ക്രിക്കറ്റ് നിയമപ്രകാരം അസാധുവായ പന്തെറിയലാണ് നോ ബോൾ. താഴെപ്പറയുന്ന കാരണങ്ങളാൽ ഒരു പന്തേറിനെ നോ ബോൾ എന്ന് വിധിക്കാം[1];

  • ബൗളിങ് ക്രീസ്, പോപ്പിങ് ക്രീസ് എന്നിവിടങ്ങളിൽ അനുവദനീയമല്ലാത്ത രീതിയിൽ ബൗളറുടെ കാൽപ്പാദം സ്പർശിക്കുക.
  • ഫീൽഡ് വിന്യാസത്തിലെ നിലവിലുള്ള നിയമങ്ങൾ തെറ്റിച്ചുകൊണ്ട് ബൗൾ ചെയ്യുക.
  • നിയമാനുസൃതമല്ലാത്ത ബൗളിങ് ആക്ഷൻ.
  • ബൗളർ എറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ സമീപത്ത് എത്തുന്നതിനുമുൻപ് രണ്ടിലേറെ തവണ നിലത്ത് കുത്തി ഉയരുക
  • അപകടകരമായ രീതിയിൽ ബൗൾ ചെയ്യുക (ഉദാഹരണം:ബീമർ)
  • ബാറ്റ്സ്മാൻ പന്ത് അടിക്കാൻ ശ്രമിക്കുകയോ, പന്ത് സ്റ്റമ്പ് കടന്ന് പിന്നിലേക്ക് പോവുകയോ ചെയ്യുന്നതിനുമുൻപ് വിക്കറ്റ് കീപ്പറിന്റെ ഏതെങ്കിലും ശരീരഭാഗങ്ങൾ സ്റ്റമ്പിനെ മറികടന്ന് മുൻപിൽ എത്തുക

ഫ്രീ ഹിറ്റ്

തിരുത്തുക

ട്വന്റി 20 ക്രിക്കറ്റ്‌ പോലെയുള്ള ചുരുക്ക രൂപങ്ങളിൽ കാൽ പിഴവുകൾ കൊണ്ട് സംഭവിക്കുന്ന നോബോളുകൾക്ക് ശേഷമുള്ള അടുത്ത പന്തിൽ ബാറ്റ്സ്മാന് ഫ്രീ ഹിറ്റ് അനുവദിക്കുന്നു. ഫ്രീ ഹിറ്റ് പന്തുകളിൽ റൺ ഔട്ട് ഒഴികെയുള്ള മറ്റ് ഔട്ടുകളൊന്നും തന്നെ ബാധകമാകില്ല.

  1. ക്രിക്കറ്റ്, ബി.ബി.സി. സ്പോർട്ട്. "നോബോൾ നിയമത്തെ മനസ്സിലാക്കുക". ബി.ബി.സി. Retrieved 2013 ഓഗസ്റ്റ് 8. {{cite web}}: Check date values in: |accessdate= (help)


"https:https://www.how.com.vn/wiki/index.php?lang=ml&q=നോ_ബോൾ&oldid=1815246" എന്ന താളിൽനിന്ന് ശേഖരിച്ചത്