രാജ്യദ്രോഹം

ഒരു രാജ്യത്തിന്റെ നിയമത്തിന് വിരുദ്ധമായി ചെയ്യുന്ന പ്രവർത്തികളെ രാജ്യദ്രോഹമായി പരിഗണിക്കുന്നു. പ്രസംഗം, സംഘാടനം തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു ഭരണഘടനക്ക് വിരുദ്ധമായി കലാപം ചെയ്യൽ, നിയമവിരുദ്ധമായ പ്രവർത്തനത്തിന് പ്രോത്സാഹനം ചെയ്യൽ എല്ലാം ഇതിലുൾപ്പെടുന്നതാണ്.

രാജ്യദ്രോഹം ഇന്ത്യയിൽ തിരുത്തുക

ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പ് പ്രകരമാണ് രാജ്യദ്രോഹത്തെ നിർവചിച്ചിട്ടുള്ളത്.[1] 2010 ൽ പ്രശസ്ത എഴുത്തുകാരിയും ചിന്തകയുമായ അരുന്ധതി റോയിക്കെതിരെ ഈ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.കാശ്മീർ,മാവോയിസ്റ്റ് വിഷയങ്ങളിൽ‍ അഭിപ്രായ പ്രകടനം നടത്തിയതായിരുന്നു കാരണം.[2]2007ൽ ഇന്ത്യയിൽ രണ്ടുപേർക്കെതിരെ രാജ്യോദ്രോഹകുറ്റത്തിൽ കേസെടുത്തിരുന്നു.പ്രശസ്ത ആക്ടിവിസ്റ്റായ ഡോ.ബിനായക് സെൻ.[3] , കൊൽക്കത്തയിലെ ബിസിനസുകാരനായ പിയൂഷ് ഹുഹ എന്നിവരായിരുന്നു അവർ. മാവോയിസ്റ്റുകളെ സഹായിച്ചു[4] എന്നായിരുന്നു ഇരുവർക്കമുള്ള കേസ് ഇരുവർക്കും തടവ് ശിക്ഷ ലഭിച്ചിരുന്നു.2011ൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഇരുവരും മോചിതയായത്. [5]

2012 സപ്തംബർ 10ന് രാഷ്ട്രീയ കാർട്ടൂൺ വരച്ചതിന്റെ പേരിൽ അസീംത്രിവേദിയെ സപ്തംബർ 24 വരെ ജ്യുഡീഷ്യൽ കസ്റ്റഡിയിലെടുത്തിരുന്നു.തന്റെ വെബസൈറ്റിൽ അപ്ലോഡ് ചെയ്ത കാർട്ടൂണിൽ ഇന്ത്യയിലെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ പരിഹസിച്ചായിരുന്നു കാർട്ടൂൺ. അസീംത്രിവേദിയുടം അറസ്റ്റ് രാജ്യത്ത് ഏറെ വാർത്തയായിരുന്നു. ആ നടപടിയെ വിവേകശൂന്യമെന്നാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ വിളിച്ചത്.[6]

2016 ഫെബ്രുവരിയിൽ ജെഎൻയുവിലെ വിദ്യാർഥിയുടം യൂനിയൻ പ്രസിഡൻറുമായ കനയ്യ കുമാറിനെ ഐപിസിയിലെ 124-എ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു.ഈ അറസ്റ്റ് ഇന്ത്യയിൽ നിരവധി രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് വഴിവെച്ചു.അക്കാദമിക രംഗത്തുള്ളവരും ആക്ടിവിസ്റ്റുകളെല്ലാം തന്നെ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച് മുന്നോട്ടിറങ്ങി.

അവലംബം തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=രാജ്യദ്രോഹം&oldid=3642903" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംപ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗിക വിദ്യാഭ്യാസംതുഞ്ചത്തെഴുത്തച്ഛൻമലയാളംമുല്ലപ്പെരിയാർ അണക്കെട്ട്‌കുമാരനാശാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിറ്റ് പോൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംലൈംഗികബന്ധംപ്രാചീനകവിത്രയംഇല്യൂമിനേറ്റിവള്ളത്തോൾ നാരായണമേനോൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽടർബോ (ചലച്ചിത്രം)കുഞ്ചൻ നമ്പ്യാർഒ.വി. വിജയൻസ്വരാക്ഷരങ്ങൾവൈക്കം മുഹമ്മദ് ബഷീർകൂട്ടക്ഷരംജി. ശങ്കരക്കുറുപ്പ്ലോക്‌സഭലോക പുകയില വിരുദ്ധദിനംകേരളത്തിലെ ജില്ലകളുടെ പട്ടികകൊട്ടിയൂർ വൈശാഖ ഉത്സവംപ്രധാന ദിനങ്ങൾകേരളംമലയാള മനോരമ ദിനപ്പത്രംകമല സുറയ്യആടുജീവിതംഇന്ത്യയുടെ ഭരണഘടനപാത്തുമ്മായുടെ ആട്