ട്രാൻസ്പോണ്ടർ

ടെലി‌കമ്യൂണിക്കേഷൻ രംഗത്ത് ട്രാൻസ്പോണ്ടർ(Transponder) എന്ന പദം(Transmitter-responder എന്നതിന്റെ ചുരുക്കെഴുത്ത്. ചിലപ്പോൾ XPNDR,XPDR,TPDR എന്നൊക്കെയും ഉപയോഗിക്കാറുണ്ട്) ഉപയോഗിക്കുന്നത് പ്രധാനമായും മൂന്ന് അർത്ഥത്തിലാണ്

  • പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നതും സിഗ്നലുകളെ സ്വീകരിക്കാനും,ആമ്പ്ലിഫൈ ചെയ്യാനും, മറ്റൊരു ആവ്രൃത്തിയിൽ സിഗ്നലിനെ വീണ്ടൂം പ്രസരണം ചെയ്യാനും കഴിവുള്ള ഒരു ഉപകരണത്തെ സൂചിപ്പിക്കാൻ.
  • പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്നതും ഒരു പൂർവ്വനിശ്ചിതമായ സിഗ്നൽ സ്വീകരിച്ച് മറുപടിയായി പൂർവ്വ നിശ്ചിതമായ സന്ദേശം പ്രസരണം ചെയ്യാനും കഴിയുന്ന ഒരു ഉപകരണത്തെ സൂചിപ്പിക്കാൻ.
  • കൃത്യമായ ഇലക്ട്രോണിക് സന്ദേശങ്ങൾക്ക് മറുപടിയായി ഒരു സിഗ്നൽ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു ട്രാൻസീവറിനെ സൂചിപ്പിക്കാൻ.
കാനഡയിലെ ഒണ്ടാരിയോയിൽ ടോൾ പിരിക്കാനുപയോഗിക്കുന്ന ഒരു ട്രാൻസ്പോണ്ടർ

ഉപഗ്രഹ വാർത്താവിനിമയ രംഗത്ത് തിരുത്തുക

കൃത്രിമോപഗ്രഹങ്ങളുപയോഗിച്ചുള്ള വാർത്താവിനിമയ രംഗത്ത് ഉപഗ്രഹത്തിന്റെ ചാനലുകളെല്ലാം തന്നെ ഒരു ട്രാൻസീവർ, റിപ്പീറ്റർ ജോടിയാണ്. അതിനാൽ ഉപഗ്രഹത്തിന്റെ ചാനലുകളെ ട്രാൻസ്പോണ്ടർ എന്ന് പൊതുവേ വിളിക്കാറുണ്ട്. ഡിജിറ്റൽ വീഡിയോയുടേയും, ഡാറ്റാ കമ്പ്രഷന്റേയും, മൾട്ടിപ്ലെക്സിങ്ങിന്റേയും സഹായത്താൽ ഒന്നിലധികം ഓഡിയോ,വീഡിയോ ചാനലുകൾ ഒരേ കാരിയർ സിഗ്നലിൽ കൂട്ടിച്ചേർത്ത് ഒരു ട്രാൻസ്പോണ്ടറിലൂടെ പക്ഷേപണം ചെയ്യാൻ സാധിക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ മുൻ‌ഗാമിയായിരുന്ന അനലോഗ് വീഡിയോ സിഗ്നലുകൾ പ്രക്ഷേപണം ചെയ്യാനായി ഒരു ചാനലിന് ഒരു ട്രാൻസ്പോണ്ടർ എന്ന രീതിയിൽ ആവശ്യമായിരുന്നു. ഓഡിയോയ്ക്കും ട്രാ‍ൻസ്മിഷൻ ഐഡന്റിഫയർ സിഗ്നലിനും വേണ്ടി സബ്‌കാരിയർ സിഗ്നലുകളുമാണ് ഉപയോഗിക്കുന്നത്.

വ്യോമയാന രംഗത്ത് തിരുത്തുക

മറ്റൊരുതരം ട്രാൻസ്പോണ്ടർ കാണപ്പെടുന്നത് വ്യോമയാന രംഗത്ത് സെക്കണ്ടറി സർവ്വയലൻസ് റഡാറുമായി ബന്ധപ്പെടാനുള്ള ഐഡന്റിഫിക്കേഷൻ ഫ്രണ്ട് സങ്കേതത്തിലാണ്.പ്രാഥമിക റഡാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നത് വളരെ വലിയതും പൂർണ്ണമായും ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള ആകാശയാനങ്ങളുടെ കാര്യത്തിൽ മാത്രമാണ്. ചെറുതും സങ്കീർണ്ണമായ നിർമ്മിതിയുള്ളതുമായ വിമാനങ്ങളുടെ കാര്യത്തിൽ ഇവയുടെ പ്രവർത്തനം അത്ര സുഗമമല്ല.അതേപോലെ അവയുടെ പ്രവർത്തന വ്യാപ്തിയ്ക്ക് പരിമിതികളുമുണ്ട്. വാഹനങ്ങളോ, മലകളോ, മരങ്ങളോ, മഞ്ഞോ ഒക്കെ അവയുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. അതിലുപരി അവയ്ക്ക് വിമാനങ്ങളുടെ ഉയരവും കണ്ടുപിടിക്കാനാവില്ല. സെക്കണ്ടറി റഡാർ ഈ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യുമെങ്കിലും അവയുടെ പ്രവർത്തനം വിമാനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ട്രാൻസ്പോണ്ടറിനെ ആശ്രയിച്ചാണ് നടക്കുന്നത്.

റോഡ് ഗതാഗത മേഖലയിൽ തിരുത്തുക

പാലങ്ങളുടെയും, റോഡുകളുടെയുമൊക്കെ ടോൾ പിരിക്കാനായി വാഹനങ്ങളിൽ ഒരു ആർ.എഫ്.ഐ.ഡി(RFID) ട്രാൻസ്പോണ്ടർ ഘടിപ്പിക്കാറുണ്ട്. ഉദാഹരണത്തിന് അമേരിക്കൻ ഐക്യനാടുകളിലെ കിഴക്കൻ മേഖലയിൽ ഉപയോഗിക്കുന്ന ഇസീപാസ്(E-ZPass) എന്ന സങ്കേതം ഇത്തരം ട്രാൻസ്പോണ്ടറുകൾ ഉപയോഗിക്കുന്നു.

ജലഗതാഗത മേഖലയിൽ തിരുത്തുക

സോണാർ ട്രാൻസ്പോണ്ടറുകൾ ഉപയോഗിച്ചാണ് അന്തർവാഹിനികളിലും മറ്റും ദൂരമളക്കുന്നതും സ്ഥാന നിർണ്ണയം ചെയ്യുന്നതും.

അവലംബം തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ട്രാൻസ്പോണ്ടർ&oldid=2664356" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം