ആഫ്രിക്കൻ ചരിത്രം

മനുഷ്യ പൂർവികരുടെ ഉദ്ഭവം തൊട്ട് ആരംഭിക്കുന്നതാണ് ആഫ്രിക്കൻ വൻകരയുടെ ചരിത്രം. അത് ഇന്നത്തെ വൈവിധ്യപൂർണ്ണമായ ഒരുകൂട്ടം വികസ്വര രാഷ്ടങ്ങൾ വരെ എത്തിനിൽക്കുന്നു. ഏകദേശം 20000 വർഷം മുൻപ് ആഫ്രിക്കൻ വൻകരയിലായിരുന്നു നാമെല്ലാം ഉൾപ്പെടുന്ന ആധുനിക മനുഷ്യൻ അഥവാ ഹോമോ സാപിയൻസ് ആദ്യമായി ഉണ്ടായതും. അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന ചരിത്രം കുഷ് സാമ്രാജ്യത്തിന്റേതാണ്.[1] പിന്നീട് പ്രാചീന ഈജിപ്ത്, സഹേൽ, മഗ്‌രിബ്, ഹോൺ ഓഫ് ആഫ്രിക്ക എന്നിവയും വരുന്നു.

Pre-colonial African states from different time periods

സഹാറയുടെ മരുഭൂമിവത്കരണത്തെ തുടർന്ന് വടക്കൻ ആഫ്രിക്കൻ ചരിത്രം മധ്യധരണ്യാഴിയുടെയും തെക്കൻ യൂറോപ്പിന്റെയും ചരിത്രവുമായി ഇടകലർന്നു. ബിസി 1000 മുതൽ എഡി 0  വരെ പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്ന് പല തവണ നടന്ന ബാന്റു വംശത്തിന്റെ വികാസം ആഫ്രിക്കയുടെ മധ്യ, തെക്കൻ മേഖലകളിൽ ഭാഷകൾക്ക് ഒരുമ വരുത്തി.

മധ്യകാലഘട്ടത്തിൽ അറേബ്യയിൽനിന്ന് പടിഞ്ഞറോട്ട് ഈജിപ്തിലേക്ക് മഗ്‌രിബും സഹേലും കടന്ന് ഇസ്ലാം മതം വന്നെത്തി. കോളനിവത്കരണത്തിന് മുൻപ് ആഫ്രിക്കയിൽ പതിനായിരത്തിലധികം നാട്ടുരാജ്യങ്ങളും സ്വന്തമായ ഭാഷയും ആചാരങ്ങളും ഉള്ള സ്വയംപര്യാപ്ത സംഘങ്ങളും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.[2] പ്രധാന നാട്ടുരാജ്യങ്ങൾ അജുറാൻ(Ajuran) സാമ്രാജ്യം, ആദൽ(Adal) സുൽത്താനത്ത്, വർസൻഗലി(Warsangali) സുൽത്താനത്ത്, റി രാജ്യം(Nri),നോക് സംസ്കാരം, മാലി സാമ്രാജ്യം, സോങ്ഹായ്(Songhai) സാമ്രാജ്യം, ബെനിൻ സാമ്രാജ്യം, ഒയോ സാമ്രാജ്യം, അശാന്റി സാമ്രാജ്യം,ഘാന സാമ്രാജ്യം, മോസി സാമ്രാജ്യം, മുറ്റപ(Mutapa) സാമ്രാജ്യം, മാപുങ്ങുബ്വേ(Mapungubwe) രാജ്യം,സിൻ രാജ്യം,സെന്നാർ രാജ്യം,സാലും(Saloum) രാജ്യം,ബഓൾ(Baol) രാജ്യം,കായോർ(Cayor) രാജ്യം,സിംബാബ്വേ,കോംഗോ,കാബു സാമ്രാജ്യം, ലെ ഫെ(Ile Ife) രാജ്യം,പ്രാചീന കാർത്തേജ്, നുമിടിയ, മോരിടാനിയ(Mauretania),അക്സുമെറ്റ്(Aksumite) സാമ്രാജ്യം   മുതലായവയാണ്.

ഏഴാം നൂറ്റാണ്ടിന്റെ പകുതി മുതൽ അറബികൾ ആഫ്രിക്കക്കാരെ അടിമകൾ ആക്കി തുടങ്ങിയിരുന്നു. റാഷിദുൻ ഖിലാഫത്തും മകുറിയ രാജ്യവും തമ്മിൽ എഡി 652-ൽ  നടന്ന രണ്ടാം ഡൊൺഗോള യുദ്ധത്തിനു ശേഷം ചെയ്ത സന്ധി ഉടമ്പടി പ്രകാരം ആഫ്രിക്കൻ അടിമകൾ ഏഷ്യാക്കാർക്കും യൂറോപ്യക്കാർക്കുമൊപ്പം ചെങ്കടലിനും, ഇന്ത്യൻ മഹാസമുദ്രത്തിനും, സഹാറാ മരുഭൂമിക്കും കുറുകെ വ്യാപാരം ചെയ്യപ്പെട്ടു.

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി പാശ്ചാത്യരും അടിമവ്യാപാരത്തിൽ കടന്നു വന്നു. പോർച്ചുഗീസ് അറ്റ്ലാന്റിക് അടിമ വ്യാപാരത്തിന്റെ ഭാഗമായി ആദ്യം വ്യാപാരം വഴിയും പിന്നെ ബലമായും അടിമകളെ സ്വന്തമാക്കി. അവർ പടിഞ്ഞാറൻ, മധ്യ, തെക്കൻ ആഫ്രിക്കൻ പ്രദേശവാസികളെ അടിമകളാക്കി വിദേശത്തേക്ക് കടത്തി. തുടർന്ന് ആഫ്രിക്കയിൽ കോളനിവത്കരണം ആളിപ്പടർന്നു. 1870-ൽ 10% ആയിരുന്ന കോളനിവത്കരണം ആഫ്രിക്കക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിൽ(1881-1914) 90% ആയി മാറി. പക്ഷെ വൻകരയിൽ പലയിടത്തും പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്ര്യ സമരങ്ങളും രണ്ടാം ലോക മഹായുദ്ധം മൂലം യൂറോപ്പ് ദുർബലമായതും മൂലം കോളനി ഭരണം ആഫ്രിക്കയിലെമ്പാടും തൂത്തെറിയപ്പെട്ടു. ഇതിന് മൂർദ്ധന്യത്തിലെത്തിയ 1960-നെ ആഫ്രിക്കയുടെ വർഷം എന്നറിയപ്പെട്ടു.

  1. Williams, Chancellor (1987). Destruction of Black Civilisation. Chicago: Third World Press. pp. 61–63. ISBN 9780883780305.
  2. Africa Information
"https:https://www.how.com.vn/wiki/index.php?lang=ml&q=ആഫ്രിക്കൻ_ചരിത്രം&oldid=2927188" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംകുമാരനാശാൻഈദുൽ അദ്‌ഹവായനദിനംതുഞ്ചത്തെഴുത്തച്ഛൻലോക രക്തദാന ദിനംമലയാളം അക്ഷരമാലപി.എൻ. പണിക്കർവള്ളത്തോൾ നാരായണമേനോൻസുഗതകുമാരിമധുസൂദനൻ നായർഹജ്ജ്മലയാളംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമുഗൾ സാമ്രാജ്യംജൈനമതംചണ്ഡാലഭിക്ഷുകിബാബർകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅക്‌ബർകേരളംരബീന്ദ്രനാഥ് ടാഗോർബിഗ് ബോസ് (മലയാളം സീസൺ 6)ഇബ്രാഹിംമലയാള മനോരമ ദിനപ്പത്രംകടത്തനാട്ട് മാധവിയമ്മചെ ഗെവാറഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർവൈക്കം മുഹമ്മദ് ബഷീർഅറഫാദിനംആടുജീവിതംചങ്ങമ്പുഴ കൃഷ്ണപിള്ളപ്രധാന ദിനങ്ങൾരാമകൃഷ്ണൻ കുമരനല്ലൂർഎസ്.കെ. പൊറ്റെക്കാട്ട്രാമപുരത്തുവാര്യർ