ഒരു താപഗതികവ്യൂഹത്തിലെ മൊത്തം ഊർജ്ജത്തിന്റെ അളവാണ് എൻതാൽപ്പി. ഇത് വ്യൂഹത്തിന്റെ ആന്തര ഊർജ്ജവും (വ്യൂഹം നിർമ്മിക്കാനാവശ്യമായ ഊർജ്ജം) ആ വ്യൂഹം അതിന്റെ ചുറ്റുപാടുകളിൽനിന്ന് വേർതിരിച്ച് നിർത്തുവാനാവശ്യമായ ഊർജ്ജവും ചേർന്നതാണ് .

എൻതാൽപ്പി എന്നത് താപഗതിക ഊർജ്ജവ്യതിയാനമാണ്. അന്താരാഷ്ട്ര അളവുകോൽ സംവിധാനത്തിൽ എൻതാൽപ്പിയുടെ അളവാണ് ജൂൾ . കലോറി എന്ന അളവുകോലും വ്യാപകമായി ഉപയോഗിച്ചുവരുന്നു.

രാസികമോ ജൈവീയമോ ഭൌതികമോ ആയ ഊർജ്ജമാറ്റത്തിന്റെ അളവുകോലാണ് എൻതാൽപ്പി. ഒരു വ്യൂഹത്തിന്റെ മുഴുവൻ എൻതാൽപ്പി നേരിട്ട് അളക്കാൻ സാദ്ധ്യമല്ല അതുകൊണ്ട് എൻതാൽപ്പിയിലുണ്ടാവുന്നമാറ്റം അളക്കുന്നതാണ് കൂടുതൽ സൌകര്യപ്രദം. താപശോഷകപ്രവർത്തനങ്ങളിൽ എൻതാൽപ്പിയുടെ മാറ്റം ധന അളവും താപമോചക പ്രവർത്തനങ്ങളിൽ ഋണ അളവുമായിട്ടാണ് കണക്കാക്കുന്നത്. എൻതാൽപ്പിയുടെ മാറ്റം എന്നത് ഒരു വ്യൂഹത്തിലേക്ക് നൽകിയതാപത്തിന്റെ അളവിന്റെയും ആ വ്യൂഹം നടത്തിയ പ്രവൃത്തിയുടെ അളവിന്റെയും ആകെ തുകയാണ്.


"https:https://www.how.com.vn/wiki/index.php?lang=ml&q=എൻതാൽപ്പി&oldid=3344520" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രധാന താൾമോഹൻലാൽപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലഒളിമ്പ്യൻ അന്തോണി ആദംലൈംഗികബന്ധംരാജീവ് ഗാന്ധിഇല്യൂമിനേറ്റിതുഞ്ചത്തെഴുത്തച്ഛൻകുമാരനാശാൻമലയാളംഹംപിചെങ്കോട്ടഇന്ത്യയുടെ ഭരണഘടനഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾആധുനിക കവിത്രയംചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവംആടുജീവിതംകൊട്ടിയൂർ ശിവക്ഷേത്രങ്ങൾഅനസ്തീസിയമഞ്ഞപ്പിത്തംവള്ളത്തോൾ നാരായണമേനോൻപ്രാചീനകവിത്രയംകേരളംകുഞ്ചൻ നമ്പ്യാർകൊട്ടിയൂർ വൈശാഖ ഉത്സവംകേരളത്തിലെ ജില്ലകളുടെ പട്ടികമലയാള മനോരമ ദിനപ്പത്രംബിഗ് ബോസ് (മലയാളം സീസൺ 6)ശ്രീനാരായണഗുരുമമ്മൂട്ടിപ്രാചീന ശിലായുഗംനവീനശിലായുഗംവൈക്കം മുഹമ്മദ് ബഷീർചെറുശ്ശേരിശിലായുഗംകെ.പി. യോഹന്നാൻചണ്ഡാലഭിക്ഷുകി