ജപ്പാന്റെ ദേശീയ കായിക വിനോദമാണ്‌ സുമോ ഗുസ്തി. രണ്ടു ഗുസ്തിക്കാർ (റികിഷി)‍ തമ്മിൽ നടത്തുന്ന ഒരു ഗുസ്തി മൽസരമാണിത്. ഷിന്റോ ദേവാലയങ്ങളിൽ ദേവപ്രീതിക്കായുള്ള അനുഷ്ഠാനമെന്ന നിലയിലാണ്‌ പണ്ടുകാലത്ത് സുമോ ഗുസ്തി നടന്നിരുന്നത്. എതിരാളിയെ മലർത്തിയടിക്കുകയോ ദോഹ്യോ എന്ന മൽസരം നടക്കുന്ന വലയത്തിനു പുറത്താക്കുകയോ ചെയ്യുകയാണ്‌ ലക്ഷ്യം. ജപ്പാനിലാണ്‌ ഈ ആയോധനമൽസരം ആരംഭിച്ചത്. ജപ്പാനിൽ മാത്രമേ ഇത് പ്രൊഫഷണൽ മൽസരമായി നടത്തപ്പെടുന്നുള്ളു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, ജപ്പാൻകാർ ഇത് ജെൻഡായ് ബുദോ എന്ന ജപ്പാനീസ് ആയോധനകലയുടെ ഭാഗമയിട്ടാണ്‌ കരുതുന്നത് [അവലംബം ആവശ്യമാണ്]. സുമോ ഗുസ്തി നടത്തപ്പെട്ടിരുന്ന ഷിന്റോ മത കാലഘട്ടത്തിലേതു പോലെ തന്നെ ഇന്നും പുരാതനമായ ക്രിയാവിധികൾ (ഉദാഹരണത്തിന്‌ ശുദ്ധീകരിക്കാൻ ഉപ്പുപയോഗിക്കുന്നു) അനുസരിച്ചാണ്‌ മൽസരങ്ങൾ നടത്തെപ്പെടുന്നത്. സുമോ ഗുസ്തിക്കാരുടെ ജീവിതം സുമോ അസോസിയേഷന്റെ നിബന്ധനകൾക്കനുസരിച്ച് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പ്രൊഫഷണൽ സുമോ ഗുസ്തിക്കാർ ഹെയ എന്നറിയപ്പെടുന്ന സുമോ പരിശീലനക്കളരിയിൽ പാരമ്പര്യ വിധികൾക്കും നിയമങ്ങൾക്കുമനുസരിച്ചു ജീവിക്കണമെന്നുള്ളത് നിർബന്ധമാണ്‌. അവരുടെ ഭക്ഷണം മുതൽ വസ്ത്രധാരണം വരെ ഇതിൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

Sumo (相撲)

യൊകൊസുന അസഷൊര്യു അകിനോരിയും കൊമുസുബി കൊറ്റൊഷൊഗികു കസുഹിരോയും തമ്മിലുള്ള് സുമോ ഗുസ്തി മൽസരം (ടൊരി-കുമി) - ജനുവരി - 2008.
Focusനിയന്ത്രണവും പിടിത്തവും
Hardnessമുഴുവൻ ശരീരസമ്പർക്കം
Country of originജപ്പാൻ Japan
Olympic Sportഅല്ല
Official Sitehttp://www.sumo.or.jp/eng/

ഗുസ്തിക്കാർ തിരുത്തുക

അസാധാരണ വലിപ്പമുള്ളവരാണ്‌ സുമോ ഗുസ്തിക്കാർ.250 കിലോയിൽ കൂടുതലാൺ് ഇവരുടെ ഭാരം.ഭാരം വർദ്ധിക്കാനായി ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഇവർ കഴിക്കുന്നു.സുമോ വിദ്യാലയങ്ങൾ കൗമാരക്കാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി ഗുസ്തിക്കാരായി വളർത്തുന്നു.

വേദി തിരുത്തുക

4.55 മീറ്റർ വ്യാസമുള്ള വൃത്താകൃതിയുള്ള ഗോദയിൽ അഭിമുഖം നിന്നാണ്‌ സുമോ മത്സരം നടക്കുന്നത്.34 മുതൽ 60 സെന്റീമീറ്റർ ഉയരത്തിലായിരിക്കും വേദി.

അവലംബം തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=സുമോ_ഗുസ്തി&oldid=3514427" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: കുമാരനാശാൻമലയാളം അക്ഷരമാലതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾപ്രത്യേകം:അന്വേഷണംകേന്ദ്ര മന്ത്രിസഭവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടചണ്ഡാലഭിക്ഷുകിഉള്ളൂർ എസ്. പരമേശ്വരയ്യർലോക പരിസ്ഥിതി ദിനംസുഗതകുമാരിസുരേഷ് ഗോപിഅക്‌ബർബാബർരാജ്യസഭസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിഹംപിമലയാളംകടത്തനാട്ട് മാധവിയമ്മആധുനിക കവിത്രയംജി. കുമാരപിള്ളഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംചെറുശ്ശേരിരാമപുരത്തുവാര്യർപ്രാചീനകവിത്രയംരാമകൃഷ്ണൻ കുമരനല്ലൂർമുഗൾ സാമ്രാജ്യംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമധുസൂദനൻ നായർപ്രാചീന ശിലായുഗംകേരളംഹുമായൂൺഇന്ത്യഇ.സി.ജി. സുദർശൻവായനദിനംതകഴി ശിവശങ്കരപ്പിള്ളഇന്ത്യയുടെ ഭരണഘടനകുഞ്ചൻ നമ്പ്യാർ