പ്രോൺ പൊസിഷൻ

നെഞ്ച് താഴോട്ടും, നിതംബം മുകളിലും വരുന്നരീതിയിൽ തിരശ്ചീനമായി കമിഴ്ന്നു കിടക്കുന്ന ഒരു ബോഡി പൊസിഷനാണ് പ്രോൺ പൊസിഷൻ. സുപൈൻ പൊസിഷൻ ഇതിന്റെ 180° കോൺട്രാസ്റ്റാണ്.

പ്രോൺ പൊസിഷനിൽ നിലത്ത് കിടക്കുന്ന രണ്ട് സൈനികർ
സുപൈൻ പൊസിഷനും പ്രോൺ പൊസിഷനും

പദോൽപ്പത്തി

തിരുത്തുക

1382 മുതൽ ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുള്ള "പ്രോൺ" എന്ന വാക്കിന്റെ അർഥം "സ്വാഭാവികമായി എന്തിനോടെങ്കിലും ചായ്‌വുള്ള, ആപ്റ്റ്, ബാധ്യത" എന്നെല്ലാമാണ്. "മുഖം താഴേക്കാക്കി കിടക്കുന്നത്" എന്ന അർത്ഥം ആദ്യമായി രേഖപ്പെടുത്തിയത് 1578-ലാണ്.

"പ്രോൺ" എന്ന പദം "മുന്നോട്ട് വളയുക, ചരിഞ്ഞ്," എന്നീ അർഥം വരുന്ന ലാറ്റിൻ പ്രോണസിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

അനാട്ടമി

തിരുത്തുക

ശരീരശാസ്ത്രത്തിൽ, മുഖം താഴേക്ക് ആക്കി കിടക്കുന്ന ശരീരത്തിന്റെ സ്ഥാനമാണ് പ്രോൺ പൊസിഷൻ. ഇത് മുഖം മുകളിലേക്ക് വരുന്ന സുപ്പൈൻ സ്ഥാനത്തിന് എതിരാണ്. ശരീരശാസ്ത്ര പദങ്ങൾ ഉപയോഗിച്ച് പറയുമ്പോൾ പ്രോൺ പൊസിഷനിൽ, വെൻട്രൽ വശം താഴേക്കും ഡോർസൽ വശം മുകളിലേക്കുമാണ് വരുന്നത്.

റിലാക്സേഷൻ വോളിയത്തിൽ അളക്കുന്ന എക്‌സ്‌പിറേറ്ററി റിസർവ് വോളിയം സുപൈനിൽ നിന്ന് പ്രോണിലേക്ക് മാറുമ്പോൾ 0.15 ഘടകം വർദ്ധിച്ചതായി ഗവേഷകർ നിരീക്ഷിച്ചു.[1]

ഷൂട്ടിംഗ്

തിരുത്തുക

മത്സര ഷൂട്ടിംഗിൽ, ഒരു ഷൂട്ടർ നിലത്ത് മുഖം കുനിച്ച് കിടക്കുന്ന പൊസിഷനാണ് പ്രോൺ പൊസിഷൻ. നിലം അധിക സ്ഥിരത നൽകുന്നതിനാൽ ഇത് ഏറ്റവും എളുപ്പവും കൃത്യവുമായ സ്ഥാനമായി കണക്കാക്കപ്പെടുന്നു. മൂന്ന് പൊസിഷൻ ഇവന്റുകളിലെ സ്ഥാനങ്ങളിൽ ഒന്ന് ഇതാണ്. വർഷങ്ങളോളം (1932-2016) പ്രോൺ പൊസിഷൻ മാത്രമായ ഒളിമ്പിക് ഇനം, 50 മീറ്റർ റൈഫിൾ പ്രോൺ മാത്രമായിരുന്നു; എന്നിരുന്നാലും, ഇത് പിന്നീട് ഒളിമ്പിക് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഒരു ഒളിമ്പിക് ഷൂട്ടിംഗ് ഇനമെന്ന നിലയിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനുകൾ ഇപ്പോഴും പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ട്. പല വീഡിയോ ഗെയിമുകളും (പ്രത്യേകിച്ച് ഫസ്റ്റ്-പേഴ്‌സൺ ഷൂട്ടർമാർ) പ്ലെയർ കഥാപാത്രത്തെ പ്രോൺ പൊസിഷനിലേക്ക് പോകാൻ അനുവദിക്കുന്നു.

പൈലറ്റുമാർ

തിരുത്തുക
ഹാങ് ഗ്ലൈഡർ പൈലറ്റ്.

ഒരു വിമാനത്തിൽ പൈലറ്റുമാരും മറ്റ് ജീവനക്കാരും സാധാരണ നേരേ ഇരിക്കുന്നതിന് പകരം അവരുടെ വയറ് അമർത്തി കിടന്ന് വിമാനം പറത്തുന്ന രീതി വിവരിക്കാനും പ്രോൺ പൊസിഷൻ ഉപയോഗിക്കുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത്, ചില ബോംബറുകളിലെ ബോംബ് എയ്‌മർ നിലം നന്നായി കാണാൻ വേണ്ടി ഈ രീതിയിൽ ശരീരം കൊണ്ടുവരാറുണ്ട്. വിമാനവുമായി ബന്ധപ്പെട്ട് മുകളിലേക്കും താഴേക്കും ഉള്ള ഒരു വലിയ ജി-ഫോഴ്‌സിനെ ചെറുക്കാൻ പൈലറ്റിനെ അനുവദിക്കും എന്നതിനാൽ ചില തരത്തിലുള്ള അതിവേഗ വിമാനങ്ങളിൽ, പ്രോൺ പൊസിഷനിൽ ഒരു പൈലറ്റ് കൂടുതൽ ഫലപ്രദമാകുമെന്ന് പിന്നീട് അഭിപ്രായമുയർന്നു. 1950-കളിലെ പല രൂപകല്പനകളും ഈ ക്രമീകരണം അവതരിപ്പിച്ചു. എന്നിരുന്നാലും, അത് ഒരിക്കലും മുഖ്യധാരയിലേക്ക് മാറിയില്ല, അതിന് കാരണം, പ്രോൺ പൊസിഷനിൽ ആയിരിക്കുമ്പോൾ എയർക്രാഫ്റ്റ് നിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വർദ്ധിച്ച ബുദ്ധിമുട്ട് ഗുണങ്ങളേക്കാൾ കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തിയതാണ്. ആധുനിക ഹാംഗ് ഗ്ലൈഡറുകൾ സാധാരണയായി പ്രോൺ പൊസിഷനിലാണ് പറത്തുന്നത്.

ഇതും കാണുക

തിരുത്തുക
  1. Kumaresan, Abirami; Gerber, Robert; Mueller, Ariel; Loring, Stephen H.; Talmor, Daniel (1 June 2018). "Effects of Prone Positioning on Transpulmonary Pressures and End-expiratory Volumes in Patients without Lung Disease". Anesthesiology. 128 (6): 1187–1192. doi:10.1097/ALN.0000000000002159.

ഉറവിടങ്ങൾ

തിരുത്തുക
"https:https://www.how.com.vn/wiki/index.php?lang=ml&q=പ്രോൺ_പൊസിഷൻ&oldid=3982432" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: വായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻപ്രത്യേകം:അന്വേഷണംപ്രധാന താൾസുഗതകുമാരിഅയ്യങ്കാളിഉള്ളൂർ എസ്. പരമേശ്വരയ്യർവൈക്കം മുഹമ്മദ് ബഷീർമലയാളം അക്ഷരമാലമധുസൂദനൻ നായർകുഞ്ഞുണ്ണിമാഷ്ആടുജീവിതംവായനചെറുശ്ശേരിബിഗ് ബോസ് (മലയാളം സീസൺ 6)പാത്തുമ്മായുടെ ആട്ഒ.എൻ.വി. കുറുപ്പ്കുഞ്ചൻ നമ്പ്യാർആധുനിക കവിത്രയംകമല സുറയ്യമലയാളംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംഎം.ടി. വാസുദേവൻ നായർബാബർതകഴി ശിവശങ്കരപ്പിള്ളകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽമുഗൾ സാമ്രാജ്യംഅക്‌ബർഎസ്.കെ. പൊറ്റെക്കാട്ട്കേരളംബാല്യകാലസഖിഒരു കുടയും കുഞ്ഞുപെങ്ങളുംശബ്ദിക്കുന്ന കലപ്പ (ചെറുകഥ)ജി. ശങ്കരക്കുറുപ്പ്ചണ്ഡാലഭിക്ഷുകി