ഗതാഗതക്കുരുക്ക്

ഗതാഗതമാർഗ്ഗങ്ങളുടെ ഉപയോഗം കൂടുന്നതുമൂലം ഉണ്ടാകുന്ന ഒരവസ്ഥയാണ് ഗതാഗതക്കുരുക്ക് (Traffic congestion, Traffic jam). കുറഞ്ഞ വേഗതയിലുള്ളയാത്ര, യാത്രാസമയത്തിലുള്ള വർദ്ധനവ്, വാഹനങ്ങളുടെ നീണ്ടനിര എന്നിവയാണു ഗതാഗതക്കുരുക്കിന്റെ സവിശേഷതകൾ. ഇതിന്റെ സർവസാധാരണമായ ഉദാഹരണമാണു റോഡിൽ വാഹനങ്ങളുടെ അമിതമായ ഉപയോഗം. വാഹനങ്ങൾ തമ്മിലുള്ള അകലം കുറയുന്ന വിധത്തിൽ ഗതാഗതത്തിന്റെ ആവശ്യകത വർദ്ധിക്കുമ്പോൾ ഗതാഗത ഒഴുക്കിന്റെ വേഗതകുറയുന്നു, ഇത് വാഹനങ്ങളുടെ തിക്കും തിരക്കിനും കാരണമാകുന്നു. ഒരു റോഡിന്റെ അല്ലെങ്കിൽ ജംഗ്‌ഷന്റെ ഉപയോഗം അതിന്റെ ഉൾക്കൊള്ളാനുള്ള പ്രാപ്തിയുടെ പാരമ്യത്തിലെത്തുമ്പോൾ  അത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ഗതാഗതക്കുരുക്ക് വാഹനമോടിക്കുന്ന ആളുകളുടെ മാനസിക പിരിമുറുക്കത്തിനും അരിശത്തിനും കാരണമാകുന്നു.

മോസ്കോ യിലെ ഒരു ഗതാഗതക്കുരുക്ക്.

വിപരീത ഫലങ്ങൾ തിരുത്തുക

ഗതാഗതക്കുരുക്കിൽ നിരാശനായ ഡ്രൈവർ
  • ഡ്രൈവർമാരുടേയും യാത്രക്കാരുടെയും ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ട വിലപ്പെട്ട സമയം ഗതാഗതക്കുരുക്കുമൂലം നഷ്ടപ്പെടുന്നു.
  • ജോലികൾക്കും യോഗങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും വൈകിയെത്തുന്നതു മൂലം കച്ചവടത്തിൽ നഷ്ടവും അച്ചടക്ക നടപടിയും വ്യക്തിപരമായ നഷ്ടങ്ങളും ഉണ്ടാകാൻ ഗതാഗതക്കുരുക്കു് കാരണമാകുന്നു.
  • യാത്രാസമയം മുൻകൂട്ടി കണക്കാക്കാൻ കഴിയാത്തതുമൂലം യാതയ്ക്കായി കൂടുതൽ സമയം മാറ്റിവെയ്ക്കുകയും ക്രിയാമകപ്രവർത്തനങ്ങളിലേർപ്പെടേണ്ട സമയം കുറയുകയും ചെയ്യുന്നു.
  • ആക്സിലറേഷനും ബ്രേക്കിംഗും വർദ്ധിക്കുന്നതിനാൽ അനാവശ്യ ഇന്ധനഉപയോഗത്തിലൂടെ അന്തരീക്ഷമലിനീകരണവും കാർബൺഡൈഓക്സൈഡ് പുറംതള്ളലും കൂടുന്നു.
  • ആക്സിലറേഷനും ബ്രേക്കിംഗും വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ തേയ്മാനം വർദ്ധിക്കുന്നു.
  • ഗതാഗതക്കുരുക്കു് ഡ്രൈവർമാരുടെ മാനസികമായ പിരിമുറുക്കത്തിനും ശാരീരിക അസ്വസ്ഥകൾക്കും കാരണമാകുന്നു.
  • അത്യാവശ്യമായി ലക്ഷ്യത്തിലേക്കെത്തേണ്ട വാഹനങ്ങൾ (emergency vehicles) ഗതാഗതക്കുരുക്കുമൂലം വൈകുന്നു.
  • പ്രധാനപാതയിലെ ഗതാഗതക്കുരുക്ക് അതുമായി ബന്ധപ്പെട്ട മറ്റു ചെറുപാതകളിലും യാത്രാ ക്ലേശം സൃഷ്ടിക്കുന്നു.
  • അപകടസാധ്യത വർദ്ധിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https:https://www.how.com.vn/wiki/index.php?lang=ml&q=ഗതാഗതക്കുരുക്ക്&oldid=3630402" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളം അക്ഷരമാലലോക പരിസ്ഥിതി ദിനംകുമാരനാശാൻപ്രത്യേകം:അന്വേഷണംതുഞ്ചത്തെഴുത്തച്ഛൻപ്രധാന താൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഉള്ളൂർ എസ്. പരമേശ്വരയ്യർവള്ളത്തോൾ നാരായണമേനോൻചെങ്കോട്ടജി. കുമാരപിള്ളചണ്ഡാലഭിക്ഷുകിമലയാളംചെറുശ്ശേരികെ.ജി. ശങ്കരപ്പിള്ളമുഗൾ സാമ്രാജ്യംഹംപിസുരേഷ് ഗോപികേരളത്തിലെ ജില്ലകളുടെ പട്ടികആധുനിക കവിത്രയംസുഗതകുമാരിഅങ്കണവാടികൊട്ടിയൂർ ശിവക്ഷേത്രങ്ങൾപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർമലയാള മനോരമ ദിനപ്പത്രംഇന്ത്യപ്രാചീന ശിലായുഗംഎൻ. ചന്ദ്രബാബു നായിഡുതകഴി ശിവശങ്കരപ്പിള്ളലോക്‌സഭകടത്തനാട്ട് മാധവിയമ്മനിതീഷ് കുമാർപ്രധാന ദിനങ്ങൾകേന്ദ്ര മന്ത്രിസഭരാഹുൽ മാങ്കൂട്ടത്തിൽ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഅക്‌ബർ