുഖംഗിരി
722009ആയിരത്തിൽ ഒരുവൻവിശ്വംഭരൻ
712008സുൽത്താൻ
702008രൗദ്രംജോയി
692008സൈക്കിൾ
682008ആയുധം
672008ട്വന്റി 20ഗണേശൻ
662007ഇൻസ്പെക്ടർ ഗരുഡ്ഗോപിനാഥ്
652007സൂര്യകിരീടം
642007ജൂലൈ 4റിപ്പർ മുരുകൻ
632007നാദിയ കൊല്ലപ്പെട്ട രാത്രിസുദർശൻ
622007അലിഭായ്
612006ലയൺ
602006വടക്കുംനാഥൻ
592006കീർത്തിചക്രഹരി
582006പതാകമോനിപ്പള്ളി ദിനേശൻ
572006ദി ഡോൺസുലൈമാൻ
562006ബാബ കല്യാണിവക്കീൽ
552005ഉടയോൻ
542005ഇസ്ര
532004കൂട്ട്ജോസഫ്
522004റൺവേ
512004സേതുരാമയ്യർ സി.ബി.ഐ.
502004മാമ്പഴക്കാലംചാക്കോച്ചൻ
492003കസ്തൂരിമാൻരാജേന്ദ്രൻ
482003എന്റെ വീട് അപ്പൂന്റേംഇൻസ്പെക്ടർ ചന്ദ്രൻ
472002ഫാന്റം
462001പ്രജ
452001മാർക്ക് ആൻ്റണി
442000ഓട്ടോ ബ്രദേഴ്സ്
432000ദി വാറൻറ്
422000ഇന്ത്യ ഗേറ്റ്
411999വാഴുന്നോർ
401999പത്രംസി.ഐ. ഹരിദാസ്
391999എഴുപുന്ന തരകൻകമ്മീഷണർ
381998ഹർത്താൽ
371997നഗരപുരാണംമണികണ്ഠൻ
361997മൂന്നുകോടിയും മുന്നൂറ് പവനും
351997കിളിക്കുറിശിയിലെ കുടുംബമേള
341997മാണിക്യകൂടാരം
331997ലേലംപോലീസ് ഉദ്യോഗസ്ഥൻ
321998ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ.
311997ഭൂപതിചിണ്ടൻ
301996കെ.എൽ.7/95 എറണാകുളം നോർത്ത്
291996മിമിക്സ് സൂപ്പർ 1000
281996സുൽത്താൻ ഹൈദരലി
271996കാഞ്ഞിരപ്പള്ളി കറിയാച്ചൻ
261996കാതിൽ ഒരു കിന്നാരംലോറൻസ്
251995സർഗവസന്തം
241995മംഗല്യസൂത്രം
231995മാന്ത്രികം
221995സ്ട്രീറ്റ്
211995ബോക്സർ
201995മാണിക്യ ചെമ്പഴുക്കധർമ്മരാജ്തുളസിദാസ്
191995അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
181995രാജകീയംഅരവിന്ദ്
171995കീർത്തനം
161994ചുക്കാൻ
151994കടൽ
141994പുത്രൻ
131994ഇലയും മുള്ളും
121994ദാദ
111994വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി
101994ഭരണകൂടം
91993സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
81993എന്റെ ശ്രീക്കുട്ടിക്ക്
71993ചെങ്കോൽ
61993ധ്രുവംഅലിജോഷി
51992തലസ്ഥാനംഷാജി കൈലാസ്
41991ഒറ്റയാൾ പട്ടാളംടി.കെ. രാജീവ് കുമാർ
31990രാധാമാധവം
21989ജാതകംചെണ്ടക്കാരൻ
11986ഇരകൾബേബിയുടെ സുഹൃത്ത്കെ.ജി. ജോർജ്ജ്
  1. "ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്- ഷമ്മി തിലകൻ". ഐ.എം.ഡി.ബി. Retrieved 2013 ഓഗസ്റ്റ് 4. {{cite web}}: Check date values in: |accessdate= (help)
  2. https://www.mathrubhumi.com/mobile/movies-music/news/shammy-thilakan-rejects-siddique-s-statement-during-press-meet-1.3229076
  3. https://www.manoramaonline.com/movies/movie-news/2020/06/26/viral-note-about-shammy-thilakan.html
  4. https://www.manoramaonline.com/movies/movie-news/2018/08/09/shammi-thilakan-mukesh-amma-meeting.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-01-19. Retrieved 2021-03-31.
  6. https://m3db.com/shammy-thilakan
  7. https://www.manoramaonline.com/movies/movie-news/2019/01/07/shammi-thilakan-on-odiyan-and-mohanlals-assurance.html
  8. അഭിനയിച്ച ചലച്ചിത്രങ്ങൾ: മലയാളസംഗീതം.ഇൻഫോ
"https:https://www.how.com.vn/wiki/index.php?lang=ml&q=ഷമ്മി_തിലകൻ&oldid=3996369" എന്ന താളിൽനിന്ന് ശേഖരിച്ചത്