ലാറ്ററൻ ഉടമ്പടി


വത്തിക്കാൻ നഗരരാഷ്ട്രം

വത്തിക്കാൻ നഗരരാഷ്ട്രം രാഷ്ട്രതന്ത്രവും സർക്കാരും

എന്ന പരമ്പരയുടെ ഭാഗം


1929-ൽ ഇറ്റലി സർക്കാരും റോമൻ കത്തോലിക്കാസഭയുടെ കേന്ദ്രനേതൃത്വവും ഒപ്പുവച്ച ഒരു രാഷ്ട്രീയരേഖയാണ് ലാറ്ററൻ ഉടമ്പടി. പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ദേശീയതയുടെ വളർച്ചയുടെ പരിണാമത്തിൽ 1860-70-കളിൽ കത്തോലിക്കാ സഭയുടെ ഭരണകേന്ദ്രമായ റോം ഉൾപ്പെടെ ഇറ്റലിയിലെ പാപ്പാ ഭരണപ്രദേശങ്ങളുടെ ആധിപത്യം മാർപ്പാപ്പായ്ക്ക് നഷ്ടമായതിനെ തുടർന്ന് കത്തോലിക്കാ സഭയ്ക്കും ഇറ്റാലിയൻ രാഷ്ട്രത്തിനും ഇടയിൽ അറുപതു വർഷത്തോളമായി നിലനിന്നിരുന്ന രാഷ്ട്രീയപ്രതിസന്ധിയും അനിശ്ചിതത്വവും അവസാനിപ്പിച്ച ഒത്തുതീർപ്പായിരുന്നു ഈ രേഖ. മുസ്സോളിനിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാരും മാർപ്പാപ്പ തലവനായ കത്തോലിക്കാ സഭയുടെ 'തിരുസിംഹാസനവും' (Holy See) അംഗീകരിച്ച ഈ ഉടമ്പടിയ്ക്ക് 1929 ഫെബ്രുവരി 11-ന് ഇറ്റാലിയൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ മുസോളിനിയുടെ പതനത്തെ തുടർന്ന് ഇറ്റലിയിൽ അധികാരത്തിൽ വന്ന ജനാധിപത്യ ഭരണകൂടങ്ങളെല്ലാം ഈ സന്ധി പിന്തുടർന്നു. 1947-ൽ ഈ ഉടമ്പടി ഇറ്റാലിയൻ ഭരണഘടനയിൽ ഉൾപ്പെടുത്തി.[1]

റോമിന്റെ ഭാഗമായ വത്തിക്കാൻ പ്രദേശത്തെ ഒരു നഗരരാഷ്ട്രമാക്കി പരിധികൾ നിശ്ചയിച്ച്, അതിന്മേലുള്ള മാർപ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുകയും ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിനു ബാധകമായ നിയമങ്ങൾ നിശ്ചയിക്കുകയുമാണ് ലാറ്ററൻ ഉടമ്പടി പ്രധാനമായും ചെയ്തത്.

  1. Constitution of Italy, article 7
"https:https://www.how.com.vn/wiki/index.php?lang=ml&q=ലാറ്ററൻ_ഉടമ്പടി&oldid=1695660" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ