വാൻ ഇൻഹെൻഹൂസ്

ഡച്ച്‌ ജീവശാസ്ത്രജ്ഞ്ജനും രസതന്ത്രജ്ഞനും ആയിരിന്നു വാൻ ഇൻഹെൻഹൂസ്[1](ഇംഗ്ലീഷ്: Jan Ingenhousz) (1730-1799). പ്രകാശസംശ്ലേഷണം കണ്ടെത്തിയതും സസ്യങ്ങളിലും ജന്തുക്കളിലെതുപോലെ കോശശ്വസനം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതുമാണ് പ്രധാന നേട്ടങ്ങൾ.പ്രകൃതിയിലെ കാർബൺ ചക്രത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയതും ഇദ്ദേഹമാണ്.

വാൻ ഇൻഹെൻഹൂസ്
Jan Ingenhousz
ജനനംഡിസംബർ 8, 1730
മരണംസെപ്റ്റംബർ 7, 1799
ദേശീയതഡച്ച്
അറിയപ്പെടുന്നത്പ്രകാശസംശ്ലേഷണം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജീവശാസ്ത്രം

ജീവിതരേഖ തിരുത്തുക

നെതർലാൻൻറിലെ ബ്രെഡ എന്ന സ്ഥലത്ത് 1730 ഡിസംബർ 8 നാണ് വാൻ ഇൻഹെൻഹൂസ് ജനിച്ചത്. 1752 ൽ വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തു. 1764 ൽ എന്ഗ്ലാണ്ടിൽ പോയി വസൂരി രോഗത്തിന് കുത്തിവയ്ക്കുന്നതിൽ വിദഗ്ദ്ധനായിത്തീർന്നു. അങ്ങനെ ഓസ്ട്രിയയുലെ മരിയതെരേസ രാജ്ഞിക്ക് കുത്തിവയ്ക്കെണ്ടിവന്നപ്പോൾ ഇൻഹെൻഹൂസ് ആസ്ത്രിയയിലെക്ക് പോയി. രാജ്ഞിയുടെ സ്വകാര്യ വൈദ്യനായി കുറെന്നാൽ അവിടെ കഴിഞ്ഞു. പിന്നീട് 1779 ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ വാൻ ഇൻഹെൻഹൂസ് റോയൽ സൊസൈറ്റിയിൽ അംഗമായി. അതേവർഷം തന്നെ സസ്യങ്ങളുടെ ഉപാപചയത്തെക്കുറിച്ചുള്ള പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചു. പ്രീസ്റ്റ്ലിയുടെപരീക്ഷണങ്ങൾ ആവർത്തിച്ച ഇൻഹെൻഹൂസ് സസ്യങ്ങൾ സൂര്യപ്രകാശത്തിൻറെ സാനിധ്യത്തിൽ മാത്രമേ ഓക്സിജൻ പുറത്തുവിടുന്നുള്ളൂ എന്നും രാത്രിയിൽ ജന്തുക്കളെപ്പോലെ കാർബൺ ഡയോക്സൈഡ് ആണ് പുറത്തുവിടുന്നതെന്നും മനസ്സിലാക്കി.

അവലംബം തിരുത്തുക

  1. ഡച്ച് ഉച്ചാരണം
"https:https://www.how.com.vn/wiki/index.php?lang=ml&q=വാൻ_ഇൻഹെൻഹൂസ്&oldid=3091343" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കേന്ദ്ര മന്ത്രിസഭകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾമലയാളം അക്ഷരമാലപ്രത്യേകം:അന്വേഷണംസുരേഷ് ഗോപിലോക പരിസ്ഥിതി ദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിനിർമ്മല സീതാരാമൻസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിബാബർപ്രാചീനകവിത്രയംആധുനിക കവിത്രയംദ്രൗപദി മുർമുഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംമലയാളംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇന്ത്യയുടെ രാഷ്‌ട്രപതിനരേന്ദ്ര മോദിഅക്‌ബർമുഗൾ സാമ്രാജ്യംകുഞ്ചൻ നമ്പ്യാർചെങ്കോട്ടചണ്ഡാലഭിക്ഷുകിസുഗതകുമാരിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികറാം മോഹൻ നായിഡു കിഞ്ചരപുതകഴി ശിവശങ്കരപ്പിള്ളരാജ്യസഭകടത്തനാട്ട് മാധവിയമ്മഹുമായൂൺഈദുൽ അദ്‌ഹജി. കുമാരപിള്ളഔറംഗസേബ്കേരളംരാമപുരത്തുവാര്യർ