മാറ്റ് ഡേമൺ

അമേരിക്കന്‍ ചലചിത്ര നടന്‍
(മാറ്റ് ഡാമൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് മാറ്റ് ഡാമൺ (ജനനം: 8 ഒക്റ്റോബർ 1970). ഫോബ്സ് മാസികയിലെ പട്ടികയിൽ എക്കാലത്തെയും മികച്ച വരുമാനം നേടിയ നടന്മാരിൽ ഒരാളാണ്. അഞ്ച് നാമനിർദ്ദേശങ്ങളിൽ നിന്ന് അക്കാദമി അവാർഡ് ഉൾപ്പെടെ വിവിധ അംഗീകാരങ്ങൾ ഡാമന് ലഭിച്ചിട്ടുണ്ട്. എട്ട് നാമനിർദ്ദേശങ്ങളിൽ നിന്ന് രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, മൂന്ന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ,ഏഴ് എമ്മി അവാർഡുകൾ ഡാമൺ നേടിയിട്ടുണ്ട്. ബോർൺ ഫ്രാഞ്ചൈസിയിൽ (2002–2016) ജേസൺ ബോർൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഹോളിവുഡിലെ പ്രധാന നടന്മാരിലൊരാളായി ഡാമൺ അറിയപ്പെട്ടു.

മാറ്റ് ഡാമൺ
Head shot of Damon looking into the camera smiling slightly.
മാറ്റ് ഡാമൺ 2015-ൽ
ജനനം
മാത്യു പേയ്ജ് ഡാമൺ

(1970-10-08) ഒക്ടോബർ 8, 1970  (53 വയസ്സ്)
കേംബ്രിഡ്ജ്, മസ്സാചുസെറ്റ്സ്, യു.എസ്
കലാലയംഹാർവാർഡ് യൂണിവേഴ്സിറ്റി (പൂർത്തിയാക്കിയില്ല)
തൊഴിൽactor, screenwriter, producer, philanthropist
സജീവ കാലം1988–തുടരുന്നു
ജീവിതപങ്കാളി(കൾ)ലൂസിയാന ബരോസോ (2005–തുടരുന്നു)
കുട്ടികൾ4
പുരസ്കാരങ്ങൾഅക്കാഡമി അവാർഡ് (തിരക്കഥ), ഗോൾഡൻ ഗ്ലോബ്(തിരക്കഥ)

മുൻകാല ജീവിതം തിരുത്തുക

സ്റ്റോക്ക് ബ്രോക്കർ കെന്റ് ടെൽഫർ ഡാമന്റെയും നാൻസി കാൾസൺ-പൈജിന്റെയും രണ്ടാമത്തെ മകനായി മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലാണ് ദാമൻ ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി. ഡാമനും സഹോദരനും അമ്മയോടൊപ്പം കേംബ്രിഡ്ജിലേക്ക് മടങ്ങി. കേംബ്രിഡ്ജ് ആൾട്ടർനേറ്റീവ് സ്കൂളിലും പിന്നീട് കേംബ്രിഡ്ജ് റിൻ‌ജിലും ലാറ്റിൻ സ്കൂളിലും പഠിച്ചു.

കരിയർ തിരുത്തുക

ഹൈസ്കൂൾ നാടകങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച അദ്ദേഹം മിസ്റ്റിക് പിസ്സ (1988) എന്ന ചിത്രത്തിലൂടെ ആണ് മുഖ്യധാരയിൽ എത്തിയത്.ബെൻ ആഫ്ലെക്കുമായി ചേർന്നു രചിച്ച ഗുഡ് വിൽ ഹണ്ടിംഗ് (1997) എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്ക്കാർ അവാർഡും നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്ക്കാറിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

സേവിംഗ് പ്രൈവറ്റ് റയാൻ, ഓഷ്യൻസ് ഇലവൻ, ദ ബോൺ ഐഡന്റിറ്റി തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകൾക്കൊപ്പം സിറിയാനാ, ദി ഗുഡ് ഷെപ്പേർഡ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നിരൂപകപ്രശംസയും നേടി. മാറ്റ് ഡാമന്റെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രം ജേസൺ ബോൺ സിനിമപരമ്പരയിലെ ജേസൺ ബോൺ/ ഡാനിയൽ വെബ്ബ് ആണ്. ഇൻവിക്റ്റസ് (2009) എന്ന ചിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്പ്രിൻബോക്സിന്റെ നായകന്റെ വേഷം, ദി മാർഷ്യൻ (2015) എന്ന ചിത്രത്തിലെ ചൊവ്വ ഗ്രഹത്തിൽ അകപ്പെട്ട് പോകുന്ന ബഹിരാകാശ യാത്രികൻ മാർക്ക് വാറ്റ്നി എന്നീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതിന് അദ്ദേഹത്തിന് യഥാക്രമം മികച്ച സഹനടൻ, മികച്ച നടൻ എന്നിവക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2007-ൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം-ൽ ഒരു താരകം സമ്മാനിക്കപ്പെട്ടു.

അവലംബം തിരുത്തുക

  1. "Matt Damon". The Film Programme. January 18, 2014-ന് ശേഖരിച്ചത്.

External links തിരുത്തുക

വിക്കിചൊല്ലുകളിലെ Matt Damon എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.how.com.vn/wiki/index.php?lang=ml&q=മാറ്റ്_ഡേമൺ&oldid=3646716" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ