മനുഷ്യനടക്കമുള്ള പല സസ്തനികളുടേയും കർണ്ണനാളത്തിൽ (ear canal) ഉണ്ടാക്കപ്പെടുന്ന സ്രവമാണ് ചെവിക്കായം (earwax). ചെവിക്കാട്ടം , കർണ്ണമലം എന്നിങ്ങനേയും ഇത് അറിയപ്പെടുന്നു. സെറുമെൻ (cerumen)എന്ന് സാങ്കേതിക നാമം. മലിനവും ദോഷകരവും എന്നു പണ്ട് കരുതിപോന്നിരുന്ന ചെവിക്കായം കർണ്ണ സംരക്ഷണത്തിനും ശുചിത്വത്തിനും ചെവിയുടെ സുഖപ്രവർത്തനത്തിനും അവശ്യഘടകമാണ്. ഭക്ഷണം ചവച്ചരയ്ക്കുന്ന പ്രക്രിയയിൽ ചെവിക്കായം സാവധാനം പുറംതള്ളപ്പെടുന്നു . പകരമായി പുതുതായി ചെവിക്കായം സെറുമെൻ ഗ്രന്ധികളിൽ നിന്നു സ്രവിപ്പിക്കപ്പെടുന്നു . എന്നാൽ അമിതസ്രാവം കേൾവിതകരാറടക്കമുള്ള കർണ്ണരോഗങ്ങൾക്ക് കാരണമായേക്കാം.

നീക്കം ചെയ്യപ്പെട്ട മനുഷ്യ ചെവിക്കായം

ഘടന തിരുത്തുക

സാധാരണയായി മഞ്ഞനിറവും മെഴുകുസമാനമായ രൂപവുമാണ് മനുഷ്യ ചെവിക്കായത്തിനുള്ളത്. സെബേഷ്യസ് ഗ്രന്ഥികളും ചില വിയർപ്പു ഗ്രന്ഥികളും ഉത്പാദിപ്പിക്കുന്ന ഒരു മിശ്രസ്രവമാണ് ചെവിക്കായം. പൊലിഞ്ഞുപോയ ത്വക്ക് കോശങ്ങൾ, കെറാറ്റിൻ, കൊഴുപ്പുകൾ , കൊളസ്ട്രോൾ എന്നിവയും ചെവിക്കായത്തിൽ കാണപ്പെടുന്നു.

ചെവിക്കായത്തിന്റെ പ്രസക്തി തിരുത്തുക

  • കർണ്ണപടത്തിനു ചുറ്റും കൊഴിഞ്ഞുവീഴുന്ന കോശങ്ങളടക്കമുള്ള മാലിനവസ്തുക്കൾ ചെവിക്കായത്തിൽപറ്റി ക്രമേണ പുറംകർണ്ണ (outer ear)ദിശയിലേയ്ക്ക് തള്ളപ്പെടുന്നു. ഇതു മൂലം കർണ്ണാന്തരങ്ങൾ ശുചീകരിക്കപ്പെടുന്നു.
  • കൊഴുപ്പുകളുടെ സാന്നിധ്യമൂലം നേർത്ത നനവും, അഘർഷണസ്വഭാവവും(lubricant property) കൈവന്ന ചെവിക്കായം കർണ്ണാന്തരത്തെ വരളാതെ സംരക്ഷിക്കുന്നു. അപ്രകാരം ചെവിചൊറിച്ചിലും എരിച്ചിലും ഒഴിവാക്കാൻ ഉപകരിക്കുന്നു
  • അനേകതരം ബാക്ടീരിയകളുടെ വളർച്ച ചെവിക്കായം തടസ്സപ്പെടുത്തുന്നത് മൂലം രോഗാണുവിമുക്തമായ കർണ്ണാന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു.

ആരോഗ്യപ്രശ്നസാധ്യതകൾ തിരുത്തുക

  1. കേൾവിക്കുറവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ചെവിക്കായത്തിന്റെ അമിതസ്രാവമാണു്. ശ്രവണോപകരണങ്ങൾ പലപ്പോഴും ഫലം ചെയ്യാത്തതും ഉപയോക്താക്കളിൽ കാണപ്പെടുന്ന അമിതസ്രവം മൂലമാണ്.
  2. സ്വയം ചികിൽസാശ്രമങ്ങൾ പരാജയപ്പെടുന്നത് കർണ്ണരോഗങ്ങൾ ഉണ്ടാവാൻ കാരണമായി ഭവിക്കാറുണ്ട്. ചെവിക്കായം നീക്കം ചെയ്യാനുള്ള ശ്രമത്തിൽ കർണ്ണാന്തരത്തിൽ മൂർച്ചയേറിയതും അല്ലാത്തുമായ വസ്തുക്കൾ കടത്തുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നു. കർണ്ണപടം പൊട്ടുക, ത്വക്കിനു മുറിവും പോറലുമേൽക്കുക തുടങ്ങിയ അവസ്ഥാവിശേഷങ്ങളും ഇതുമൂലം സംജാതമാവുന്നു.
"https:https://www.how.com.vn/wiki/index.php?lang=ml&q=ചെവിക്കായം&oldid=2923867" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംപ്രധാന താൾപ്രത്യേകം:അന്വേഷണംലൈംഗിക വിദ്യാഭ്യാസംതുഞ്ചത്തെഴുത്തച്ഛൻമലയാളംമുല്ലപ്പെരിയാർ അണക്കെട്ട്‌കുമാരനാശാൻകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർഎക്സിറ്റ് പോൾകൊട്ടിയൂർ ശിവക്ഷേത്രങ്ങൾആധുനിക കവിത്രയംലൈംഗികബന്ധംപ്രാചീനകവിത്രയംഇല്യൂമിനേറ്റിവള്ളത്തോൾ നാരായണമേനോൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരി2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽടർബോ (ചലച്ചിത്രം)കുഞ്ചൻ നമ്പ്യാർഒ.വി. വിജയൻസ്വരാക്ഷരങ്ങൾവൈക്കം മുഹമ്മദ് ബഷീർകൂട്ടക്ഷരംജി. ശങ്കരക്കുറുപ്പ്ലോക്‌സഭലോക പുകയില വിരുദ്ധദിനംകേരളത്തിലെ ജില്ലകളുടെ പട്ടികകൊട്ടിയൂർ വൈശാഖ ഉത്സവംപ്രധാന ദിനങ്ങൾകേരളംമലയാള മനോരമ ദിനപ്പത്രംകമല സുറയ്യആടുജീവിതംഇന്ത്യയുടെ ഭരണഘടനപാത്തുമ്മായുടെ ആട്