വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ്

കേരളത്തിൽ 2008-ൽ ഇല്ലാതായ വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ 2004 മെയ് 10-ന് ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടതുബദ്ധിച്ചാണ് ഈ ഉപതിരഞ്ഞെടുപ്പും നടത്തിയത്. [1]

2001-ലെ പൊതുതിരഞ്ഞെടുപ്പിൽ ജയിച്ച വി. ബാലറാം രാജി വെച്ചതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

രാജി വെയ്ക്കാനുള്ള സാഹചര്യം

തിരുത്തുക

കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ. മുരളീധരൻ 2004 ഫെബ്രുവരി 11-ന് എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി അധികാരമേറ്റു. എം.എൽ.എ. അല്ലാതിരുന്ന കെ. മുരളീധരന് ആറ് മാസത്തിനകം തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കണമെന്ന അവസ്ഥയുള്ളതുകൊണ്ട് വി. ബാലറാം രാജിവെച്ച് അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുകയാണുണ്ടായത്. 2004-ൽ ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനോടനുബദ്ധിച്ചാണ് ഇവിടേയും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

സി.പി.എം. സ്ഥാനാത്ഥിയായിരുന്ന എ.സി. മൊയ്തീൻ വിജയിച്ചു. ആറു മാസത്തിനകം നടന്ന ഈ ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാൽ മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ. മുരളീധരൻ.

സ്ഥാനാർത്ഥികൾ

തിരുത്തുക

[2]

നമ്പർപേരു്മുന്നണി/പാർട്ടി
1എ.സി. മൊയ്തീൻസി.പി.എം. എൽ.ഡി.എഫ്.
2കെ. മുരളീധരൻകോൺഗ്രസ് (ഐ.) യു.ഡി.എഫ്.
3ശോഭ സുരേന്ദ്രൻബി.ജെ.പി.
4ദേവൻ (നടൻ)കേരള പീപ്പിൾസ് പാർട്ടി
5തോമസ് കുര്യൻസ്വതന്ത്ര സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2004എ.സി. മൊയ്തീൻസി.പി.എം. എൽ.ഡി.എഫ്കെ. മുരളീധരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ശോഭ സുരേന്ദ്രൻബി.ജെ.പി. എൻ.ഡി.എ.

ഇതും കണുക

തിരുത്തുക
  1. http://malayalam.oneindia.in/news/2004/02/29/ker-bypoll.html
  2. http://malayalam.oneindia.in/feature/2004/042904murali.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
  4. http://www.keralaassembly.org
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ