വിഷ്വൽ ബേസിക്

പ്രോഗ്രാമിങ് ഭാഷ

വളരെ വേഗത്തിലും എളുപ്പത്തിലും അപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സാധിക്കുന്ന ഒരു ഉപകരണക്കൂട്ടമാണ്‌ വിഷ്വൽ ബേസിക്.മൈക്രോസോഫ്റ്റ് ഇതിനുള്ള പിന്തുണ (Support) പിൻവലിച്ചെങ്കിലും[അവലംബം ആവശ്യമാണ്] ഇപ്പോഴും ഇത് വളരെ പ്രചാരത്തിൽ ഇരിക്കുന്നു. മറ്റേതൊരു ആധുനിക പ്രോഗ്രമിങ് ഭാഷകളിൽ നിർമ്മിക്കുന്ന ആപ്ലിക്കേഷനുകളേയും പോലെ തന്നെ ഭംഗി ഉള്ളതും ഉപയുക്തത ഉള്ളതുമായ ആപ്ലിക്കേഷനുകൾ ഉണ്ടാക്കാൻ വിഷ്വൽ ബേസിക് ഉപയോഗിച്ച സാധിക്കുന്നതാണ്‌.വിഷ്വൽ ബേസിക് ഒരു ഈവന്റ് ഡ്രിവൺ പ്രോഗ്രാമിങ് ഉപകരണമാണ്. ഈവന്റ് ഡ്രിവൺ പ്രോഗ്രാമിങ്ങിൽ ഓരോ ഈവന്റുകളുടെയും അടിസ്ഥാനത്തിലാണ് എഴുതപ്പെട്ട കോഡ് പ്രതികരിക്കുന്നത്. ഉപഭോക്താവിന്റെ പ്രവർത്തികളിലൂടെയാണ് ഈവന്റുകൾ സൃഷ്ടിക്കപ്പെടുന്നത് (ഉദാഹരണം:മൗസ് ക്ലിക്ക്, കീ പ്രെസ്...) .

വിഷ്വൽ ബേസിക്
മൈക്രോസോഫ്റ്റ് വിഷ്വൽ ബേസിക് 6ന്റെ ഒരു സ്ക്രീൻ ഷോട്ട്
ശൈലി:ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്, ഈവന്റ് ഡ്രിവൺ പ്രോഗ്രാമിങ്
വികസിപ്പിച്ചത്:മൈക്രോസോഫ്റ്റ്
ഏറ്റവും പുതിയ പതിപ്പ്:വിഷ്വൽ ബേസിക് 9/ 2007
സ്വാധീനിക്കപ്പെട്ടത്:ക്വിക്ക്ബേസിക്
സ്വാധീനിച്ചത്:വിഷ്വൽ ബേസിക് ഡോട്ട് നെറ്റ്, ഗംബാസ്
ഓപറേറ്റിങ്ങ് സിസ്റ്റം:മൈക്രോസോഫ്റ്റ് വിൻഡോസ്, എം.എസ്-ഡോസ്

വിഷ്വൽ ബേസിക് ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് എൻവയോണ്മെന്റ് (VBIDE) തിരുത്തുക

വിഷ്വൽ ബേസിക്കിന്റെ പ്രവർത്തന പരിതഃസ്ഥിതിയാണ് വി.ബി.ഐ.ഡി.ഇ. അതിന് 3 അവസ്ഥകളാണ് ഉള്ളത്;

  1. ഡിസൈനിംഗ് (നിർമ്മിക്കുക)
  2. റൺ (പ്രവർത്തിപ്പിക്കുക)
  3. ബ്രേക്ക് / ഡീബഗ്ഗ് (തെറ്റ് സംഭവിക്കുക)

വി.ബി.ഐ.ഡി.ഇ യുടെ ഘടകങ്ങൾ തിരുത്തുക

ഘടകങ്ങൾഉപയോഗങ്ങൾ
മെനു ബാർവിവിധ മെനുകൾ പ്രദർശിപ്പിക്കുന്നു. (ഉദാഹരണം:ഫയൽ, എഡിറ്റ്, പ്രോജക്റ്റ്....)
ടൂൾ ബാർപൊതുവേ ഉപയോഗിക്കുന്ന മെനുകളിലേക്ക് എളുപ്പത്തിൽ പോകുന്നതിനുള്ള ഐക്കണുകൾ പ്രദർശിപ്പിക്കുന്നു.
പ്രോജക്റ്റ് എക്സ്പ്ലോറർ വിൻഡോഒരു വിഷ്വൽ ബേസിക്ക് പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഫോമുകൾ,ഒബ്ജക്റ്റുകൾ മുതലായവ പ്രദർശിപ്പിക്കുന്നു.
ടൂൾ ബോക്സ്ഒരു വിഷ്വൽ ബേസിക്ക് ആപ്ളിക്കേഷൻ നിർമ്മിക്കുന്നതിന് ആവശ്യമായ കണ്ട്രോളുകൾ (ഒബ്ജക്റ്റുകൾ) പ്രദർശിപ്പിക്കുന്നു.
പ്രോപ്പർട്ടീസ് വിൻഡോതിരഞ്ഞെടുത്ത ഒരു കണ്ട്രോളിന്റെ സ്വഭാവസവിശേഷതകൾ കാണിക്കുന്നു.
ഫോം ഡിസൈനർ വിൻഡോആപ്ലിക്കേഷനുകൾ ഡിസൈൻ ചെയ്യുന്നത് ഫോം ഡിസൈനർ വിൻഡോയിലാണ്.
കോഡ് എഡിറ്റർ വിൻഡോഒരു ആപ്ലിക്കേഷന്റെ സോഴ്സ് കോഡ് എഴുതുന്നത് കോഡ് എഡിറ്റർ വിൻഡോയിലാണ്.
ഫോം ലേഔട്ട് വിൻഡോപ്രവർത്തിക്കുമ്പോഴുള്ള സ്ക്രീനിൽ കാണുന്ന ഒരു ഫോമിന്റെ സ്ഥാനം ഒരു ഗ്രാഫിക്കിന്റെ സഹായത്തോടെ പ്രദർശിപ്പിക്കുന്നു.

പദപ്രയോഗങ്ങൾ തിരുത്തുക

കണ്ട്രോളുകൾ (ഒബ്ജക്ടുകൾ) തിരുത്തുക

കണ്ട്രോളുകൾ അഥവാ ഒബ്ജക്ടുകൾ ഉപയോഗിച്ചാണ് വിഷ്വൽ ബേസിക് പ്രോഗ്രാമുകൾ ഡിസൈൻ ചെയ്യുന്നത്. പ്രധാനപ്പെട്ട വിഷ്വൽ ബേസിക് കണ്ട്രോളുകൾ താഴെപ്പറയുന്നവയാണ്;

  • ഫോം
  • കമാൻഡ് ബട്ടൺ
  • പിക്ചർബോക്സ്
  • ലേബൽ
  • ടെക്സ്റ്റ്ബോക്സ്
  • ഓപ്ഷൻ ബട്ടൺ
  • ചെക്ക്ബോക്സ്
  • ഇമേജ്ബോക്സ്
  • കോമ്പോബോക്സ്
  • ലിസ്റ്റ്ബോക്സ്
  • ടൈമർ
  • സ്ക്രോൾബാറുകൾ
  • ഡ്റൈവ് ലിസ്റ്റ്ബോക്സ്
  • ഫോൾഡർ ലിസ്റ്റ്ബോക്സ്
  • ഫയൽ ലിസ്റ്റ്ബോക്സ്
  • ഫ്രെയിം

ഓരോ കണ്ട്രോളുകൾക്കും വിവിധ പ്രോപ്പർട്ടികളും, മെത്തേഡുകളും, ഈവന്റുകളുമുണ്ട്.

ഫോം തിരുത്തുക

വിഷ്വൽ ബേസിക് പ്രോഗ്രാമുകളുടെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് ഫോമുകൾ. ഫോമുകളും ഒരു കണ്ട്രോളായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. പ്രോഗ്രാമുകൾ ഡിസൈൻ ചെയ്യുന്നത് ഫോമുകളിലാണ്. ഡിസൈനിംഗ് സമയത്ത് മറ്റെല്ലാ കണ്ട്രോളുകളും വയ്ക്കപ്പെടുന്നത് ഫോമുകളിലാണ്.

പ്രോജക്റ്റ് തിരുത്തുക

വിഷ്വൽ ബേസിക്കിലെ ഒന്നോ അതിലധികമോ ഫോമുകളുടെ ഒരു ശേഖരമാണ് പ്രോജക്റ്റ്. പ്രോജക്റ്റ് ഫയൽ(.vbp), ഫോമുകൾ(.frm), കണ്ട്രോളുകൾ(.frx), സ്റ്റാൻഡേർഡ് മൊഡ്യൂളുകൾ(.bas), ക്ലാസ് മൊഡ്യൂളുകൾ(.cls) എന്നിവയുടെ ഒരു ശേഖരമാണ് ഒരു പ്രോജക്റ്റ് എന്ന് പറയാം.


"https:https://www.how.com.vn/wiki/index.php?lang=ml&q=വിഷ്വൽ_ബേസിക്&oldid=2286038" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം