രാഹുൽ മാങ്കൂട്ടത്തിൽ

2023 നവംബർ 15 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി തുടരുന്ന പത്തനംതിട്ട ജില്ലയിൽ നിന്നുള്ളഇന്ത്യൻ നാഷണൽകോൺഗ്രസിൻ്റെ യുവജന വിഭാഗം നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ.(ജനനം:12 നവംബർ 1989) സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ എ ഗ്രൂപ്പ് അനുഭാവിയായ രാഹുൽ മാങ്കൂട്ടത്തിൽ കെ.എസ്.യുവിൻ്റെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച് യൂത്ത് കോൺഗ്രസ് നേതൃനിരയിലെത്തി.[1][2][3]

രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
ഓഫീസിൽ
15 നവംബർ 2023 - തുടരുന്നു
മുൻഗാമിഷാഫി പറമ്പിൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1989-11-12) 12 നവംബർ 1989  (34 വയസ്സ്)
അടൂർ, പത്തനംതിട്ട ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിun-married
As of 21 ഫെബ്രുവരി, 2024
ഉറവിടം: ന്യൂസ് അൺസിപ്പ്

ജീവിതരേഖ തിരുത്തുക

ഇന്ത്യൻ ആർമി ഓഫീസറായിരുന്ന എസ്. രാജേന്ദ്ര കുറുപ്പിൻ്റേയും ബീനയുടേയും ഇളയ മകനായി 1989 നവംബർ 12ന് പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനനം. രജനി മൂത്ത സഹോദരിയാണ്.അടൂർ തപോവൻ സ്കൂൾ, പന്തളം സെൻ്റ് ജോൺസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാഹുൽ പത്തനംതിട്ട കാത്തോലിക് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും നേടി പഠനം പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം തിരുത്തുക

കോളേജ് വിദ്യാർഥിയായിരിക്കെ 2006-ൽ കെ.എസ്.യു അംഗമായതോടെയാണ് രാഹുലിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.കോൺഗ്രസിൻ്റെ വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിച്ച് സംസ്ഥാനത്ത് കോൺഗ്രസിൻ്റെ പ്രധാന വക്താവായി ഉയർന്ന രാഹുൽ 2023-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾസംഘടനയുടെ സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാന പദവികളിൽ

  • 2023 : യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്
  • 2020 : കെ.പി.സി.സി, അംഗം
  • 2020 : യൂത്ത് കോൺഗ്രസ്, സംസ്ഥാന ജനറൽ സെക്രട്ടറി
  • 2016 : കെ.എസ്.യു, സംസ്ഥാന ജനറൽ സെക്രട്ടറി
  • 2016 : എൻ.എസ്.യു.ഐ, ദേശീയ സെക്രട്ടറി
  • 2011 : കെ.എസ്.യു, ജില്ലാ പ്രസിഡൻറ്, പത്തനംതിട്ട
  • 2007 : കെ.എസ്.യു, അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്
  • 2007 : യൂത്ത് കോൺഗ്രസ്, പെരിങ്ങനാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്
  • 2006 : കെ.എസ്.യു അംഗം[4][5]

അവലംബം തിരുത്തുക

  1. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
  2. യൂത്ത് കോൺഗ്രസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു
  3. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ഔദ്യോഗിക തീരുമാനമായി
  4. രാഹുൽ മാങ്കൂട്ടത്തിൽ അഭിമുഖം, മനോരമ ഓൺലൈൻ
  5. സംഘടനയുടെ ചോരയും നീരുമായ വോട്ടുകൾ, നന്ദി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംപ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗിക വിദ്യാഭ്യാസംതുഞ്ചത്തെഴുത്തച്ഛൻമലയാളംമുല്ലപ്പെരിയാർ അണക്കെട്ട്‌കുമാരനാശാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിറ്റ് പോൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംലൈംഗികബന്ധംപ്രാചീനകവിത്രയംഇല്യൂമിനേറ്റിവള്ളത്തോൾ നാരായണമേനോൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽടർബോ (ചലച്ചിത്രം)കുഞ്ചൻ നമ്പ്യാർഒ.വി. വിജയൻസ്വരാക്ഷരങ്ങൾവൈക്കം മുഹമ്മദ് ബഷീർകൂട്ടക്ഷരംജി. ശങ്കരക്കുറുപ്പ്ലോക്‌സഭലോക പുകയില വിരുദ്ധദിനംകേരളത്തിലെ ജില്ലകളുടെ പട്ടികകൊട്ടിയൂർ വൈശാഖ ഉത്സവംപ്രധാന ദിനങ്ങൾകേരളംമലയാള മനോരമ ദിനപ്പത്രംകമല സുറയ്യആടുജീവിതംഇന്ത്യയുടെ ഭരണഘടനപാത്തുമ്മായുടെ ആട്