വില്യം പീറ്റർ ബ്ലാറ്റി

വില്യം പീറ്റർ ബ്ലാറ്റി (ജീവിതകാലം : ജനുവരി 7, 1928 - ജനുവരി 12, 2017) ഒരു അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമ്മാതാവുമായിരുന്നു.[1] അദ്ദേഹം തന്റെ 1971 ലെ എക്സോർസിസ്റ്റ് എന്ന നോവലിന്റേയും അതിന്റെ ചലിച്ചിത്രാവിഷകരണത്തിലെ അക്കാഡമി പുരസ്കാരം നേടിയ തിരക്കഥയിലൂടെയുമാണ് കൂടുതൽ പ്രശസ്തമായിരുന്നത്. എക്സോർസിസ്റ്റ് III എന്ന ഇതിന്റെ അനുബന്ധ നോവൽ അദ്ദേഹം എഴുതുകയും സിനിമ സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.[2] എക്സോർസിസ്റ്റിന്റെ വിജയത്തിനുശേഷം, അദ്ദേഹം തന്റെ മുൻ നോവലായിരുന്ന 'ട്വിങ്കിൾ, ട്വിങ്കിൾ, കില്ലർ കെയ്ൻ!' (1960) എന്ന മുൻകാല നോവലിനെ ആസ്പദമാക്കി 'ദ നയൻത് കോൺഫിഗറേഷൻ' എന്ന പേരിൽ ഒരു പുതിയ നോവൽ 1978 ൽ പ്രസിദ്ധീകരിച്ചു. രണ്ടു വർഷത്തിനു ശേഷം ബ്ലാറ്റി ഈ നോവലിനെ അതേ പേരിൽ ഒരു സിനിമയായി പരിവർത്തനം ചെയ്യുകയും 1981 ൽ മികച്ച തിരക്കഥാകൃത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം കരസ്ഥമാക്കുകയും എൽസ്‍വേർ (2009), ഡിമിറ്റർ (2010), ക്രേസി (2010) എന്നീ നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ ചിലത്.

വില്യം പീറ്റർ ബ്ലാറ്റി
Blatty in 2009
Blatty in 2009
ജനനം(1928-01-07)ജനുവരി 7, 1928
New York City, U.S.
മരണംജനുവരി 12, 2017(2017-01-12) (പ്രായം 89)
Bethesda, Maryland, U.S.
തൊഴിൽനോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ
പഠിച്ച വിദ്യാലയംGeorgetown University
George Washington University
GenreHorror, drama, comedy
പങ്കാളി
Julie Witbrodt
(m. 1983)
കുട്ടികൾ7


  1. Zak, Dan (October 30, 2013). "William Peter Blatty, writer of 'The Exorcist,' slips back into the light for its 40th anniversary". The Washington Post. Retrieved December 26, 2017.
  2. Zak, Dan (October 30, 2013). "William Peter Blatty, writer of 'The Exorcist,' slips back into the light for its 40th anniversary". The Washington Post. Retrieved December 26, 2017.
🔥 Top keywords: പ്രധാന താൾഈദുൽ അദ്‌ഹപ്രത്യേകം:അന്വേഷണംവായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻമലയാളം അക്ഷരമാലഹജ്ജ്അറഫാദിനംമലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർബിഗ് ബോസ് (മലയാളം സീസൺ 6)പാദുവായിലെ അന്തോണീസ്സുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർചെറുശ്ശേരിഇബ്രാഹിംആധുനിക കവിത്രയംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളി മെമ്മോറിയൽകേരളംഭൂകമ്പംഎസ്.ആർ. ബൊമ്മായ് കേസ്കുഞ്ചൻ നമ്പ്യാർനന്തനാർകൂടിയാട്ടംലോക പരിസ്ഥിതി ദിനംസുരേഷ് ഗോപിഇന്ത്യയുടെ ഭരണഘടനതിരുവനന്തപുരംമധുസൂദനൻ നായർഇല്യൂമിനേറ്റിവൈക്കം സത്യാഗ്രഹംബാബർപ്രാചീനകവിത്രയംകമല സുറയ്യആടുജീവിതം