റൈലി കിയോഗ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഡാനിയേലെ റൈലി കിയോഗ് (ജനനം: മെയ് 29, 1989) ഒരു അമേരിക്കൻ ചലച്ചിത്ര നടിയും നിർമ്മാതാവുമാണ്. അവർ ഗായികയും ഗാനരചയിതാവുമായ ലിസ മേരി പ്രെസ്ലിയുടേയും ഡാനി കിയോഗിൻറേയും പുത്രിയും അതോടൊപ്പം പ്രശസ്ത ഗായകൻ എൽവിസ് പ്രെസ്ലിയുടേയും പ്രിസില്ല പ്രിസ്ലിയുടേയും മൂത്ത പൗത്രിയും കൂടിയാണ്.

റൈലി കിയോഗ്
ജനനം
Danielle Riley Keough

(1989-05-29) മേയ് 29, 1989  (35 വയസ്സ്)
തൊഴിൽModel, actress, producer
സജീവ കാലം2010–present
ജീവിതപങ്കാളി(കൾ)
Ben Smith-Petersen
(m. 2015)
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

സംവിധായകൻ സ്റ്റീവൻ സൊഡേർബർഗ്ഗുമായി സഹകരിച്ച് അദ്ദേഹത്തിൻറെ മാജിക മൈക് (2012), ലോഗൺ ലക്കി (2017) എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിൻറെ തന്നെ “ദ ഗേൾഫ്രണ്ട് എക്സ്പിരിയൻസ്” എന്ന സിനിമയെ അവലംബമാക്കി അദ്ദേഹം തന്നെ നിർമ്മിച്ച അതേ പേരിലുള്ള ടെലിവിഷൻ പരമ്പരയുടെ ആദ്യ സീസണിലും പങ്കെടുത്തതോടെയാണ് അവർ കൂടുതൽ ജനശ്രദ്ധ നേടിയെടുക്കുന്നത്. ഈ ടെലിവിഷൻ പരമ്പരയിലെ ക്രിസ്റ്റീനെ റീഡ് എന്ന അംഗരക്ഷകയായ നിയമവിദ്യാർത്ഥിയെ അവതരിപ്പിച്ചതിലൂടെ അവർക്ക് ഒരു പരിമിത പരമ്പരയിലെ അഥവാ ടെലിവിഷൻ സംപ്രേഷണത്തിനുവേണ്ടി നിർമ്മിച്ച ചലച്ചിത്രത്തിലെ മികച്ച പ്രകടനത്തിനുള്ള ഒരു ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടാൻ സാധിച്ചിരുന്നു.

ജോർജ് മില്ലറുടെ മാഡ് മാക്സ്: ഫ്യൂരി റോഡ് (2015) എന്ന സ്വതന്ത്രചിത്രത്തിലെ ശ്രദ്ധേയമായ സംഭാവനകളുടെ പേരിലും അവർ അറിയപ്പെടുന്നു. 2016 ൽ ആന്ദ്രേ ആർനോൾഡിന്റെ അമേരിക്കൻ ഹണി എന്ന സിനിമയിലെ അഭിനയം അവർക്ക് മികച്ച സഹനടിക്കുള്ള ഒരു ഇൻഡിപെൻഡന്റ് സ്പിരിറ്റ് അവാർ‌ഡ് നോമിനേഷൻ നേടിക്കൊടുത്തു.

ആദ്യകാലജീവിതം

തിരുത്തുക

കാലിഫോർണിയയിലെ സാന്ത മോണിക്കയിൽ ജനിച്ച റൈലി കിയോഗ്, പ്രസിദ്ധ ഗായികയും ഗാനരചയിതാവുമായ ലിസ മേരി പ്രസ്ലി, സംഗീതജ്ഞൻ ഡാനി കിയോഗ് എന്നിവരുടെ മകളാണ്. സുപ്രസിദ്ധ ഗായകനും നടനുമായിരുന്ന എൽവിസ് പ്രിസ്ലി, നടിയും വ്യവസായ പ്രമുഖയുമായ പ്രിസില്ല പ്രിസ്ലി എന്നിവരുടെ മൂത്ത പൌത്രിയും കൂടിയാണ് റൈലി കിയോഗ്. അവർ ബെഞ്ചമിൻ സ്റ്റോം കിയോഗ് എന്ന പേരിൽ ഒരു സഹോദരനും മാതാവിൻറെ നാലാം വിവാഹത്തിൽ മൈക്കേൾ ലോക്ക്വുഡിലുള്ള ഇരട്ടകളായ ഹാർപ്പർ, ഫിൻലി എന്നീ അർദ്ധ സഹോദരിമാരുമുണ്ട്. തൻറെ ക്രീക്ക്, ചെറോക്കീ ഇന്ത്യൻ വംശങ്ങളുമായുള്ള വിദൂര പൈതൃകത്തെക്കുറിച്ച് അവർ ഇടയ്ക്കിടെ വാചാലയാകാറുണ്ട്.  

അഭിനയജീവിതം

തിരുത്തുക

2010 ൽ റൈലി കിയോഗ് തൻറെ ഇരുപതാം വയസ്സിൽ “ദ റൺഎവേസ്” എന്ന ആദ്യചിത്രത്തിലൂടെ സിനിമയിലേയ്ക്കു പ്രവേശിച്ചു.  ഇതേ പേരിൽ 1970-കളിൽ പുറത്തിറങ്ങിയ പെൺകുട്ടിയുടെ റോക്ക് ബാൻറിനെക്കുറിച്ചുള്ള സിനിമയായിരുന്ന ഇത്. ഈ ചിത്രത്തിൽ ഡക്കോട്ട ഫാന്നിംഗ് അവതരിപ്പിച്ച ബാൻറിലെ മുഖ്യ ഗായികയായ ചെറി ക്യൂറി എന്ന കഥാപാത്രത്തിൻറെ സഹോദരിയായ മേരി ക്യൂറി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്.  ക്രിസ്റ്റൺ സ്റ്റുവർട്ട്, ടാറ്റം ഒ'നെൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. 2010 ൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ആദ്യാവതരണം നടത്തപ്പെട്ട ഈ ചിത്രത്തിന് അനുകൂല പ്രതികരണങ്ങളാണ് ലഭിച്ചത്.

2011 റൈലി കിയോഗ് “ദ ഗുഡ് ഡോക്ടർ” എന്ന ത്രില്ലർ സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ ഒർലാൻറോ ബ്ലൂം, തരാജി പി. ഹെൻസൺ എന്നിവരോടൊപ്പം ചേർന്ന് അവതരിപ്പിച്ചു. ഈ ചിത്രത്തിൽ ഡോക്ടറുടെ ആദരവു നേടിയെടുക്കുന്ന ഡയാനെ നിക്സൺ എന്ന യുവതിയായ വൃക്കരോഗിയെ അവതരിപ്പിച്ചു. ചിത്രം നിരൂപകരുടെയിടയിൽ മിശ്രപ്രതികരണമുളവാക്കിയിരുന്നു.

മെയ് 2010 ൽ ജാക്ൿ & ഡയാനെ എന്ന ചിത്രത്തിൽ ഒലിവിയ തിർല്ബിയെ പിന്തള്ളി ജൂണോ ടെമ്പിളിനോടൊപ്പം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം കൈവന്നു. ന്യൂയോർക്കിൽ ചിത്രീകരണം നടന്ന ഈ ചിത്രം 2011 മേയ് മാസത്തിൽ മാഗ്നൊലിയ പിക്ചേഴ്സ് വിതരണത്തിനെടുക്കുകയും 2012 നവംബറിൽ അത് പുറത്തിറങ്ങുകയും ചെയ്തു.

2011 സെപ്തംബറിൽ, റൈലി കിയോഗ്, സ്റ്റീവൻ സോഡർബെർഗിന്റെ “മാജിക് മൈക്ക്” എന്ന ചിത്രത്തിൽ ചാന്നിങ് ടാറ്റം, മാത്യു മക്കോനാഗി, അലക്സ് പെറ്റിഫർ എന്നിവരോടൊപ്പം അഭിനിയിച്ചു. നോറ എന്ന കഥാപാത്രത്തെയാണ് റൈലി അവതരിപ്പിച്ചത്. 2012 ജൂണിൽ ഈ ചിത്രം പുറത്തിറങ്ങിയിരുന്നു.

യെല്ലോ” എന്ന സ്വതന്ത്ര നാടകീയ സിനിമയിൽ സിയെന്ന മില്ലെർ, ലൂക്ക് വിൽസൺ, ഡേവിഡ് മോർസ് എന്നിവരോടൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. 2013 ആഗസ്റ്റ് 4 ന് ആസ്ടേലിയൻ ഫാഷൻ ബ്രാണ്ടായ “ബോണ്ട്സ്” അവരുടെ “സമ്മർ 2013 അംബാസഡറായി” റൈലി കിയോഗ് കരാറൊപ്പിട്ടതായി പ്രഖ്യാപനം വന്നു. 2013 ഒക്ടോബർ മാസത്തിൽ ജസ്റ്റിൻ ടിംബർലെക്കിന്റെ "ടി.കെ.ഒ" എന്ന വീഡിയോയുമായി സഹകരിച്ചു. കാമുകനെ അടിച്ചുതാഴെയിട്ടശേഷം അയാളെ ഒരു പിക്കപ്പ് ട്രക്കിനുപിന്നിൽ ബന്ധിച്ച് മരുഭൂമിയിലൂടെ വലിച്ചിഴയ്ക്കുകയും അവസാനം കിഴുക്കാംതൂക്കായ മലഞ്ചെരുവിൽനിന്ന് വലിച്ചെറിയുകയും ചെയ്യുന്ന കഠിനഹൃദയിയായ കാമുകിയായിട്ടാണ് റൈലി കിയോഗ് തൻറെ പ്രകടനം കാഴ്ച്ചവച്ചത്.

സോ യോങ് കിമിൻറെ സംവിധാനത്തിൽ ഫാഷൻ ബ്രാണ്ടായ “മിയു മിയു” നിർമ്മിച്ച “സ്പാർക്ക് ആൻറ് ലൈറ്റ്’ എന്ന ഷോർട്ട് ഫിലിമിൽ അവർ പ്രത്യക്ഷപ്പെട്ടിരുന്നു.  മാഡ് മാക്സ് പരമ്പരയിലെ നാലാമത്തേതായ മാഡ് മാക്സ്: ഫ്യൂരി റോഡിൽ റൈലി കിയോഗ് സഹനടിയുടെ റോളിൽ അഭിനയിച്ചു. 2015 മെയ് മാസത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസ പിടുച്ചുപറ്റുകയും മികച്ച ചിത്രം ഉൾപ്പെടെ നിരവധി അക്കാദമി അവാർഡുകൾക്ക് പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു.

2014 സെപ്തംബർ 22 ന്, സംവിധായകൻ സ്റ്റീവൻ സോഡർബെർഗിന്റെ അതേ പേരിലുള്ള “ദ ഗേൾഫ്രണ്ട് എക്സ്പിരിയൻസ്” എന്ന ടി.വി. പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു കരാറൊപ്പിട്ടതായി അവർ പ്രഖ്യാപിക്കുകയുണ്ടായി. ഈ പരമ്പരയുടെ 13-എപ്പിസോഡ് ചിത്രീകരിക്കുകയും 2016 ഏപ്രിൽ 10 ന്  “സ്റ്റാർസ്” എന്ന പ്രീമിയം കേബിൾ ചാനലിൽ ആദ്യ പ്രദർശനം  നടത്തുകയും ചെയ്തു. “ദ ഗേൾഫ്രണ്ട് എക്സ്പീരിയൻസ്” എന്ന പരമ്പരയിലെ പ്രകടനം നിരൂപക പ്രശംസ പിടിച്ചുപറ്റുകയും പരിമിത പരമ്പരയിലെ അല്ലെങ്കിൽ ടെലിവിഷൻ സംപ്രേഷണത്തിനുവേണ്ടി നിർമ്മിച്ച ചിത്രത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടിയെടുക്കുകയും ചെയ്തു.

2016 ൽ അവർ ആന്ദ്രേ ആർനോൾഡിന്റെ “അമേരിക്കൻ ഹണി” എന്ന ചിത്രത്തിൽ ഷിയ ലഫോയേഫിനോടൊപ്പം പ്രത്യക്ഷപ്പെട്ടു. ഈ ചിത്രം 2016 ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ആദ്യ പ്രദർശനം നടത്തുകയും ജൂറി അവാർഡ് ലഭിക്കുകയും ചെയ്തു. ഈ ചിത്രത്തിലെ അഭിനയം റൈലി കിയോഗിന് പ്രശംസ നേടിക്കൊടുക്കുകയും മികച്ച സഹനടിക്കുള്ള “ഫിലിം ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡിന്” നാമനിർദ്ദേശം ലഭിക്കുകയുമുണ്ടായി. 2017 ൽ ചാലി മക്ഡവൽ സംവിധാനം ചെയ്ത “ദ ഡിസ്കവറി” എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. 2017 ജനുവരി 20-ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇതിൻറെ ആദ്യപ്രദർശനം നടക്കുകയും 2017 മാർച്ച് 31 ന് നെറ്റ്ഫ്ലിക്സ് ഈ ചിത്രം ലോകവ്യാപകമായി പുറത്തിറക്കുകയും ചെയ്തു. അതേ വർഷം വേനൽക്കാലത്ത് ട്രേയ് എഡ്വാർഡ് ഷൂൾസ് സംവിധാനം ചെയ്ത് ജോയെൽ എഡ്ഗർട്ടൺ, ക്രിസ്റ്റഫർ ആബട്ട് എന്നിവരോടൊപ്പം “ഇറ്റ് കംസ് അറ്റ് നൈറ്റ്” എന്ന ത്രില്ലർ-ഹൊറർ ചിത്രത്തിൽ അഭിനയിച്ചു.

2017 ആഗസ്റ്റ് മാസത്തിൽ നിർമ്മാതാവ് ജിന ഗമ്മെലുമായി ചേർന്ന് “ഫെലിക്സ് കൾപ്പ” എന്ന പേരിൽ സ്വന്തം നിർമ്മാണ കമ്പനി പ്രഖ്യാപിച്ചു. സ്വീറ്റ് ലാമ്പ് ഓഫ് ഹെവൻ”, ഗ്രാഫിക് നോവലായ “ഹാർട്ട്ത്രോബ്”, “ദ കഴ്സ് ഓഫ് ബ്യൂട്ടി” (ദ സ്കാൻഡലസ് & ട്രാജിക് ലൈഫ് ഓഫ് ഓഡ്രി മുൻസൺ, അമേരിക്കാസ് ഫസ്റ്റ് സൂപ്പർമോഡൽ) എന്നിവ ഉൾപ്പെടെ മൂന്ന് നോവലുകൾ സിനിമയാക്കുവാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

സ്റ്റീവൻ സോഡർബർഗിന്റെ ഹാസ്യചിത്രമായ “ലോഗൻ ലക്കി”യിൽ അഭിനയിക്കുകയും ആബ്ബി ലി, സെലെബ് ലാൻട്രി ജോൺസ് എന്നിവരോടൊപ്പം  ജസ്റ്റിൻ കെല്ലിയുടെ “വെൽക്കം ദ സ്ട്രേഞ്ചർ”, ജെറെമി സൌൾനിയറുടെ സംവിധാനത്തിലുള്ള “ഹോൾഡ് ദ ഡാർക്ക്ലാർസ് വോൺ ട്രിയർ സംവിധാനം ചെയ്യുന്ന “ദ ഹൌസ് ദാറ്റ് ജാക്ക് ബിൽറ്റ്” എന്നീ ചിത്രങ്ങളിൽ അഭിനയിക്കുവാനുള്ള കരാറിൽ അവർ ഒപ്പിടുകയും ചെയ്തു.

സ്വകാര്യജീവിതം

തിരുത്തുക

2012 ൽ മാഡ് മാക്സ്: ഫ്യൂറി റോഡ് എന്ന സിനിമയുടെ ചിത്രീകരണസമയത്തു കണ്ടുമുട്ടിയ സ്റ്റണ്ട് മാൻ ബെൻ സ്മിത്ത്-പീറ്റേഴ്സണുമായി പ്രണയത്തിലായ കിയോഗ്, 2014 ആഗസ്ത് 14 ന് വിവാഹ നിശ്ചയം പ്രഖ്യാപിച്ചിരുന്നു.[1] 2015 ഫെബ്രുവരി 4 ന് കാലിഫോർണിയയിലെ നാപയിൽവച്ച് അവർ വിവാഹിതരായി.[2]

സിനിമകൾ

തിരുത്തുക
2016 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അമേരിക്കൻ ഹണിയിലെ അഭിനേതാക്കളോടും സാങ്കേതിക വിദഗ്ദ്ധരോടുമൊപ്പം റൈലി കിയോഗ്.
വർഷംപേര്കഥാപാത്രംകുറിപ്പുകൾ
2010The Runawaysമേരി ക്യൂറി
2011The Good Doctorഡയാനെ നിക്സൺ
2011Jack & Dianeജാക്ക്
2012Magic Mikeനോറ
2012Yellowയങ് അമാൻഡ
2012Kiss of the Damnedആനി
2013Madame Le Chatകൂകിഷോർട്ട് ഫിലിം
2015Mad Max: Fury Roadകേപ്പബിൾ
2015Dixielandറേച്ചൽ
2016Lovesongസാറാ
2016American Honeyക്രിസ്റ്റൽ
2017The Discoveryലാസേ
2017We Don't Belong Hereഎൽസ ഗ്രീൻ
2017It Comes at Nightകിം
2017Logan LuckyMellie Logan
2018Under the Silver Lakeസാറാപൂർത്തിയായി
2018Welcome the Strangerമിസ്റ്റിIn post-production
2018Hold the DarkIn post-production
2018The House That Jack BuiltIn post-production
2019The LodgeFilming

ടെലിവിഷൻ

തിരുത്തുക
YearTitleRoleNotes
2016Girlfriend Experience, TheThe Girlfriend ExperienceChristine ReadeLead role; 13 episodes
2018PaternoSara GanimTelevision film
YearTitleRoleNotes
2013TKOGirlfriendMusic Video

അവാർഡുകളും നാമനിർദ്ദേശങ്ങളും

തിരുത്തുക
  1. "Riley Keough, Elvis Presley's granddaughter, is engaged". MSN. Archived from the original on ഓഗസ്റ്റ് 19, 2014. Retrieved സെപ്റ്റംബർ 30, 2014.
  2. Webber, Stephanie (ഫെബ്രുവരി 5, 2015). "Riley Keough Marries Ben Smith-Petersen: Wedding Guest List, Details Revealed". Us Weekly. Archived from the original on ഫെബ്രുവരി 5, 2015. Retrieved ഫെബ്രുവരി 5, 2015.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=റൈലി_കിയോഗ്&oldid=3360601" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപി.എൻ. പണിക്കർപ്രധാന താൾകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻവായനദിനംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽമലയാളം അക്ഷരമാലകുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംമധുസൂദനൻ നായർമലയാളംബാബർഅക്‌ബർആടുജീവിതംഎസ്.കെ. പൊറ്റെക്കാട്ട്ഒ.എൻ.വി. കുറുപ്പ്മുഗൾ സാമ്രാജ്യംതകഴി ശിവശങ്കരപ്പിള്ളപാത്തുമ്മായുടെ ആട്കമല സുറയ്യകഥകളികേരളംകുഞ്ഞുണ്ണിമാഷ്പ്രാചീനകവിത്രയംഎഴുത്തച്ഛൻ പുരസ്കാരംശ്യാമ പ്രസാദ് മുഖർജിഔറംഗസേബ്എം.ടി. വാസുദേവൻ നായർചങ്ങമ്പുഴ കൃഷ്ണപിള്ളഹുമായൂൺഷാജഹാൻജഹാംഗീർതിരുവനന്തപുരം