എൽമ പോസ്റ്റ്മ

ദക്ഷിണാഫ്രിക്കൻ നടി

ദക്ഷിണാഫ്രിക്കൻ നടിയാണ് എൽമ പോസ്റ്റ്മ (ജനനം: 6 സെപ്റ്റംബർ 1978). ജനപ്രിയ പരമ്പരകളായ ഐസിഡിംഗോ, ബോയർ സൂക്ക് 'n വ്രൂ, 7 ഡി ലാൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[1][2]

എൽമ പോസ്റ്റ്മ
ജനനം
എൽമ പോസ്റ്റ്മ

(1978-07-06) ജൂലൈ 6, 1978  (45 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ
തൊഴിൽനടി, അവതാരക
സജീവ കാലം1998–present
ജീവിതപങ്കാളി(കൾ)പോൾ പോട്ട്ജിയറ്റർ

സ്വകാര്യ ജീവിതം തിരുത്തുക

1978 സെപ്റ്റംബർ 6 ന് ദക്ഷിണാഫ്രിക്കയിലാണ് എൽമ ജനിച്ചത്. [3]

തന്റെ ദീർഘകാല പങ്കാളിയായ പോൾ പോട്ട്ജിയറ്ററുമായി അവർ വിവാഹിതയാണ്.[4]

കരിയർ തിരുത്തുക

1998-ൽ പ്രശസ്ത സോപ്പി ഐസിഡിംഗോയിലൂടെ ടെലിവിഷനിൽ അരങ്ങേറ്റം ചെയ്തു. ടെലിവിഷനുപുറമെ, 2010-ൽ ദി മേറ്റിംഗ് ഗെയിം, 2017-ൽ വണ്ടർ‌ലസ്, 2015-ൽ 'എൻ മാൻ സൂസ് മൈ പാ' തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ചു. ദി മേറ്റിംഗ് ഗെയിം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച 'സാറാ വാൻ ഗ്രാൻ' എന്ന കഥാപാത്രത്തിലെ അഭിനയം വളരെയധികം പ്രശസ്തി നേടി. ജനപ്രിയ ടെലിവിഷൻ സീരിയലായ 7ഡി ലാനിലും അവർ അഭിനയിച്ചു. 2001 മുതൽ 'ഡെസി ടെറെബ്ലാഞ്ചെ' എന്ന വേഷം ചെയ്തു. 2007 ജൂണിൽ അവർ ഷോയിൽ നിന്ന് പുറത്തുപോയി. 2011-ൽ, ബിന്നലാന്റേഴ്സ് എന്നറിയപ്പെടുന്ന kykNET സോപ്പ് ഓപ്പറ ബിന്നലാന്റിൽ അഭിനയിച്ചു. പരമ്പരയിൽ 'ബിയ' എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.[4] അഭിനയത്തിനു പുറമേ, പ്രശസ്ത സെല്ലോ വായനക്കാരിയായ ഗായികയാണ് പോസ്റ്റ്മ. ടൈം ഔട്ട്, ടിവി പ്ലസ്, ടൈഡ്‌സ്ക്രിഫ്, റൂയി റോസ്, വ്രൂകീർ, ഹുയിസ് ജെനൂട്ട്, സാരി, ഇൻസിഗ്, ലീഫ് എന്നിവയുൾപ്പെടെ ദക്ഷിണാഫ്രിക്കയിലെ നിരവധി മാസികകളുടെ പുറംചട്ടയിൽ അവരുടെ മുഖചിത്രം അച്ചടിച്ചുവന്നിരുന്നു.[4]

2011-ൽ സൂപ്പർഹീറോസ് എന്ന ചിത്രത്തിൽ സിസ്റ്റർ സുസാൻ എന്ന കഥാപാത്രത്തിലൂടെ അവർ അരങ്ങേറ്റം കുറിച്ചു. അവർ ആദ്യത്തെ മൂന്ന് സീസണുകളിൽ KykNETലെ 'ഒന്റ്ബിറ്റ്സേക്ക് എൻ ഡൈ ബോയർ സോക്ക് ഈൻ വ്രൂ' പരമ്പരയുടെ അവതാരകയും ആയിരുന്നു.[5]കലാ മേളകളിൽ 2004-ൽ ഹെൻ‌റി മിൽ‌നെ സംവിധാനം ചെയ്ത ഹാർട്ട് സിൻസ്, 2005-ൽ ഹാക്സ്, 2006-ൽ പിയറി വാൻ പ്ലെറ്റ്‌സൺ സംവിധാനം ചെയ്ത മോൺ‌സ്റ്റേഴ്സ്, വിക്കി ഡേവിസ് സംവിധാനം ചെയ്ത ഹെൽ ഓൺ ഹെവൻ ആൻഡ് എർത്ത് തുടങ്ങി നിരവധി നാടക നിർമ്മാണങ്ങളിലും അവർ അഭിനയിച്ചു.[6]

ലയൺ അപകടം തിരുത്തുക

2006 ഫെബ്രുവരി 18 ന് അവരുടെ കുടുംബം ക്ലർക്ക്‌സ്‌ഡോർപ്പിനടുത്തുള്ള ഒരു സിംഹ ഫാം സന്ദർശിക്കുന്നതിനിടയിൽ എൽമയ്ക്ക് സിംഹത്തിൽ നിന്ന് കടിയേറ്റു. അവർ വേലിയിലൂടെ സിംഹങ്ങളെ മെരുക്കാൻ അടുത്തപ്പോൾ അവരുടെ മോതിരം സിംഹത്തിന്റെ നഖങ്ങളിലൊന്നിൽ ഉടക്കി. നഖത്തിൽ നിന്ന് മോതിരം അഴിക്കാൻ ശ്രമിച്ചപ്പോൾ, സിംഹം വിഷമിക്കുകയും കൈയിൽ കടിക്കുകയും ആണ് ഉണ്ടായത്. അവരുടെ വിരലുകൾക്ക് വലിയ മുറിവുകൾ സംഭവിച്ചെങ്കിലും വിരലുകൾ ശരിയാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു.[1]

ഫിലിമോഗ്രാഫി തിരുത്തുക

YearFilmRoleGenreRef.
1998ഇസിഡിംഗോലാലേജ്TV പരമ്പര
20007ഡി ലാൻഡെസി വാൻ ജാർസ്വെൽഡ് ടെറെബ്ലാഞ്ചെTV പരമ്പര
2010ദി മേറ്റിംഗ് ഗെയിംഡോ. സാറാ വാൻ ഗ്രാൻTV പരമ്പര
2011സൂപ്പർഹെൽഡ്സുസ്റ്റർ സുസാൻഫിലിം
2013ബിന്നലാന്റേഴ്സ്ബിയ ബാസൺTV പരമ്പര
2015'n മാൻ സൂസ് മൈ പാഎല്ലിഫിലിം
2017ഇസിഡിംഗോ: ദി നീഡ്TV പരമ്പര
2017വണ്ടർലസ്സാന്റിഫിലിം

അവലംബം തിരുത്തുക

  1. 1.0 1.1 "Elma Postma". tvsa. 2020-11-22. Retrieved 2020-11-22. {{cite web}}: |archive-date= requires |archive-url= (help)
  2. https://web.archive.org/web/20090325030651/http://beta.mnet.co.za/fanclub/BoerSoeknvrou/
  3. "Elma Postma". Vantu News. 2020-11-22. Archived from the original on 2020-11-30. Retrieved 2020-11-22.
  4. 4.0 4.1 4.2 "Elma Postma career". briefly. 2020-11-22. Retrieved 2020-11-22. {{cite web}}: |archive-date= requires |archive-url= (help)
  5. "'Boer soek 'n vrou'- legend Elma Postma back on the farm roads". netwerk24. 2020-11-22. Retrieved 2020-11-22. {{cite web}}: |archive-date= requires |archive-url= (help)
  6. "Elma Postma". ESAT. 2020-11-22. Retrieved 2020-11-22. {{cite web}}: |archive-date= requires |archive-url= (help)

പുറംകണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=എൽമ_പോസ്റ്റ്മ&oldid=3897372" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: