നാഫ്ത

രാസസം‌യുക്തം


ജ്വലനശേഷിയുള്ള ബാഷ്പശീല ഒരു ഹൈഡ്രോകാർബൺ മിശ്രിതമാണ് നാഫ്ത, പെട്രോളിയത്തിന്റെ ഫ്രാക്ഷണൽ ഡിസ്റ്റില്ലേഷൻ വഴിയാണ് നാഫ്തകൾ വേർതിരിക്കുന്നത്.[1] പേർഷ്യയിലെ (ഇറാൻ) മണ്ണിൽ നിന്ന് ഊറിയിരുന്ന ഒരിനം ബാഷ്പശീലമായ പെട്രോളിയത്തിനാണ് ആദ്യമായി നാഫ്ത എന്ന് പേര് നല്കിയത്.

പെട്രോളിയം നാഫ്ത, കോൾട്ടാർ നാഫ്ത, ഷേൽനാഫ്ത, വുഡ്നാഫ്ത (മീഥൈൽ ആൽക്കഹോൾ) എന്നീ നാഫ്തകൾ പെട്രോളിയം, കോൾട്ടാർ, ഷേൽ, തടി എന്നിവയുടെ ആംശിക സ്വേദനം വഴി ലഭിക്കുന്നു. സൾഫർ സംയുക്തങ്ങൾ നീക്കം ചെയ്യുന്നതിനും നിറം, മണം, സ്ഥിരത എന്നീ ഗുണങ്ങൾ മെച്ചപ്പെടുത്തുന്നതിനും അമ്ളവും കളിമണ്ണും ഉപയോഗിച്ച് ഉപചരിക്കുകയാണ് ചെയ്യുന്നത്.

പെട്രോളിയം വ്യവസായത്തിൽ ഗ്യാസോലിൻ, മണ്ണെണ്ണ എന്നീ ഘടകങ്ങളടങ്ങുന്ന ഹൈഡ്രോകാർബണുകളെ നാഫ്തയായി കണക്കാക്കുന്നു. 27°C മുതൽ 260°C വരെയാണ് തിളനില. ചില നാഫ്തകൾ ഒരേവിഭാഗത്തിൽപ്പെടുന്ന ഹൈഡ്രോകാർബണുകൾ മാത്രം അടങ്ങുന്നതായിരിക്കും. ആലിഫാറ്റിക, ആരോമാറ്റിക നാഫ്തകൾ തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ട്. ആലിഫാറ്റിക നാഫ്തകൾക്ക് ഗന്ധം, വിഷാംശം എന്നിവ താരതമ്യേന കുറവായിരിക്കും. അവയുടെ ലായകഗുണവും കുറവാണ്.

സോയാബീനിൽ നിന്ന് മേന്മ കുറഞ്ഞ പദാർഥങ്ങൾ ഒഴിവാക്കി എണ്ണ മാത്രം വേർതിരിച്ചെടുക്കുന്നതിനും ഡ്രൈക്ളീനിങ്ങിനും അച്ചടിമഷി നിർമ്മിക്കുന്നതിനും ലായകഗുണം കുറഞ്ഞആലിഫാറ്റിക നാഫ്തകളാണ് ഉപയോഗിക്കുന്നത്.

ആരോമാറ്റിക നാഫ്തകളുടെ സവിശേഷത അവയുടെ ലായകഗുണമാണ്. കോൾട്ടാറായിരുന്നു പ്രധാന സ്രോതസ്സ്. എന്നാൽ രാസത്വരകങ്ങളുപയോഗിച്ച് പെട്രോളിയത്തിൽ നിന്ന് ചെറിയ തന്മാത്രകൾ (cracking) ഉണ്ടാക്കിത്തുടങ്ങിയതോടെ ആരോമാറ്റിക നാഫ്തകൾക്ക് പെട്രോളിയം ഒരു പ്രധാന സ്രോതസ്സായി. ടൊളുയീൻ, സൈലീൻ എന്നിവയാണ് ഘടകങ്ങൾ. അപകടകരമായ വിഷാംശം മൂലം ബെൻസീൻ അഭിലഷണീയമായ ഘടകമല്ല. പെയിന്റുകളും വാർണീഷുകളും നേർപ്പിക്കാനാണ് (thinner) ആരോമാറ്റിക നാഫ്തകൾ ഉപയോഗിക്കുന്നത്. റബ്ബർ, തുകൽ വ്യവസായങ്ങളിലും ആരോമാറ്റിക നാഫ്തകളുടെ സവിശേഷ ലായകഗുണം പ്രയോജനപ്പെടുത്തുന്നുണ്ട്. കീടനാശിനികളുടെയും അണുനാശിനികളുടെയും വിഷാംശം നേർപ്പിച്ച് പകരം ലായകമായ നാഫ്തയുടെ വിഷാംശം പ്രയോജനകരമായി ഉപയോഗപ്പെടുത്താറുണ്ട്. നിലമെഴുക്ക്, തുകൽ പോളിഷ്, ലോഹപോളിഷ്, സോപ്പുകൾ എന്നിവയിലെല്ലാം നാഫ്തകൾ ഉപയോഗിച്ചുവരുന്നു. തെർമൽ പവർ സ്റ്റേഷനുകളിൽ ഇന്ധനമായും ഇത് ഉപയോഗിക്കാറുണ്ട്.

അവലംബം തിരുത്തുക

  1. http://en.citizendium.org/wiki/Petroleum_naphtha
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഫ്ത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.how.com.vn/wiki/index.php?lang=ml&q=നാഫ്ത&oldid=3527470" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾഇ.കെ. നായനാർപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻമലയാളം അക്ഷരമാലലൈംഗികബന്ധംകുമാരനാശാൻഇല്യൂമിനേറ്റിമലയാളംപെന്തിക്കൊസ്തിമലൈക്കോട്ടൈ വാലിബൻനെൽവയൽ-നീർത്തട സംരക്ഷണ നിയമംകരിവെള്ളൂർ സമരം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽമഞ്ഞപ്പിത്തംഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംബാലസംഘംവള്ളത്തോൾ നാരായണമേനോൻമലയാള മനോരമ ദിനപ്പത്രംകേരളംപ്രാചീനകവിത്രയംഇന്ത്യൻ പ്രീമിയർ ലീഗ്തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭംവൈക്കം മുഹമ്മദ് ബഷീർകുഞ്ചൻ നമ്പ്യാർകഥകളിഒ.എൻ.വി. കുറുപ്പ്രാജ് ബി ഷെട്ടിആടുജീവിതംഇന്ത്യയുടെ ഭരണഘടനജി. ശങ്കരക്കുറുപ്പ്കാലാവസ്ഥചെറുശ്ശേരികേരളത്തിലെ ജില്ലകളുടെ പട്ടികമഹാത്മാ ഗാന്ധിശ്രീനാരായണഗുരുകൊട്ടിയൂർ ശിവക്ഷേത്രങ്ങൾപുഴു (ചലച്ചിത്രം)