ബൗളിംഗ് ശരാശരി

ക്രിക്കറ്റിൽ ബൗളർമാരുടെ പ്രകടനം അളക്കുന്നതിനുള്ള ഒരു സാംഖ്യിക അളവുകോലായി പൊതുവെ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദപ്രയോഗമാണ് 'ബൗളിംഗ് ശരാശരി'. ഒരു ബൗളർ മൊത്തം വഴങ്ങിയ റൺസിനെ അയാൾ നേടിയ മൊത്തം വിക്കറ്റുകൾ കൊണ്ട് ഹരിക്കുമ്പോഴാണ് ബൗളിംഗ് ശരാശരി ലഭ്യമാകുന്നത്.

അതായത്:ബൗളിംഗ് ശരാശരി = മൊത്തം വഴങ്ങിയ റൺസ് / മൊത്തം നേടിയ വിക്കറ്റുകൾ

ബൗളിംഗ് ശരാശരി ഏറ്റവും കുറവുള്ളവരെയാണ് മികച്ച ബോളർമാരായി പരിഗണിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ബൗളിംഗ് ശരാശരിയുള്ള ബോളർ ഓസ്ട്രേലിയൻ താരമായിരുന്ന ജോർജ്ജ് ലോമാൻ ആണ്. '10.75' ശരാശരിയിൽ '112' വിക്കറ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്[1]

അവലംബം തിരുത്തുക

  1. "Best career bowling average". ESPN cricinfo. Retrieved 4 January 2012.
"https:https://www.how.com.vn/wiki/index.php?lang=ml&q=ബൗളിംഗ്_ശരാശരി&oldid=2553294" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗികബന്ധംഎക്സിറ്റ് പോൾമലയാളം അക്ഷരമാല2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻലോക പരിസ്ഥിതി ദിനംമലയാളംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഇല്യൂമിനേറ്റിമേഘസ്ഫോടനംമുല്ലപ്പെരിയാർ അണക്കെട്ട്‌മഹാത്മാ ഗാന്ധിപ്രാചീനകവിത്രയംഇസ്രായേൽ-പലസ്തീൻ സംഘർഷംഉള്ളൂർ എസ്. പരമേശ്വരയ്യർഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർചെറുശ്ശേരിപ്രധാന ദിനങ്ങൾആടുജീവിതംവള്ളത്തോൾ നാരായണമേനോൻകൊട്ടിയൂർ വൈശാഖ ഉത്സവംകുഞ്ചൻ നമ്പ്യാർകേരളംവൈക്കം മുഹമ്മദ് ബഷീർടർബോ (ചലച്ചിത്രം)കഥകളിഒ.വി. വിജയൻആധുനിക കവിത്രയംഒ.എൻ.വി. കുറുപ്പ്ലോക പുകയില വിരുദ്ധദിനംഇന്ത്യയുടെ ഭരണഘടനഇന്ത്യകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിവേകാനന്ദപ്പാറലോക്‌സഭപാത്തുമ്മായുടെ ആട്