സർവ്വനാമം

നാമത്തിന്‌ പകരം ഉപയോഗിക്കാവുന്ന പദങ്ങള്‍

നാമത്തിന്‌ പകരം ഉപയോഗിക്കാവുന്ന പദങ്ങളെ വ്യാകരണത്തിൽ സർവ്വനാമങ്ങൾ എന്നു പറയുന്നു. പ്രധാനമായും സർവ്വനാമങ്ങൾ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവർത്തിക്കുമ്പോൾ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. ഞാൻ, ഞങ്ങൾ, നീ, നിങ്ങൾ, താങ്കൾ, നമ്മൾ, അവൻ, അവൾ, അത്, അവർ, ആ, പല, തുടങ്ങിയവ സർവ്വനാമങ്ങൾക്കുദാഹരണമാണ്. സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്.

ഉത്തമപുരുഷൻ തിരുത്തുക

ഒരാൾ അല്ലെങ്കിൽ ഒരു വ്യക്തി തന്നെത്തന്നെ വിശേഷിപ്പിക്കുന്ന നാമ പദങ്ങളാണ് ഉത്തമ പുരുഷൻ എന്ന വിഭാഗത്തിൽ പെടുന്നത്.ഞാൻ, ഞങ്ങൾ, നാം , നമ്മൾ, നമ്മുടെ, എന്റെ, എന്നിൽ തുടങ്ങിയവ ഉത്തമപുരുഷൻ എന്ന സർവ്വനാമങ്ങൾക്ക് ഉദാഹരണങ്ങളാണ്.

മധ്യമപുരുഷൻ തിരുത്തുക

ആരോട് സംസാരിക്കുന്നുവോ അയാളെക്കുറിക്കുന്ന നാമ പദങ്ങളാണ് മധ്യമപുരുഷൻ.നീ, നിങ്ങൾ, താങ്കൾ, താൻ, അങ്ങ്, അവിടുന്ന് തുടങ്ങിയവ മധ്യമപുരുഷ സർവ്വനാമങ്ങൾക്ക് ഉദാഹരണങ്ങളാണ്.

പ്രഥമ പുരുഷൻ തിരുത്തുക

മറ്റൊരാളെയോ മറ്റൊരു വസ്തുവിനേയോ കുറിച്ച് പറയുമ്പോൾ സാധാരണ ഉപയോഗിക്കുന്ന സർവ്വനാമങ്ങളാണ് പ്രഥമപുരുഷൻ എന്ന ഗണത്തിൽ വരുന്നത്.ഉദാ. അവൻ, അവൾ, അത്, അവർ, അതിന്, അതിന്റെ, അയാളുടെ, അവരുടെ, അവന്റെ, അവളുടെ, അദ്ദേഹത്തെ,

"https:https://www.how.com.vn/wiki/index.php?lang=ml&q=സർവ്വനാമം&oldid=4017917" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: ചെന്നൈ സൂപ്പർ കിങ്ങ്‌സ്മലയാള മനോരമ ദിനപ്പത്രംപ്രധാന താൾമലയാളംപ്രത്യേകം:അന്വേഷണംപത്താമുദയംമലയാളം അക്ഷരമാലലോകപുസ്തക-പകർപ്പവകാശദിനംആടുജീവിതംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾവിശുദ്ധ ഗീവർഗീസ്ഇല്യൂമിനേറ്റി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യൻ പ്രീമിയർ ലീഗ്2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഎസ്. ജാനകിമംഗളാദേവി ക്ഷേത്രംകേരളംഅഞ്ചകള്ളകോക്കാൻതുഞ്ചത്തെഴുത്തച്ഛൻഇന്ത്യയുടെ ഭരണഘടനകാലാവസ്ഥപ്രേമലുലൈംഗികബന്ധംആനി രാജമമിത ബൈജുസ്വവർഗ്ഗലൈംഗികതഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംനസ്ലെൻ കെ. ഗഫൂർപന്ന്യൻ രവീന്ദ്രൻഇന്ത്യതൃശൂർ പൂരംസഹായം:To Read in Malayalamഹനുമാൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻലോക്‌സഭകുമാരനാശാൻമോഹൻലാൽമഴ