വിഭക്തി

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപം

വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. വിഭക്തി എന്ന പദം വിഭക്തിപ്രത്യയങ്ങൾ എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നു. കാരകങ്ങളെക്കുറിക്കാൻ പ്രാചീനഗ്രീക്ക്, ലത്തീൻ, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ നാമത്തിന്‌ രൂപാവലികൾ (Declensions) ഉണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിൽ ഗതികൾ (prepositions) ആണ്‌ സാമാന്യമായി ഈ ധർമ്മം നിർ‌വഹിക്കുന്നത്.

Wiktionary
Wiktionary
വിഭക്തി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

നാമരൂപാവലികൾ ഉള്ള ഭാഷകളിൽ പദക്രമത്തെ സംബന്ധിച്ച ലാഘവം പ്രകടമാണ്‌.

വിഭക്തി ഏഴെണ്ണമുണ്ട്. വിഭക്തികൾക്കു പാണിനി മുതലായ സംസ്‌കൃത വൈയാകരണന്മാർ പേരിട്ടിട്ടുള്ളത് പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ടി, സപ്തമി ഇങ്ങനെയാണ് .

വിഭക്തികൾ തിരുത്തുക

ഏഴു വിധം വിഭക്തികളാണ്‌ മിക്ക ഭാഷകളിലും പരിഗണിക്കുന്നത്. എങ്കിലും വിഭക്തികൾക്ക് ഭാഷകൾക്കനുസരിച്ച് സങ്കീർണ്ണമായ ഭേദങ്ങളുണ്ട്. മലയാളത്തിലുള്ള ഏഴു വിഭക്തികൾ താഴെപ്പറയുന്നു.

  • നിർദ്ദേശിക (Nominative)

കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.

ഉദാഹരണം: രാമൻ, സീത

നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.

ഉദാഹരണം:  രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.

കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല.ഉദാഹരണം: അവൻ മരം വെട്ടിവീഴ്ത്തി

നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.

ഉദാഹരണം:  രാമനോട്, കൃഷ്ണനോട്, രാധയോട്
  • ഉദ്ദേശിക (Dative)

നാമത്തിന്റെ കൂടെ ക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.

ഉദാഹരണം:  രാമന്, രാധക്ക്

നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.

ഉദാഹരണം: രാമനാൽ, രാധയാൽ
  • സംബന്ധിക (Genitive / Possessive)

നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യങ്ങൾ ചേരുന്നത്.

ഉദാഹരണം രാമന്റെ, രാധയുടെ

നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.

ഉദാഹരണം രാമനിൽ, രാമങ്കൽ, രാധയിൽ
  • സംബോധിക

സംബോധിക അഥവ സംബോധനാവിഭക്തി(Vocativecase)എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു. ഉദാഹരണങ്ങൾ:

നിർദ്ദേശികസംബോധിക
അമ്മഅമ്മേ!
അച്ഛൻഅച്ഛാ!
രാമൻരാമാ!
സീതസീതേ!
കുമാരികുമാരീ!
മകൻമകനേ!
  • മിശ്രവിഭക്തി

നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന്‌ പറയുന്നു. സംസ്കൃതത്തിലെ പഞ്ചമീവിഭക്തി മലയാളത്തിൽ മിശ്രവിഭക്തിയായാണ്‌ നിർമ്മിക്കുന്നത്.

ഉദാ: മരത്തിൽനിന്ന്

മറ്റു ഭാഷകളിൽ തിരുത്തുക

സംസ്കൃതം, ഹിന്ദി ഭാഷകളിൽ വിഭക്തികൾ എട്ടുതരമാണ്.

  • പ്രഥമ
  • ദ്വിതീയ
  • തൃതീയ
  • ചതുർത്ഥി
  • പഞ്ചമി
  • ഷഷ്ഠി
  • സപ്തമി
  • സംബോധനപ്രഥമ

ഇവ പ്രത്യയങ്ങളോടുകൂടി ഓർത്തുവെയ്ക്കാൻ എളുപ്പത്തിലുള്ള ശ്ലോകം ബാലപ്രബോധനത്തിൽ ഇങ്ങനെയാണു്:

അതെന്നു പ്രഥമയ്ക്കർത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ
തൃതീയ ഹേതുവായിട്ടു കൊണ്ടാലോടൂടെയെന്നപി.
ആയിക്കൊണ്ടു ചതുർത്ഥീ ച സർവ്വത്ര പരികീർത്തിതാ
അതിങ്കൽനിന്നുപോക്കെക്കാൾ ഹേതുവായിട്ടു പഞ്ചമി.
ഇക്കുമിന്നുമുടെ ഷഷ്ടിയ്ക്കതിന്റെ വെച്ചുമെന്നപി
അതിങ്കലതിൽ‌വെച്ചെന്നും വിഷയം സപ്തമീ മതാ.

മലയാളവിഭക്തികളും സമാനമായ മറ്റ് ഭാഷകളിലെ വിഭക്തികളും തിരുത്തുക

മലയാളവിഭക്തിഉദാഹരണംസംസ്കൃതവിഭക്തിയുടെ പേര്ഇംഗ്ലീഷ് പേര്
നിർദ്ദേശികരാമൻ, പാമ്പ്പ്രഥമNominative
പ്രതിഗ്രാഹികരാമനെ, പാമ്പിനെദ്വിതീയAccusative
സംയോജികരാമനോട്, പാമ്പിനോട്Sociative
ഉദ്ദേശികരാമന്, പാമ്പിന്ചതുർത്ഥിDative
പ്രയോജികരാമനാൽ, പാമ്പിനാൽതൃതീയInstrumental/Ablative by, with
സംബന്ധികരാമൻ്റെ, പാമ്പിൻ്റെഷഷ്ഠിGenitive/Possessive, Genitive of
ആധാരികരാമനിൽ, പാമ്പിൽസപ്തമിLocative/Ablative in

പഠനസൂത്രം തിരുത്തുക

ഇത് ഓർമ്മിക്കാനുള്ള എളുപ്പത്തിനായി താഴെപ്പറയുന്ന കാരിക ശ്രദ്ധിക്കുക.

നിർദ്ദേശിക, പ്രതിഗ്രാഹിക തുടങ്ങിയ പേരുകൾ ക്രമത്തിൽ ഓർക്കാൻ ചുരുക്കത്തിൽ നിപ്രസംഉപ്രസംആ എന്നും പ്രത്യയങ്ങൾ ക്രമത്തിൽ ഓർക്കാൻ ശൂന്യമെയോട്ക്കാലുടെയിൽ (പദം: ശൂന്യം-എ-ഓട്-ക്ക്-ആൽ-ഉടെ-ഇൽ) എന്നും പഠനസൂത്രങ്ങൾ ഉണ്ട്.

^ = വിഭക്ത്യാഭാസം=

നാമങ്ങളോട് ചേരാതെയും അർത്ഥം കൊണ്ട് വിഭക്തിയെന്ന് തോന്നിക്കുന്നതുമായ ചില പ്രത്യയങ്ങൾ ഉണ്ട്.ഇവയ്ക്ക് വിഭക്ത്യാഭാസം എന്നു പറയുന്നു.ഇത് ഖിലം, ലുപ്തം, ഇരട്ടിപ്പ് എന്നിങ്ങനെ മൂന്നു വിധത്തിൽ വരും.1) ഖിലം :- എല്ലാ നാമങ്ങളിലും ചേരാത്തത്.ഉദാ:-മണ്ഡപത്തും വാതുക്കൽ2) ലുപ്തം:-പ്രത്യയം ലോപിച്ച് അംഗം മാത്രം നിൽക്കുന്നത്ഉദാ:- നേരത്ത്, കാലത്ത്3) ഇരട്ടിപ്പ് :- ഒന്നിനുമേൽ മറ്റൊരു വിഭക്തിതി വരുന്നത്ഉദാ:- കാട്ടിലെ ആന, കുപ്പിയിലെ പാൽ

"https:https://www.how.com.vn/wiki/index.php?lang=ml&q=വിഭക്തി&oldid=3990251" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലപ്രധാന താൾപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻലോക പരിസ്ഥിതി ദിനംഎക്സിറ്റ് പോൾലൈംഗികബന്ധംമലയാളംലൈംഗിക വിദ്യാഭ്യാസംഉള്ളൂർ എസ്. പരമേശ്വരയ്യർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവള്ളത്തോൾ നാരായണമേനോൻആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർഇല്യൂമിനേറ്റിആടുജീവിതംചെറുശ്ശേരിമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർപാത്തുമ്മായുടെ ആട്വിദ്യാഭ്യാസ അവകാശനിയമം 2009ടർബോ (ചലച്ചിത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകഥകളികൊട്ടിയൂർ വൈശാഖ ഉത്സവംഒ.എൻ.വി. കുറുപ്പ്ഒ.വി. വിജയൻപാപുവ ന്യൂ ഗിനിയജി. ശങ്കരക്കുറുപ്പ്ഇന്ത്യയുടെ ഭരണഘടനമഹാത്മാ ഗാന്ധികേരളംകേരളത്തിലെ ജില്ലകളുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 6)കോറി ആൻഡേഴ്സൺകവിത്രയം