സ്റ്റാൻലി ആൻ ഡൻഹം (നവംബർ 29, 1942 – നവംബർ 7, 1995) അമേരിക്കൻ നരവംശശാസ്ത്രജ്ഞയും കൂടാതെ ഇന്തോനേഷ്യയിലെ റൂറൽ ഡെവെലോപ്മെന്റിലും ഇക്കോണോമിക് ആന്ത്രോപോളജിയിലും കൂടുതൽ പ്രവർത്തനങ്ങൾ നടത്തിയ വനിതയായിരുന്നു.[1] 44-ാമത്തെ അമേരിക്കൻ പ്രസിഡന്റായ ബറാക്ക് ഹുസൈൻ ഒബാമയുടെ അമ്മയായിരുന്നു ആൻ ഡൻഹം.[2][3]

ആൻ ഡൻഹം
ജനനം
സ്റ്റാൻലി ആൻ ഡൻഹാം

(1942-11-29)നവംബർ 29, 1942
മരണംനവംബർ 7, 1995(1995-11-07) (പ്രായം 52)
വിദ്യാഭ്യാസംയൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ, സിയാറ്റിൽ
ഹവായ് സർവകലാശാല, മനോവ (BA, MA, PhD)
ജീവിതപങ്കാളി(കൾ)
(m. 1961; div. 1964)

(m. 1965; div. 1980)
കുട്ടികൾബറാക്ക് ഒബാമ
മായ സൂറ്റോറോ-എൻ‌ജി
മാതാപിതാക്ക(ൾ)സ്റ്റാൻലി ആർമർ ഡൻഹാം
മാഡ്‌ലിൻ ഡൻഹാം
ബന്ധുക്കൾചാൾസ് ടി. പെയ്ൻ (Uncle)

ജീവിതരേഖ തിരുത്തുക

ആൻ ഡൻഹം സ്ക്കൂൾ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് സ്റ്റാൻലി ആൻ ഡൻഹം എന്നായിരുന്നു. ആൻ ഡൻഹം, ആൻ ഒബാമ, ആൻ സോയിടോറോ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നെങ്കിലും രണ്ടാമത്തെ വിവാഹമോചനത്തിനുശേഷം അവർ ആൻ ഡൻഹം എന്നു തന്നെ ശിഷ്ടകാലം അറിയപ്പെട്ടു.[4] ഡൻഹമിൽ കൻസസിലെ വിചിതയിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലം കാലിഫോർണിയ, ഒക്ലഹോമ, ടെക്സസ്, കൻസസ് എന്നിവിടങ്ങളിലായിരുന്നു. ടീനേജ് കാലഘട്ടം കഴിഞ്ഞിരുന്നത് മെർസെർ ദ്വീപ്, വാഷിംഗ്ടൺ എന്നിവിടങ്ങളും യൗവനകാലം ഹവാലിയിലും ഇന്തോനേഷ്യയിലും ആയിരുന്നു.[5]

1961–1962 വരെ സീറ്റിൽലെ വാഷിംഗ്ടൺ സർവ്വകലാശാലയിൽ ചേർന്ന് പഠനം നടത്തി.1967-ൽ ഹോണലുലുവിലെ മനോയയിൽ ഹവാലി സർവ്വകലാശാലയിലെ ഈസ്റ്റ്-വെസ്റ്റ് സെന്റർ (EWC) നിന്നാണ് ആന്ത്രോപോളജിയിൽ ബിരുദമെടുത്തത്. 1974-ൽ ആർട്ട്സിൽ മാസ്റ്റർ ബിരുദവും, 1992-ൽ ആന്ത്രോപോളജിയിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു.[6]

കോട്ടൺ ഇൻഡസ്ട്രിയിലെ ക്രാഫ്റ്റ്മാൻ ഷിപിലെയും വീവിങ് സെക്ഷനിലെയും വനിതകളിൽ താല്പര്യംതോന്നി ജാവ ദ്വീപിലെ തൊഴിലാളി വനിതകളിൽ ഗവേഷണം നടത്തുകയും കൂടാതെ ഇന്തോനേഷ്യയിലെ മെറ്റൽ വർക്കുകളെക്കുറിച്ചും കൂടുതൽ ഗവേഷണം നടത്തുകയുണ്ടായി. റൂറൽ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെ കണക്കിലെടുത്ത് അവർക്ക് വേണ്ടി മൈക്രോഫിനാൻസ് (മൈക്രോക്രെഡിറ്റ്) പദ്ധതി ആരംഭിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവെലപ്പ്മെന്റിന്റെ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുകയും ചെയ്തു. കൂടാതെ ജക്കാർത്തയിലെ ഫോർഡ് ഫൗണ്ടേഷനിൽ ജോലിനോക്കുകയും ചെയ്തിരുന്നു. പാകിസ്താനിലെ ഗുജ്റൻവാലയിലുള്ള ഏഷ്യൻ ഡെവെലപ്പ്മെന്റ് ബാങ്കിൽ കൺസൾട്ടന്റ് ആയി പ്രവർത്തിച്ചിരുന്നു. ആൻ ഡൻഹം ജീവിതത്തിന്റെ അവസാനകാലഘട്ടങ്ങളിൽ ബാങ്ക് രകിയത് ഇന്തോനേഷ്യയിൽ (Bank Rakyat Indonesia) ചേർന്ന് പ്രവർത്തിക്കുകയും ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഫിനാൻസ് പ്രോഗ്രാമിനെക്കുറിച്ച് അവിടെ ഗവേഷണം നടത്തുകയും ചെയ്തു.[7]

ഒബാമ പ്രസിഡന്റായതിനുശേഷം ആൻ ഡൻഹമിന്റെ പ്രവർത്തനങ്ങളിൽ താല്പര്യം തോന്നുകയും അതിനെ വീണ്ടും പുതുമയുള്ളതാക്കുകയും ചെയ്തു. ഹവാലി യൂണിവേഴ്സിറ്റി അവരുടെ ഗവേഷണത്തെക്കുറിച്ച് ഒരു സിമ്പോസിയം നടത്തുകയും ചെയ്തു. കൂടാതെ 2009 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിനോദസഞ്ചാരികൾക്കു വേണ്ടി ഡൻഹമിന്റെ ഇന്തോനേഷ്യൻ ബാടിക് ശേഖരണത്തിന്റെ എക്സിബിഷൻ നടത്തുകയും ചെയ്തു. 1992 ലെ ഡൻഹമിന്റെ തീസിസിനെ കുറിച്ച് ഡൂക്ക് യൂണിവേഴ്സിറ്റി പ്രെസ്സ് സർവൈവിങ് എഗെയിൻസ്റ്റ് ദ ഓഡ്സ്: വില്ലേജ് ഇൻഡസ്ട്രി ഇൻ ഇന്തോനേഷ്യ എന്ന പേരിലൊരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഡൻഹമിന്റെ ജീവചരിത്രത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിന്റെ മുൻ എഴുത്തുകാരനും റിപ്പോർട്ടറുമായ ജന്നി സ്കോട്ട് എ സിങ്കുലർ വുമൺ ഇൻ 2011 എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. മയോണയിലെ ഹവാലി സർവ്വകലാശാല ഡൻഹമിന്റെ ബഹുമാനാർത്ഥം ആന്ത്രോപോളജി വിഭാഗത്തിനെ ദ ആൻ ഡൻഹം സോയടോറോ എൻഡോവ്മെന്റ് ഇൻ ദ ആന്ത്രോപോളജി ഡിപ്പാർട്ട്മെന്റ് എന്ന പേരിലാക്കി. ഇതുകൂടാതെ ഹവാലി, ഹോണൊലുലുവിലെ ഈസ്റ്റ്-വെസ്റ്റ് സെന്റർ (EWC) ആൻ ഡൻഹം സോയടോറോ ഗ്രാഡുവേറ്റ് ഫെല്ലോഷിപ്പിനുവേണ്ടി വിദ്യാർത്ഥികൾക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തു.[8]

ഒരു ഇന്റർവ്യൂവിൽ ബറാക് ഒബാമ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: "the dominant figure in my formative years ... The values she taught me continue to be my touchstone when it comes to how I go about the world of politics."[9]

കുടുംബജീവിതവും വിവാഹവും തിരുത്തുക

പ്രമാണം:Ann Dunham with father and children.jpg
സ്റ്റാൻലി ആർമർ ഡൻ‌ഹാം, ആൻ ഡൻ‌ഹാം, മായ സ്യൂട്ടോറോ, ബറാക് ഒബാമ, mid-1970s (l to r)

1959 ഓഗസ്റ്റ് 21 ന് യൂണിയനിൽ പ്രവേശിച്ച അമ്പതാമത്തെ സംസ്ഥാനമായി ഹവായ് മാറി. ഡൻ‌ഹാമിന്റെ മാതാപിതാക്കൾ പുതിയ സംസ്ഥാനത്ത് ബിസിനസ്സ് അവസരങ്ങൾ തേടി, 1960-ൽ ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ഡൻ‌ഹാമും കുടുംബവും ഹോണോലുലുവിലേക്ക് മാറി. ഡൻ‌ഹാം താമസിയാതെ മെനോവയിലെ ഹവായ് സർവകലാശാലയിൽ ചേർന്നു.

ആദ്യ വിവാഹം തിരുത്തുക

ഒരു റഷ്യൻ ഭാഷാ ക്ലാസ്സിൽ പഠിക്കുന്നതിനിടെ, സ്കൂളിലെ ആദ്യത്തെ ആഫ്രിക്കൻ വിദ്യാർത്ഥിയായ ബറാക് ഒബാമ സീനിയറിനെ ഡൻഹാം കണ്ടുമുട്ടി.[10][11] ഗർഭിണിയായ ഭാര്യയെയും ശിശുവായ മകനെയും സ്വന്തം പട്ടണമായ കെനിയയിലെ നയാംഗോമ കൊഗെലോയിൽ ഉപേക്ഷിച്ച് 23-ാം വയസ്സിൽ, ഒബാമ സീനിയർ വിദ്യാഭ്യാസം നേടാനായി ഹവായിയിലെത്തിയതായിരുന്നു. 1961 ഫെബ്രുവരി 2 ന് ഹവായി ദ്വീപായ മൗയിയിൽ വച്ച് രണ്ട് കുടുംബങ്ങളിൽ നിന്നും മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ഡൻ‌ഹാമും ഒബാമ സീനിയറും വിവാഹിതരായി.[12][13] മൂന്ന് മാസം ഗർഭിണിയായിരുന്നു ഡൻഹാം.[12][14] കെനിയയിലെ തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് ഒബാമ സീനിയർ ഒടുവിൽ ഡൻഹാമിനെ അറിയിച്ചെങ്കിലും താൻ വിവാഹമോചിതനാണെന്ന് അവകാശപ്പെട്ടു. വർഷങ്ങൾക്കുശേഷം, ഇത് തെറ്റാണെന്ന് അവർ കണ്ടെത്തി.[11]ലുവോ ആചാരങ്ങൾക്കനുസൃതമായി രണ്ടാമത്തെ ഭാര്യയെ വിവാഹം കഴിക്കാൻ അനുമതി നൽകിയതായി ഒബാമ സീനിയറിന്റെ ആദ്യ ഭാര്യ കെസിയ പിന്നീട് പറഞ്ഞു.[15]

1961 ഓഗസ്റ്റ് 4 ന്, 18 ആം വയസ്സിൽ, ഡൻഹാം തന്റെ ആദ്യത്തെ കുട്ടി ബറാക്ക് ഒബാമ രണ്ടാമന് ജന്മം നൽകി.[16] 1961-ൽ വാഷിംഗ്ടൺ സ്റ്റേറ്റിലെ സുഹൃത്തുക്കൾ അവളുടെ ഒരു മാസം പ്രായമുള്ള കുഞ്ഞിനൊപ്പം സന്ദർശിച്ചത് ഓർക്കുന്നു.[17][18][19][20][21] 1961 സെപ്റ്റംബർ മുതൽ 1962 ജൂൺ വരെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ ക്ലാസെടുത്തു. സിയാറ്റിലിലെ ക്യാപിറ്റൽ ഹിൽ പരിസരത്ത് അമ്മമാത്രം മകനോടൊപ്പം താമസിച്ചു. ഭർത്താവ് ഹവായിയിൽ പഠനം തുടർന്നു.[22][18][23][24][25] ഒബാമ സീനിയർ 1962 ജൂണിൽ ഹവായ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയപ്പോൾ, ന്യൂയോർക്ക് സിറ്റിയിൽ പഠിക്കാൻ അദ്ദേഹത്തിന് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തു.[26] എന്നാൽ കൂടുതൽ പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയിൽ ചേരാൻ താൽപ്പര്യപ്പെടുന്നതിനാൽ അത് നിരസിച്ചു.[13] അദ്ദേഹം മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലേക്ക് പുറപ്പെട്ടു, അവിടെ 1962 അവസാനത്തോടെ ഹാർവാഡിൽ ബിരുദ പഠനം ആരംഭിച്ചു.[11] ഡൺഹാം ഹോണോലുലുവിലേക്ക് മടങ്ങി 1963 ജനുവരിയിൽ സ്പ്രിംഗ് സെമസ്റ്ററിൽ ഹവായ് സർവകലാശാലയിൽ ബിരുദ വിദ്യാഭ്യാസം പുനരാരംഭിച്ചു. ഈ സമയത്ത്, ഒബാമയെ വളർത്താൻ അവളുടെ മാതാപിതാക്കൾ സഹായിച്ചു. 1964 ജനുവരിയിൽ ഡൻഹാം വിവാഹമോചനത്തിന് അപേക്ഷ നൽകി. ഒബാമ സീനിയർ അനുകൂലിച്ചു.[14] 1964 ഡിസംബറിൽ ഒബാമ സീനിയർ ലിത്വാനിയൻ പൈതൃകത്തിലെ ജൂത അമേരിക്കക്കാരിയായ റൂത്ത് ബേക്കറിനെ വിവാഹം കഴിച്ചു. 1971-ൽ അവർ വേർപിരിഞ്ഞു. 1973-ൽ രണ്ട് ആൺമക്കളുണ്ടായതിനുശേഷം വിവാഹമോചനം നേടി. 1965-ൽ ഒബാമ സീനിയറിന് ഹാർവാഡിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ. നേടി.[27] 1971-ൽ അദ്ദേഹം ഒരു മാസത്തേക്ക് ഹവായിയിലെത്തി. 10 വയസ്സുള്ള മകൻ ബരാക്കിനെ സന്ദർശിച്ചു. അവസാനമായി അദ്ദേഹം തന്റെ മകനെ കാണുകയും ചെയ്തു. അവരുടെ വ്യക്തിപരമായ പ്രധാന ഇടപെടലായിരുന്നു അത്. 1982-ൽ ഒബാമ സീനിയർ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  • Dunham, S Ann (1982). Civil rights of working Indonesian women. OCLC 428080409.
  • Dunham, S Ann (1982). The effects of industrialization on women workers in Indonesia. OCLC 428078083.
  • Dunham, S Ann (1982). Women's work in village industries on Java. OCLC 663711102.
  • Dunham, S Ann (1983). Women's economic activities in North Coast fishing communities: background for a proposal from PPA. OCLC 428080414.
  • Dunham, S Ann; Haryanto, Roes (1990). BRI Briefing Booklet: KUPEDES Development Impact Survey. Jakarta: Bank Rakyat Indonesia.
  • Dunham, S Ann (1992). Peasant blacksmithing in Indonesia : surviving against all odds (Thesis). Honolulu: University of Hawaiʻi at Mānoa. OCLC 608906279, 607863728 and 221709485.
  • Dunham, S Ann; Liputo, Yuliani; Prabantoro, Andityas (2008). Pendekar-pendekar besi Nusantara : kajian antropologi tentang pandai besi tradisional di Indonesia [Nusantara iron warrior-warrior: anthropological studies of traditional blacksmiths in Indonesia] (in ഇന്തോനേഷ്യൻ). Bandung, Indonesia: Mizan. ISBN 9789794335345. OCLC 778260082.
  • Dunham, S Ann (2010) [2009]. Dewey, Alice G; Cooper, Nancy I (eds.). Surviving against the odds : village industry in Indonesia. Foreword by Maya Soetoro-Ng; afterword by Robert W. Hefner. Durham, NC: Duke University Press. ISBN 9780822346876. OCLC 492379459 and 652066335.
  • Dunham, S Ann; Ghildyal, Anita (2012). Ann Dunham's legacy : a collection of Indonesian batik. Kuala Lumpur, Malaysia: Islamic Arts Museum Malaysia. ISBN 9789834469672. OCLC 809731662.

അവലംബം തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ആൻ_ഡൻഹം&oldid=3779632" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലപ്രധാന താൾപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻലോക പരിസ്ഥിതി ദിനംഎക്സിറ്റ് പോൾലൈംഗികബന്ധംമലയാളംലൈംഗിക വിദ്യാഭ്യാസംഉള്ളൂർ എസ്. പരമേശ്വരയ്യർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾവള്ളത്തോൾ നാരായണമേനോൻആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർഇല്യൂമിനേറ്റിആടുജീവിതംചെറുശ്ശേരിമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർപാത്തുമ്മായുടെ ആട്വിദ്യാഭ്യാസ അവകാശനിയമം 2009ടർബോ (ചലച്ചിത്രം)കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകഥകളികൊട്ടിയൂർ വൈശാഖ ഉത്സവംഒ.എൻ.വി. കുറുപ്പ്ഒ.വി. വിജയൻപാപുവ ന്യൂ ഗിനിയജി. ശങ്കരക്കുറുപ്പ്ഇന്ത്യയുടെ ഭരണഘടനമഹാത്മാ ഗാന്ധികേരളംകേരളത്തിലെ ജില്ലകളുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 6)കോറി ആൻഡേഴ്സൺകവിത്രയം