യു.കെ. കുമാരൻ

ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് യു.കെ. കുമാരൻ.

യു.കെ കുമാരൻ
തൊഴിൽഎഴുത്തുകാരൻ

ജീവിതരേഖ തിരുത്തുക

ബോംബേ കേരളീയ സമാജം വേദിയിൽ പ്രഭാഷണം നടത്തുന്നു, മാർച്ച് 2017

1950 മെയ്‌ 11ന്‌ കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയിൽ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം കീഴൂർ എ യു പി സ്‌കൂളിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം പയ്യോളി ഹൈസ്‌കൂളിലും.ഗുരുവായൂരപ്പൻ കോളേജിൽ നിന്നും സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമ. വീക്ഷണം വാരികയിൽ പത്രപ്രവർത്തനം ആരംഭിച്ചു. വീക്ഷണം വാരികയുടെ അസി. എഡിറ്ററായിരുന്നു. കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലിഫോൺ ഉപദേശകസമിതി അംഗം, കാലിക്കറ്റ് സർവ്വകലാശാല ജേർണലിസം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ, ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ, നാഷണൽ ബുക്ക് ട്രസ്റ്റ് ഉപദേശകസമിതി അംഗം, നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

കൃതികൾ തിരുത്തുക

നോവലുകൾ തിരുത്തുക

സമ്പാർ

  • എഴുതപ്പെട്ടത്‌
  • വലയം
  • ഒരിടത്തുമെത്താത്തവർ
  • മുലപ്പാൽ
  • ആസക്‌തി
  • തക്ഷൻകുന്ന് സ്വരൂപം - 2012-ലെ വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം,2014-ലെ [[ചെറുകാട് അവാർഡ്],2018ൽ വയലാർ അവാർഡ് എന്നിവ ലഭിച്ചു.
  • കാണുന്നതല്ല കാഴ്ചകൾ

ചെറുകഥകൾ തിരുത്തുക

  • ഒരാളേ തേടി ഒരാൾ
  • പുതിയ ഇരിപ്പിടങ്ങൾ
  • പാവം കളളൻ, മടുത്തകളി
  • മധുരശൈത്യം
  • ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്‌
  • റെയിൽപാളത്തിലിരുന്ന്‌ ഒരു കുടുംബം ധ്യാനിക്കുന്നു
  • പോലീസുകാരന്റെ പെണ്മക്കൾ
  • ഓരോ വിളിയും കാത്ത്

നോവലെറ്റുകൾ തിരുത്തുക

  • മലർന്നു പറക്കുന്ന കാക്ക
  • പ്രസവവാർഡ്‌
  • എല്ലാം കാണുന്ന ഞാൻ
  • ഓരോ വിളിയും കാത്ത്‌
  • അദ്ദേഹം

പുരസ്കാരങ്ങൾ തിരുത്തുക

എഴുതപ്പെട്ടത്‌ എന്ന നോവലിന്‌ ഇ.വി.ജി. പുരസ്‌കാരം, അപ്പൻ തമ്പുരാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

അവലംബം തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=യു.കെ._കുമാരൻ&oldid=3959428" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലപ്രധാന താൾപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻലോക പരിസ്ഥിതി ദിനംഎക്സിറ്റ് പോൾലൈംഗികബന്ധംമലയാളംലൈംഗിക വിദ്യാഭ്യാസംഉള്ളൂർ എസ്. പരമേശ്വരയ്യർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവള്ളത്തോൾ നാരായണമേനോൻആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർഇല്യൂമിനേറ്റിആടുജീവിതംചെറുശ്ശേരിമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർപാത്തുമ്മായുടെ ആട്വിദ്യാഭ്യാസ അവകാശനിയമം 2009ടർബോ (ചലച്ചിത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകഥകളികൊട്ടിയൂർ വൈശാഖ ഉത്സവംഒ.എൻ.വി. കുറുപ്പ്ഒ.വി. വിജയൻപാപുവ ന്യൂ ഗിനിയജി. ശങ്കരക്കുറുപ്പ്ഇന്ത്യയുടെ ഭരണഘടനമഹാത്മാ ഗാന്ധികേരളംകേരളത്തിലെ ജില്ലകളുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 6)കോറി ആൻഡേഴ്സൺകവിത്രയം