രണ്ടു വശത്തു നിന്നും വായിക്കാൻ കഴിയുന്ന പദം, സംഖ്യ, പദ സമൂഹം, അതു പോലെയുള്ള യൂണിറ്റുകളാണ് പാലിൻഡ്രോം അഥവാ അനുലോമവിലോമപദം (സാധാരണയായി കുത്ത്, കോമ എന്നിവയും വിടവ് എന്നിവയും അനുവദിക്കപ്പെടുന്നു), പാലിന്ഡ്രത്തിലുള്ള സാഹിത്യ രചന constrained writing ന് ഉദാഹരണമാണ്. പിറക് എന്നർത്ഥമുള്ള palin, വഴി, മാർഗ്ഗം എന്നർത്ഥമുള്ള dromos എന്നീ ഗ്രീക്കു പദങ്ങളിൽ നിന്ന് ബെൻ ജോൺസൺ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ 1600 കളിലാണ് പാലിന്ഡ്രം എന്ന പദം രൂപപ്പെടുത്തിയത്. ഈ പ്രതിഭാസത്തെ വിവരിക്കാനുള്ള യഥാർത്ഥ ഗ്രീക്കു പദ സമൂഹം ’ഞണ്ട് ലിഖിതം’ ( karkinikê epigrafê ഗ്രീക്കു:καρκινική επιγραφή;) അല്ലെങ്കിൽ വെറും ‘ഞണ്ട്’(karkiniêoi ഗ്രീക്കു:καρκινιήοι) എന്നാണ്. ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പരാമർശിച്ചു കൊണ്ടാണ്. ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പോലെ പാലിൻഡ്രത്തിൽ ലിഖിതങ്ങൾ പിറകോട്ട് വായിക്കപ്പെടുന്നു.

മലയാളത്തിലെ അനുലോമവിലോമ (പാലിൻഡ്രോം) പദങ്ങൾ

തിരുത്തുക
  • വികടകവി
  • ജലജ
  • കനക
  • കത്രിക
  • മോരു തരുമോ
  • മഹിമ
  • കണിക
  • കറുക
  • കലിക
  • കക്കുക
  • കത്തുക
  • കപ്പുതപ്പുക
  • കട്ടുതട്ടുക
  • രണ്ടര
  • കടുകിടുക
  • ജഡേജ
  • നയന
  • നവഭാവന
  • നന്ദന
  • കനക
  • കന്യക
  • പോത്തു ചത്തു പോ
  • കരുതല വിറ്റ് വില തരുക.

ആംഗലേയത്തിലെ അനുലോമവിലോമ (പാലിൻഡ്രോം) പദങ്ങൾ

തിരുത്തുക
  • malayalam (മലയാളം)
  • dad (ഡാഡ്)
  • mom (മോം)
  • refer (റെഫർ)
  • level (ലെവൽ)
  • madam (മാഡം)
  • civic (സിവിക്)
  • kayak (കയാക്)

അനുലോമവിലോമ (പാലിൻഡ്രോം) സംഖ്യകൾ

തിരുത്തുക

മുൻപോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് പാലിൻഡ്രോം സംഖ്യകൾ.

"https:https://www.how.com.vn/wiki/index.php?lang=ml&q=പാലിൻഡ്രോം&oldid=3827477" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾഈദുൽ അദ്‌ഹപ്രത്യേകം:അന്വേഷണംവായനദിനംപി.എൻ. പണിക്കർകുമാരനാശാൻതുഞ്ചത്തെഴുത്തച്ഛൻവള്ളത്തോൾ നാരായണമേനോൻമലയാളം അക്ഷരമാലഹജ്ജ്അറഫാദിനംമലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർബിഗ് ബോസ് (മലയാളം സീസൺ 6)പാദുവായിലെ അന്തോണീസ്സുഗതകുമാരിവൈക്കം മുഹമ്മദ് ബഷീർചെറുശ്ശേരിഇബ്രാഹിംആധുനിക കവിത്രയംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളി മെമ്മോറിയൽകേരളംഭൂകമ്പംഎസ്.ആർ. ബൊമ്മായ് കേസ്കുഞ്ചൻ നമ്പ്യാർനന്തനാർകൂടിയാട്ടംലോക പരിസ്ഥിതി ദിനംസുരേഷ് ഗോപിഇന്ത്യയുടെ ഭരണഘടനതിരുവനന്തപുരംമധുസൂദനൻ നായർഇല്യൂമിനേറ്റിവൈക്കം സത്യാഗ്രഹംബാബർപ്രാചീനകവിത്രയംകമല സുറയ്യആടുജീവിതം