ടാങ്കർ (കപ്പൽ)

വലിയ അളവിൽ ദ്രാവകങ്ങൾ വഹിക്കാവുന്ന കപ്പൽ

ദ്രാവക രൂപത്തിലുള്ള ചരക്കുകൾ കയറ്റിക്കൊണ്ടു പോകാനുപയോഗിക്കുന്ന കപ്പലാണ് ടാങ്കർ. മിക്കപ്പോഴും കപ്പലിന്റെ നീളത്തോളം വരുന്ന എണ്ണ ടാങ്കുകൾ ഇവയിൽ കാണും.

വ്യാപാര ക്രൂഡോയിൽ ടാങ്കർ

ടാങ്കറുകളുടെ വിധം തിരുത്തുക

പൊതുവേ നാലു വിഭാഗം ടാങ്കറുകളുണ്ട്;

  • എണ്ണ ടാങ്കറുകൾ
  • രാസ പദാർഥങ്ങൾ കൊണ്ടു പോകാനുള്ള രാസവാഹക ടാങ്കറുകൾ
  • ശീതീകരിച്ചു ദ്രാവക രൂപത്തിലുള്ള വാതകം കൊണ്ടു പോകുന്ന ടാങ്കറുകൾ
  • വെള്ളം/അയിര്/ബൾക്ക്/എണ്ണ/ധാന്യം എന്നിവ കൊണ്ടുപോകുന്ന 'OBO' (ore/bulk/oil) ടാങ്കറുകൾ.[1]

ടാങ്കർനിർമ്മാണം തിരുത്തുക

1886-ൽ ജർമനിയിലാണ് ആദ്യ ടാങ്കർ നിർമിച്ചത്. ഇതിന് 300 മെട്രിക് ടൺ എണ്ണ വഹിക്കാനുള്ള ശേഷി ഉണ്ടായിരുന്നു. രണ്ടാം ലോകയുദ്ധം പെട്രോളിയത്തിനുള്ള ആവശ്യം വ്യാപകമാക്കിയത് ടാങ്കർ നിർമ്മാണത്തിനു പ്രചോദനമായി ഭവിച്ചു. ഏറ്റവും ബൃഹത്തായ 'ULCC' (അൾട്രാ-ലാർജ് ക്രൂഡ് കാരിയർ) എന്നയിനം ടാങ്കറിന് ഏകദേശം 500,000 ഡെഡ് വെയ്റ്റ് ടൺ ഭാരശേഷി ഉണ്ടായിരുന്നു.[2]

പ്രവർത്തനം തിരുത്തുക

ടാങ്കറിനു ഭാരിച്ച നിർമ്മാണ ചെലവാണുള്ളത്. അപൂർവം ചില സ്വകാര്യ ഏജൻസികൾക്കു ടാങ്കറുകളുടെ ഉടമസ്ഥാവകാശം ഉണ്ടെങ്കിലും മിക്കപ്പോഴും വൻകിട എണ്ണ കമ്പനികൾക്കായിരിക്കും ഭൂരിപക്ഷം ടാങ്കറുകളുടേയും ഉടമസ്ഥതയുള്ളത്. ഇവയ്ക്ക് നിശ്ചിത സഞ്ചാരപാതകളും കാണും. ടാങ്കർ നിർമ്മാണം, പ്രവർത്തനം എന്നിവയെ വിലയിരുത്തുന്നത് ഇന്റർഗവൺമെന്റൽ മാരിടൈം കൺസൽറ്റേറ്റീവ് ഓർഗനൈസേഷൻ (IMCO)[3] എന്ന പേരിലറിയപ്പെടുന്ന സംഘടനയാണ്. സമുദ്ര മലിനീകരണ നിയന്ത്രണം, കപ്പലോട്ട സുരക്ഷ, ആവശ്യമായ അഗ്നിശമന സൗകര്യങ്ങൾ, നിർമ്മാണ രീതിയിലുള്ള ആഗോള സഹകരണം, സഞ്ചാരപാത നിർണയനം തുടങ്ങി ടാങ്കറുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ സംബന്ധിച്ചുള്ള ഗവേഷണങ്ങളും ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.

അവലംബം തിരുത്തുക

  1. http://www.enotes.com/topic/Ore-bulk-oil_carrier Ore-bulk-oil carrier - eNotes.com Reference
  2. http://theenergylibrary.com/node/8152 very large crude carrier (VLCC)
  3. http://books.google.co.in/books/about/The_activities_of_the_Inter_Governmental.html?id=d8hkAAAAIAAJ&redir_esc=y The activities of the Inter-Governmental Maritime Consultative

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

വീഡിയോ തിരുത്തുക

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാങ്കർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.how.com.vn/wiki/index.php?lang=ml&q=ടാങ്കർ_(കപ്പൽ)&oldid=3632660" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾപ്രത്യേകം:അന്വേഷണംലോക പുകയില വിരുദ്ധദിനംമലയാളം അക്ഷരമാലഇല്യൂമിനേറ്റിലൈംഗികബന്ധംതുഞ്ചത്തെഴുത്തച്ഛൻകമല സുറയ്യകൊട്ടിയൂർ ശിവക്ഷേത്രങ്ങൾമലയാളംഅറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർകുമാരനാശാൻവിവേകാനന്ദപ്പാറലോക പരിസ്ഥിതി ദിനംഅരിവാൾ കോശ വിളർച്ചമഹാത്മാ ഗാന്ധിഇസ്രായേൽ-പലസ്തീൻ സംഘർഷംകൊട്ടിയൂർ വൈശാഖ ഉത്സവംവിവേകാനന്ദൻകേരളംമേഘസ്ഫോടനംപ്രധാന ദിനങ്ങൾഉള്ളൂർ എസ്. പരമേശ്വരയ്യർപുകവലിയുടെ ആരോഗ്യ ഫലങ്ങൾമുല്ലപ്പെരിയാർ അണക്കെട്ട്‌വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻഇന്ത്യയുടെ ഭരണഘടനആടുജീവിതംപലസ്തീൻ (രാജ്യം)ആധുനിക കവിത്രയംപ്രാചീനകവിത്രയംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംചെറുശ്ശേരികഥകളിപുകയിലഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംലൈംഗിക വിദ്യാഭ്യാസം